എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ അത്ഭുതബാലൻ


ഒരു എട്ട് വയസ്സുള്ള കുട്ടിയുടെ സ്വപ്നങ്ങൾ ഇത്രമാത്രം പടർന്നു പന്തലിക്കുമെന്ന് നമ്മൾ ആരും തന്നെ കരുതിയിട്ടുണ്ടാവില്ല. തന്റെ പ്രായത്തിലുള്ള കുട്ടികൾ കാർട്ടൂണുകളും അനിമേഷൻ സിനിമകളും കണ്ടു കൊണ്ടിരിക്കുമ്പോൾ റൂബൻ എന്ന ഈ എട്ടുവയസ്സുകാരന്റെ മനസ്സിൽ കോഡുകളും ഹാക്കുകളും സിസ്റ്റം ഡെവലപ്പ്മെന്റുമെല്ലാം ആയിരുന്നു. അത് ഈ കൊച്ചു പയ്യനെ കൊണ്ടെത്തിച്ചത് ടെക്‌നോളജിയുടെ വലിയ ലോകത്തേക്കായിരുന്നു. തന്റെ എട്ടാമത്തെ വയസ്സിൽ തന്നെ ഒരു കമ്പനിയുടെ സിഇഒ ആയിത്തീർന്ന റൂബൻ എന്ന ഈ ഇന്ത്യൻ ബാലന്റെ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.

Advertisement

എട്ടാമത്തെ വയസ്സിൽ

തൻറെ എട്ടാമത്തെ വയസ്സിൽ തന്നെ ഇൻഫോർമേഷൻ ടെക്നൊളജിയിലും സൈബർ സുരക്ഷയിലും തനിക്കുള്ള അറിവും കഴിവും തെളിയിച്ച 'അത്ഭുത ബാലൻ' തന്നെയായിരുന്നു റൂബൻ പോൾ. പല അന്താരാഷ്ട്ര കോൺഫെറൻസുകളിലും കീനോട്ടുകൾ ഇത്ര ചെറുപ്രായത്തിൽ തന്നെ ഈ ബാലൻ അവതരിപ്പിച്ചിട്ടുണ്ട്. 2014ൽ (ISC)2 Security Congress, 2014 Houston Security Conference എന്നിവയിൽ എല്ലാം തന്നെ സദസ്സിനെ അഭിസംബോധന ചെയ്ത് റൂബൻ സംസാരിക്കുകയുണ്ടായി.

Advertisement
തുടക്കം

ചെറിയ പ്രായം മുതലേ കംപ്യൂട്ടറുകളോട് അതിയായ താല്പര്യമുണ്ടായിരുന്ന റൂബൻ, അഞ്ചാം വയസ്സ് മുതൽ കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചുതുടങ്ങിയെങ്കിലും ഇൻഫോസെക്ക് (ഇൻഫർമേഷൻ സെക്യൂരിറ്റി)യിലേക്കുള്ള തുടക്കം തന്റെ അച്ഛൻ മനോ പോളിൽ നിന്നായിരുന്നു. അച്ഛൻ വഴി ഓരോ കാര്യങ്ങൾ ചെറുപ്പത്തിലേ അവൻ മനസ്സിലാക്കാൻ തുടങ്ങി. പതിയെ അറിവുകൾ വികസിച്ചു വന്നതോടെ ശ്രാദ്ധം മൊത്തം ഇൻഫോസെക്കിൽ ആയി. അത് അവനെ ഇന്ന് നമ്മൾ കാണുന്ന ഈ അവസ്ഥയിൽ എത്തിച്ചു.

സ്വന്തം കമ്പനി

Prudent Games, അതായിരുന്നു കമ്പനിയുടെ പേര്. തന്റെ എട്ടാം വയസ്സിൽ രൂപീകരിച്ച കമ്പനി. ഗണിതശാസ്ത്രം, സയൻസ്, സൈബർ സുരക്ഷ എന്നിവയിൽ ആളുകളെ സഹായിക്കുന്നതിനുതകുന്ന പഠന ആപ്പുകളും ഗെയിമുകളും വികസിപ്പിച്ചെടുക്കുന്ന കമ്പനി ആണിത്. CBS അടക്കമുള്ള വമ്പന്മാരെല്ലാം തന്നെ റൂബിനെ കുറിച്ച് അന്ന് വലിയ സ്റ്റോറികൾ ചെയ്തിരുന്നു. ഈ കമ്പനിയുടെ സിഇഒ ആയിക്കൊണ്ടിരിക്കെ തന്നെ മറ്റൊരു വലിയ കാര്യത്തിലും കൂടെ റൂബന്റെ ശ്രദ്ധ പതിഞ്ഞിരുന്നു.

