ആദ്യ ചാന്ദ്രദൗത്യത്തിനൊരുങ്ങി ഇസ്രായേല്‍; വിക്ഷേപണം ഏപ്രിലില്‍


ഇസ്രായേലിന്റെ ആദ്യ ചാന്ദ്രപര്യവേഷണ വാഹനം ബെറെഷീറ്റ് ഏപ്രിലില്‍ വിക്ഷേപിക്കും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സ്‌പെയ്‌സില്‍ (SpaceIL) ആണ് പര്യവേഷണത്തിന് പിന്നില്‍. കേപ് കാനവറില്‍ നിന്ന് സ്‌പെയ്‌സ് എക്‌സ് ഫാല്‍ക്കണ്‍ റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനിലേക്ക് പര്യവേഷണ വാഹനമയക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമായി മാറും സ്‌പെയ്‌സില്‍.

രൂപം നല്‍കിയത്

അന്താരാഷ്ട്ര തലത്തില്‍ ഗൂഗിള്‍ സംഘടിപ്പിച്ച ചാന്ദ്രദൗത്യ മത്സരമായ ഗൂഗിള്‍ ലൂണാര്‍ എക്‌സ് സമ്മാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കമ്പ്യൂട്ടര്‍ എന്‍ജിനീയറായ യാരിവ് ബാഷ് ആണ് സ്‌പെയ്‌സിലിന് രൂപം നല്‍കിയത്. 'ആര്‍ക്കാണ് ചന്ദ്രനില്‍ പോകേണ്ടത്?' എന്ന ചോദ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു.

സ്വപ്‌നങ്ങളും വളര്‍ന്നു.

ചെറിയ തുക സമാഹരിച്ച് സ്വപ്‌ന പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു ബാഷിന്റെ തീരുമാനം. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് കമ്പനിക്ക് 100 ദശലക്ഷം ഡോളര്‍ സമാഹരിക്കാനായി. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരും സ്‌പെയ്‌സിലിന്റെ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ഇക്കൂട്ടത്തില്‍ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരുമൊക്കെ ഉണ്ട്. ഇതോടെ ബാഷിന്റെ സ്വപ്‌നങ്ങളും വളര്‍ന്നു.

ഭ്രമണപഥത്തിലെത്തിക്കും.

596 കിലോഗ്രാം ഭാരമുള്ള ബെറെഷീറ്റിനെ റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. അവിടെ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ പറന്ന് ഇത് ചന്ദ്രനിലെത്തും. ബെറെഷീറ്റിന്റെ ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടാകാനിടയുള്ള വെല്ലുവിളികല്‍ നേരത്തേ മനസ്സിലാക്കി അത് മറികടക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞതായി സ്‌പെയ്‌സില്‍ അവകാശപ്പെടുന്നു. ചന്ദ്രന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് പഠിക്കുകയാണ് ബെറെഷീറ്റിന്റെ ലക്ഷ്യം. ഇതിന് നാസയുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

ഉള്‍പ്പെടുത്തും.

ശേഖരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ചതിന് ശേഷം ബെറെഷീറ്റ് ചന്ദ്രനില്‍ വച്ച് തന്നെ നശിക്കും. പര്യവേഷണ ഉപകരണങ്ങള്‍ക്ക് പുറമെ ബൈബിളിന്റെ പകര്‍പ്പ്, ഇസ്രായേലിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍, ഇംഗ്ലീഷ് വിക്കിപീഡിയ മുതലായവ അടങ്ങിയ ഡിവിഡിയുടെ വലുപ്പമുള്ള ഡിജിറ്റല്‍- അനലോഗ് ഹൈബ്രിഡ് ഡിസ്‌കും വാഹനത്തില്‍ ഉള്‍പ്പെടുത്തും. ഭാവിയില്‍ ചന്ദ്രനിലെത്തുന്ന ബഹിരാകാശ യാത്രികര്‍ക്ക് വേണ്ടിയാണ് ഡിസ്‌ക്.

ആളുകളെ ആകര്‍ഷിക്കാന്‍

ബഹിരാകാശ

Most Read Articles
Best Mobiles in India
Read More About: space science news technology

Have a great day!
Read more...

English Summary

SpaceIL's Beresheet Lunar Lander: Israel's 1st Trip to the Moon