സമയത്തെ പിറകോട്ടടിച്ച് ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഏറ്റവും വലിയ നേട്ടമെന്ന് ശാസ്ത്രലോകം


സമയത്തിനൊപ്പം മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നതിനെ കുറിച്ച് സിനമകളില്‍ കണ്ട അനുഭവം നമുക്കുണ്ട്. എന്നാല്‍ അതിന് കെട്ടുകഥകളുടെ സൗന്ദര്യമല്ലാതെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ കഥ മാറുന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞു. കോണ്ടം കമ്പ്യൂട്ടറിന്റെ സഹായത്തോടെ സമയത്തെ പിന്നിലോട്ടാക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചിരിക്കുന്നു.

Advertisement

വിവരങ്ങള്‍ സൂക്ഷിക്കുന്നത്

മോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിലെ ഗവേഷകരും സ്വിറ്റ്‌സര്‍ലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെ അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ക്വാണ്ടം കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു ടൈം മെഷീന്‍ നിര്‍മ്മിച്ചു. സാധാരണ കമ്പ്യൂട്ടറുകളില്‍ ഡാറ്റ ശേഖരിക്കുന്നത് ബിറ്റുകളായാണ്. പൂജ്യം, ഒന്ന് എന്നിവയാണ് ബിറ്റുകള്‍. എന്നാല്‍ കോണ്ടം കമ്പ്യൂട്ടറില്‍ ക്യുബിറ്റ്‌സായാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്. അതായത് ഇവയ്ക്ക് ഒരേസമയം പൂജ്യവും ഒന്നും ശേഖരിക്കാന്‍ സാധിക്കും.

Advertisement
ഗവേഷകര്‍

മോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിലെ ഗവേഷകര്‍ എവല്യൂഷന്‍ പ്രോഗ്രാം എന്ന പേരിലാണ് പരീക്ഷണം നടത്തിയത്. കൃത്യമായി ക്രമീകരിച്ച ക്യുബിറ്റ്‌സിനെ സങ്കീര്‍ണ്ണമായ പാറ്റേണുകളിലേക്ക് മാറ്റി. പരീക്ഷണം പിറകിലോട്ട് രൂപപ്പെട്ടുവരുന്ന വിധത്തില്‍ കോണ്ടം കമ്പ്യൂട്ടറിനെ മാറ്റി മറ്റൊരു പ്രോഗ്രാമും ഇവര്‍ തയ്യാറാക്കി. അതയാത് സങ്കീര്‍ണ്ണങ്ങളായ പാറ്റേണുകളില്‍ നിന്ന് ക്യുബിറ്റ്‌സ് വീണ്ടും അച്ചടക്കമുള്ളവരായി മാറി.

ഈ പരീക്ഷണത്തില്‍

ഒരിടത്ത് കൂട്ടിയിട്ടിരിക്കുന്ന ഉണങ്ങിയ ഇലകള്‍ ശക്തമായ കാറ്റില്‍ അന്തരീക്ഷത്തിലേക്ക് പറന്നുയര്‍ന്ന് ആകാശം നിറയുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? ഈ ഇലകള്‍ തിരികെ വന്ന് പഴയതുപോലെ ഭംഗിയുള്ള കൂനയായി മാറിയാലോ? അതാണ് ഈ പരീക്ഷണത്തില്‍ സംഭവിച്ചിരിക്കുന്നത്.

പരീക്ഷണം നടത്തിയപ്പോള്‍

രണ്ട് ക്യുബിറ്റ്‌സ് ഉപയോഗിച്ച് പരീക്ഷണം നടത്തിയപ്പോള്‍ വിജയശതമാനം 85 ആയിരുന്നു. മൂന്ന് ക്യുബിറ്റ്‌സിന്റെ സഹായത്തോടെ പരീക്ഷണം തുടര്‍ന്നപ്പോള്‍ വിജയശതമാനം 50 ആയി കുറഞ്ഞു. പരീക്ഷണത്തിന് ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ കുറ്റമറ്റതാക്കി ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകസംഘം.

വാട്‌സാപ്പ് സ്‌കാമിന് എതിരെ മുന്നറിയിപ്പുമായി എസ്ബിഐ

Best Mobiles in India

English Summary

Scientists 'Reverse' Time Using A Quantum Computer, In Humanity's Biggest Achievement Ever