സൈബർ സെക്യൂരിറ്റിയിൽ ചെറുപ്രായത്തിൽ തന്നെ

സൈബർ സെക്യൂരിറ്റി സംബന്ധിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളുമായിരുന്നു റൂബന്റെ ഇഷ്ടപ്പെട്ട മേഖല. അതിൽ പല കാര്യങ്ങളും റൂബന് ചെയ്യാനും കണ്ടെത്താനായി. സൈബർ സെക്യൂരിറ്റിയിൽ ആളുകളെ ബോധവാന്മാരാക്കുന്ന പല പരിപാടികളിലും റൂബന്റെ നിറസാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ വളർന്നു വരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും അവയുടെ സുരക്ഷയെ കുറിച്ചും ഹാക്കിങ് അടക്കമുള്ള കാര്യങ്ങളെ കുറിച്ചുമെല്ലാം റൂബൻ അവരെ ബോധവാന്മാരാക്കി.

'അത്ഭുത ബാലൻ' നമ്മളോട് ചോദിക്കുന്നത്

ഇന്ന് തന്റെ പതിനൊന്നാം വയസ്സിൽ ഒരു കമ്പനിയുടെ സിഇഒ കൂടിയായിരിക്കുമ്പോഴും റൂബൻ പോൾ എന്ന ഇന്ത്യയുടെ ഈ 'അത്ഭുത ബാലൻ' ലോകത്തിന് മൊത്തം എന്ന പോലെ നമ്മൾ ഓരോരുത്തരുടെയും മനസ്സിലേക്ക് തൊടുത്തുവിടുന്ന ഒരു ചോദ്യമുണ്ട്. കുട്ടികളിലെ വാസനകൾ, അവർക്ക് എന്തിനോടാണ് താല്പര്യം എന്ന് മനസ്സിലാക്കി അതിന് അനുസരിച്ചുള്ള പഠന സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടതിന് പകരം നമ്മൾ മാതാപിതാക്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ആരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യം. ഓരോ മാതാപിതാക്കളും ഒരിക്കലെങ്കിലും ചിന്തിക്കേണ്ട ഒരു ചോദ്യം. കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടണം എന്നല്ല, പക്ഷെ അവരെ മനസ്സിലാക്കാൻ എങ്കിലും ശ്രമിക്കുക. നമുക്കറിയില്ല. നാളെ നമ്മുടെ മക്കളും ഇതുപോലെ എന്തല്ലാം ആകും എന്നത്.

പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ അനുവദിക്കാത്തതിന് കാരണം ഈ കെട്ടുകഥ മാത്രം !!

പെട്രോൾ പമ്പുകളിൽ കയറുമ്പോൾ നമ്മൾ സ്ഥിരമായി കാണാറുള്ള ഒരു ബോർഡ് ആണല്ലോ മൊബൈൽ ഫോണുകൾ പെട്രോൾ പാമ്പിനുള്ളിൽ ഉപയോഗിക്കാൻ പാടില്ല എന്നത്. നമ്മളിൽ പലരും പ്രശ്നങ്ങളുണ്ടാകേണ്ട എന്നും കരുതി അത് അനുസരിക്കാറുമുണ്ട്. എന്തന്നാൽ എന്തൊകൊണ്ടാണ് ഇത്തരത്തിൽ ഒരു നിയമം പെട്രോൾ പമ്പുകളിൽ കൊണ്ടുവന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള ഉത്തരമാണ് ഇവിടെ പറയാൻ പോകുന്നത്.

