പുടിന്റെ ഔദ്യോഗിക വിമാനത്തെ യുദ്ധവിമാനങ്ങള്‍ വളഞ്ഞത് എന്തിന്?


തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ചകാലോവ് സ്‌റ്റേറ്റ് ഫ്‌ളൈറ്റ് ടെസ്റ്റ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഔദ്യോഗിക വിമാനത്തിന് ആറ് Su-57 യുദ്ധവിമാനങ്ങള്‍ സുരക്ഷാകവചം ഒരുക്കിയത് വലിയ വാര്‍ത്തയായിരുന്നു. സുരക്ഷ ഒരുക്കുന്ന രീതിയിലായിരുന്നില്ല വിമാനങ്ങളുടെ പറക്കല്‍. അതൊരു വ്യോമാഭ്യാസത്തിന് സമാനമായിരുന്നു.

Advertisement

ഈ പ്രകടനം

മോശം കാലാവസ്ഥയെ തുടര്‍ന്ന് 2019-ലെ വിജയദിന പരേഡിന്റെ ഭാഗമായ വ്യോമാഭ്യാസം ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രകടനം. അതോടെ സംഭവത്തെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.

Advertisement
വ്യക്തമായ ഉത്തരമില്ല.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോമ്പിയോയുമായുള്ള സോചി കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് Su-57 യുദ്ധവിമാനങ്ങള്‍ പുടിന്റെ വിമാനത്തിനൊപ്പം പറന്നത്. അമേരിക്കയ്ക്ക് മുന്നില്‍ റഷ്യയുടെ സൈനിക ശക്തി തെളിയിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് വ്യാഖ്യാനമുണ്ട്. അതായിരുന്നു ലക്ഷ്യമെങ്കില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ സമയത്ത് എന്തുകൊണ്ട് ഇത്തരം പ്രകടനങ്ങള്‍ നടത്തിയില്ലെന്ന മറുചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.

നടത്തിവരുകയാണ്.

Su-57-ന്റെ പരസ്യപ്രചരണമായിരുന്നു നടന്നതെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് Su-57 എന്ന് അടുത്തിടെ പുടിന്‍ പറഞ്ഞിരുന്നു. തുര്‍ക്കി, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ Su-57 വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ റഷ്യയുമായി നടത്തിവരുകയാണ്.

ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമെന്നാണ്

ഫ്‌ളൈറ്റ് ടെസ്റ്റ് സെന്ററിലെത്തിയ പുടിന്‍ Su-57-നെ കുറിച്ച് പൈലറ്റുമാരുമായി സംസാരിച്ചു. ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമെന്നാണ് പലരും Su-57-നെ വിശേഷിപ്പിച്ചത്. മറ്റുചിലര്‍ സാങ്കേതികവശങ്ങളെ കുറിച്ച് സംസാരിച്ചു.

സാങ്കേതിക പ്രശ്‌നങ്ങള്‍

Su-57-നെ സാങ്കേതിക പ്രശ്‌നങ്ങള്‍ അലട്ടുന്നതായി സൂചനകളുണ്ട്. എന്‍ജിനെ കുറിച്ചാണ് പ്രധാനമായും പരാതികള്‍ ഉയരുന്നത്. ശക്തമായ Izdeliye 30 എന്‍ജിനില്‍ Su-57 കുതിച്ചുയരുമെന്നാണ് കരുതിയിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ആദ്യ മോഡലുകളില്‍ ശക്തി കുറഞ്ഞ AI-41F1 എന്‍ജിനാണ് ഉപയോഗിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന വിമാനങ്ങളില്‍ Izdeliye 30 എന്‍ജിന്‍ തന്നെയുണ്ടാകുമെന്ന് കരുതാം.

പുതിയ സ്മാര്‍ട്‌ഫോണ്‍ സീരീസ് അവതരിപ്പിച്ച് ഹുവായിയുടെ ഹോണർ

Best Mobiles in India

English Summary

Russia Just Scrambled Half of Its Su-57 Stealth Fighter Fleet For 1 Reason