ഒരു തെറ്റിധാരണ മാത്രം

ആദ്യമേ പറയട്ടെ, ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്. അല്ലെങ്കിൽ ആ രീതിയിൽ വരുത്തിത്തീർത്ത ഒന്നാണ്. അതിന് കാരണം പറയും മുമ്പ് എന്തുകൊണ്ടാണ് ഈ രീതിയിൽ പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന തെറ്റിധാരണ വന്നത് എന്ന് നോക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ഉത്ഭവിക്കുന്ന ഇലക്ട്രോമാഗ്നറ്റിക്ക് റേഡിയേഷൻ ഏതെങ്കിലും വിധത്തിൽ ഒരു തീ ഉണ്ടാക്കുന്നതിന് കാരണമായേക്കും എന്ന ധാരണയാണ് ഇതിന് പിന്നിൽ.

ഇതിന് പിന്നിൽ നടന്ന ഒരു സംഭവം

2000ത്തിന്റെ തുടക്കത്തിലാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന രീതിയിൽ ഒരു നിയമമെന്നോണം ലോകമൊട്ടുക്കും വന്നുതുടങ്ങിയത്. ഇതിന് കാരണമായതോ ഇൻഡോനേഷ്യയിൽ 1999ൽ നടന്ന ഒരു സംഭവവും. അവിടെ ഒരു പെട്രോൾ പമ്പിൽ തീപിടിത്തം ഉണ്ടായ സമയത്ത് അടുത്തുണ്ടായിരുന്ന ഒരു കാർ ഡ്രൈവർ പറയുകയുണ്ടായി, താൻ തന്റെ ഫോൺ കാറിൽ ഉപയൊഗിച്ചിരുന്നു, ഇത് കാരണമാണ് പെട്രോൾ പമ്പിന് തീപിടിച്ചത് എന്ന്.

എന്നാൽ പ്രത്യക്ഷത്തിലും പരോക്ഷമായും യാതൊരു വിധ തെളിവുകളും
ഈ വാദത്തെ ന്യായീകരിക്കുന്നതായി ഉണ്ടായിരുന്നില്ല. എന്തായാലും ഈ സംഭവം നടന്നതോടെ ഒട്ടനവധി വ്യാജപ്രചാരണങ്ങൾ, സ്വാഭാവികമായും ആളുകളുടെ പേടി കാരണം ലോകമൊട്ടുക്കും പരക്കുകയുണ്ടായി. അത് പതിയെ ഇന്ന് നമ്മൾ കാണുന്ന ഈ നിയമത്തിലേക്കുള്ള കാരണമായി തീരുകയും ചെയ്തു.

 

പഠനങ്ങൾ പറയുന്നത്

എന്നാൽ വാസ്തവം എന്തെന്നുവെച്ചാൽ ഈ വിഷയത്തിൽ നടത്തിയ ഒരു പഠനപ്രകാരം 1994 മുതൽ 2005 വരെയുള്ള കാലയളവിലായി നടന്ന 243 പെട്രോൾ പമ്പ് തീപിടിത്തങ്ങളുടെ ചരിത്രം പരിശോധിച്ചപ്പോൾ അതിൽ ഒന്നുപോലും പമ്പിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ല. അതുമാത്രമല്ല, ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു പമ്പ് പോലും തീപിടിച്ചു എന്നത് അധികമായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടുമില്ല.

മറ്റു കാരണങ്ങൾ

അപ്പോൾ പറഞ്ഞുവന്നത് ഇങ്ങനെയൊരു മിഥ്യാ ധാരണയിൽ നിന്നുമാണ് ഇങ്ങനെ ഒരു നിയമം പെട്രോൾ പമ്പുകളിൽ കൊണ്ടുവന്നത് എന്നാണ്. എന്നാൽ ഇതിൽ മനസ്സിലാക്കേണ്ട കാര്യം മൊബൈൽ ഫോണുകളിൽ നിന്നും വരുന്ന ചെറിയ തോതിലുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ഗ്യാസോലൈൻ തീപിടിപ്പിക്കാൻ മാത്രം ശക്തിയില്ല എന്നത് തന്നെയാണ്. എന്നാൽ മൊബൈൽ ഫോണുകൾ തീപിടിത്തത്തിന് കാരണമാകാറുണ്ടല്ലോ എന്ന ചിന്ത വന്നേക്കാം. അങ്ങനെ സംഭവിച്ച സമയങ്ങളിലെല്ലാം ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചു കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമാണുണ്ടായത്.

ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള മരുന്ന് സ്വയം പരീക്ഷിച്ചു; അവസാനം പൊങ്ങിയത് ശവശരീരവും!

പരീക്ഷണങ്ങൾ പലവിധത്തിൽ ആളുകൾ നടത്താറുണ്ട്. പുതുതായി കണ്ടെത്തിയ മരുന്നുകളും മറ്റുമൊക്കെ എലികളിലും മറ്റു ജീവികളിലുമൊക്കെയാണ് ആദ്യം പരീക്ഷിക്കുക. വിജയകരമാണെങ്കിൽ മാത്രം മനുഷ്യരിൽ പരീക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ഒരു സ്റ്റാർട് അപ്പ് സ്ഥാപനത്തിന്റെ സിഇഒ ചെയ്തത് അതിലും കടുത്തതായിരുന്നു.

പരീക്ഷണം സ്വന്തം ശരീരത്തിൽ

വെള്ളത്തിൽ പൊങ്ങിക്കിടക്കുക എന്ന ആശയമാണ് ഇദ്ദേഹത്തിന്റെ തലയിൽ ഉദിച്ചിരുന്നത്. ഇതിനായി ചില മരുന്നുകൾ ഇദ്ദേഹം തന്നെ ഗവേഷണങ്ങളും പഠനവും നടത്തി സ്വയം നിർമ്മിച്ചെടുത്തു. എന്നാൽ അവ മറ്റു ജീവികളിലോ മറ്റോ പരീക്ഷിക്കുന്നതിന് പകരം സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷിക്കുകയായിരുന്നു. ഫലമോ, തന്റെ ജീവൻ തന്നെ ഈ യുവ സിഇഒക്ക് നഷ്ടപ്പെടുകയായിരുന്നു.

സംഭവിച്ചത് ഇങ്ങനെ

മുകളിൽ പറഞ്ഞ പോലെ മരുന്ന് സ്വയം ഉണ്ടാക്കിയെടുത്ത് സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷണത്തിനായി ഉപയോഗിച്ച ഈ യുവാവിനെ സ്വന്തം വീട്ടിലെ കുളത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മരുന്ന് പരീക്ഷിച്ച് സ്വയം മരണത്തിനുള്ള കാരണം ഉണ്ടാക്കുകയായിരുന്നു ഇദ്ദേഹം എന്ന നിഗമനത്തൽ തന്നെയാണ് പോലീസും എത്തിച്ചേർന്നിരിക്കുന്നത്. മറ്റു കൊലപാതകമോ, സംശയാസ്പദമായ സംഭവങ്ങളോ ഒന്നും തന്നെ പൊലീസിന് തോന്നിയിട്ടില്ല. പരീക്ഷണത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ കുളത്തിൽ തന്നെയായിരുന്നു മരണവും.

പരീക്ഷണങ്ങൾ അതിരുകടക്കുമ്പോൾ

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട ഫ്ലോട്ടേഷൻ തെറാപ്പിയിലായിരുന്നു ഈ യുവാവിന്റെ ശ്രദ്ധ മുഴുവൻ. ഈ വിഷയവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന അസെൻസെൻഡ്‌ ബയോമെഡിക്കൽ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സിഇഒയും ബയോഹാക്കറും കൂടിയായ ആരാൺ ട്രെവിക്ക് കുറച്ചുകാലമായി ഈ വിഷയത്തിൽ ഗവേഷണം നടത്തുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വാഷിംഗ്ടൺ ഡിസിയിലുള്ള തന്റെ വീട്ടിലെ കുളത്തിൽ വെച്ച് പരീക്ഷണങ്ങൾക്കൊടുവിൽ ദാരുണമായി മരണപ്പെട്ടത്. വെറും 28 വയസ്സ് മാത്രമായിരുന്നു മരണപ്പെടുമ്പോൾ ഈ ചെറുപ്പക്കാരന്റെ പ്രായം.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അമ്മയുടെ അശ്രദ്ധ കുറവ് മൂലം സംഭവിച്ച ഈ ദാരുണാന്ത്യത്തിന്റെ കാരണം പുറംലോകം അറിയുകയും ചെയ്തു. ആ അമ്മ മൊബൈൽ ഫോൺ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളും ഇന്ന് ഈ ലോകത്ത് ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു.

 

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

സെൽഫിയെടുക്കാൻ സാഹസികതകൾ ആവാം. എന്നാൽ അത് അതിരുകടക്കുന്നത് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തതുമാണ്, പലതും നാം വാർത്തകളിലൂടെ അറിഞ്ഞതുമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു 2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത്.

തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

 

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

ചൈനക്കാരിയായ ഈ സ്ത്രീക്ക് സംഭവിച്ചതും അത് തന്നെ. 2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

നിങ്ങളുടെ TVയെ സ്മാർട്ട് ടിവിയാക്കാനുള്ള 4 മാർഗ്ഗങ്ങൾ

നിങ്ങളുടെ HDTVയെ ഒരു സ്മാർട്ട് ടിവിയാക്കാൻ സാധിക്കുമോ? എന്നാൽ അതിനു കഴിയും. താഴെ പറയുന്ന വഴികളിലൂടെ ഇത് സാധ്യമാണ്.

HDMI കേബിൾ ഉപയോഗിക്കുക

എല്ലാ HDTVകളും HDMI പോർട്ട് ഉപയോഗിക്കുന്നു. ഇത് ഒരു HDMI കേബിൾ ഉപയോഗിച്ച് ലാപ്ടോപ്പുമായി ബന്ധിപ്പിക്കാം. ഇനി HDMI പോർട്ട് ലഭ്യമല്ലെങ്കിൽ ഒരു VGA കേബിൾ, ഓഡിയോ പോർട്ട് എന്നിവ ഉപയോഗിച്ച് ലാപ്ടോപ്പ്പുമായി ബന്ധിപ്പിക്കാം.

ഏതെങ്കിലും ഡോങ്കിൾ ഉപയോഗിക്കുക

ഗൂഗിൾ ക്രോംകാസ്റ്റ് പോലുള്ള ഡോങ്കിൾ ഉപയോഗിച്ചും HDTVയെ ഒരു സ്മാർട്ട് ടിവിയാക്കാം. ക്രോംകാസ്റ്റ് കൂടാതെ പല ആൻഡ്രോയിഡ് ഡോങ്കിളുകളും വിപണിയിൽ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഓൺലൈൻ സ്ട്രീമിങ്, പ്ലേ സ്റ്റോർ ഉപയോഗിച്ചുള്ള ഡൌൺലോഡ് എന്നിവ സാധ്യമാണ്.

ഗെയിമിംഗ് കൺസോൾ ഉപയോഗിച്ച് ബന്ധിപ്പിക്കാം

സോണി പ്ലേസ്റ്റേഷൻ. മൈക്രോസോഫ്റ്റ് എക്സ്ബോക്സ് എന്നിവ ഉപയോഗിച്ച് HDTVയെ സ്മാർട്ടാക്കാം എന്ന് ചുരുക്കം ചിലർക്കേ അറിവുള്ളു. ഇവ വഴിയും ഓൺലൈൻ സ്ട്രീമിങ് ചെയ്യാം. ഗെയിമിംഗ് കൂടാതെ ഇത്തരത്തിലും കൺസോളുകൾ ഉപയോഗിക്കാം. ഇവയ്ക്കു വയർലസ് സംവിധാനവും ലഭ്യമാണ്.

ഹോം തീയറ്റർ പിസിയോട് (HTPC) ബന്ധിപ്പിക്കാം

ഹോം തീയറ്റർ പിസിയോട് (HTPC) ബന്ധിപ്പിച്ചു HDTV പെട്ടെന്ന് സ്മാർട്ട് ടിവിയാക്കാം. ഇതിൽ നിങ്ങൾക്ക് ഇഷ്ട്ടമുള്ള സിനിമകൾ, ഓൺലൈൻ സ്ട്രീമിങ് എന്നിവ ചെയ്യാം. ഇത് HDMI കേബിൾ വഴിയാണ് ബന്ധിപ്പിക്കേണ്ടത്.

Best Mobiles in India

English Summary

Story of Indian Wizkid Reuben Paul.