ഇത് അസ്ഗാർഡിയ, ഭൂമിക്ക് പുറത്തെ ആദ്യത്തെ രാജ്യം! താമസക്കാർ 2 ലക്ഷം!


അസ്ഗാർഡിയയെ കുറിച്ച് എത്രപേർ കേട്ടിട്ടുണ്ട്? ലോകത്തിലെ ആദ്യത്തെ ബഹിരാകാശ രാജ്യത്തെ കുറിച്ച്.. രാജ്യം എന്നോ സംസ്ഥാനം എന്നോ ഗവണ്മെന്റ് എന്നോ എന്തൊക്കെ വേണമെങ്കിലും നമുക്ക് വിളിക്കാം. കാരണം നമ്മുടെ സങ്കല്പങ്ങൾക്കും ഒരുപാട് മുകളിലാണ് ഇത്. ഹോളിവുഡ് സിനിമകളിൽ മാത്രം നമ്മൾ കണ്ടുകൊണ്ടിരുന്ന ഭൂമിക്ക് പുറത്തുള്ള മനുഷ്യന് സ്ഥിരമായി ജീവിക്കാൻ പറ്റിയ ഒരു സ്ഥലം അല്ലെങ്കിൽ രാജ്യം എന്ന സങ്കൽപ്പം യഥാർത്ഥമാക്കിയത് അസ്ഗാർഡിയയാണ്. ഇപ്പോഴിതാ അസ്ഗാർഡിയ അവരുടെ നേതാവിനെ കൂടി തിരഞ്ഞെടുത്തിരിക്കുകയാണ്.

ഭൂമിക്ക് പുറത്തുള്ള ആദ്യ രാജ്യം

ഒരു കെട്ടുകഥ പോലെ കഥാപുസ്തകങ്ങളിൽ വായിച്ചിരുന്നു സ്വപ്നം പോലെ സിനിമകളിൽ കണ്ടുകൊണ്ടിരുന്ന ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം എന്ന ആശയം അക്ഷരാർത്ഥത്തിൽ നിലവിൽ കൊണ്ടുവന്ന അസ്ഗാർഡിയ ഇപ്പോൾ യുണൈറ്റഡ് നാഷൻസിൽ ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിൽ അംഗത്വം ലഭിക്കാനായി അപേക്ഷിക്കാനിരിക്കുകയാണ്. ഒരു രാജ്യമായാൽ അവിടെ രാജാവോ അല്ലെങ്കിൽ പ്രസിഡണ്ടോ പ്രധാനമന്ത്രിയോ വേണമല്ലോ. അതുണ്ടങ്കിൽ മാത്രമേ യുഎന്നിൽ അംഗത്വത്തിന് അപേക്ഷിക്കാനും സാധിക്കുകയുള്ളൂ. അങ്ങനെയാണ് തങ്ങൾക്കും ഒരു നേതാവ് എന്ന തീരുമാനത്തിലേക്ക് അസ്ഗാർഡിയ നിവാസികൾ എത്തിയത്.

രാജ്യത്തിനൊരു നേതാവ്

അങ്ങനെയാണ് റഷ്യൻ കോടീശ്വരനായ ഇഗോർ അഷർബെയ്‌ലിയെ തങ്ങളുടെ നേതാവായി അസ്ഗാർഡിയ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടക്കുകയും എല്ലാവരും ഏകഖണ്ഡേന ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയുമായിരുന്നു. രാജ്യത്തിന്റെ വളർച്ചക്കാവശ്യമായ നല്ല രീതിയിലുള്ള സാമ്പത്തിക സഹായം ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അസ്ഗാർഡിയക്ക് ലഭിച്ചിട്ടുമുണ്ട്. വിവിധ സാംസ്കാരിക കലാ പരിപാടികളോട് കൂടി ചടങ്ങ് കൂടുതൽ സുന്ദരമാക്കാനും സംഘാടകർ മിടുക്ക് കാട്ടിയിരുന്നു.

നേതാവ് മാത്രമല്ല, സ്വന്തം ഭരണഘടനയും ഈ രാജ്യത്തിനുണ്ട്

അങ്ങനെ നേതാവായി. എന്നാൽ ഒരു രാജ്യമായാൽ ഭരിക്കാൻ ഒരു ഭരണഘടന കൂടെ വേണ്ടേ എന്ന് ചിന്തിക്കാൻ വരട്ടെ, അസ്ഗാർഡിയ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന കൂടിയുണ്ട്. അത് മാത്രമല്ല ഉടൻ തന്നെ ഇനി ഭൂമിക്ക് പുറത്തുള്ള ഈ രാജ്യം യുഎന്നിൽ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷിക്കും. ഇത്രയൊക്കെ കേട്ടിട്ടും ഇതൊരു കെട്ടുകഥ പോലെ തോന്നുന്നുണ്ടോ? എന്നാൽ അല്ല ഇത് ഇതീർത്തും യഥാർത്ഥത്തിൽ ഉള്ളത് തന്നെയാണ്. ചില വസ്തുതകൾ താഴെ വായിക്കുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കിട്ടും.

കെട്ടുകഥയും സ്വപ്നവുമല്ല, ഇത് യഥാർത്ഥ രാജ്യം തന്നെ!

ഇങ്ങനെ ഒരു തലക്കെട്ട് ഇവിടെ കൊടുക്കാൻ തന്നെ കാരണം ഇതിനെകുറിച്ച് ഇതുവരെ കേൾക്കാത്ത നമ്മളിൽ പലർക്കും കാര്യം ഇതുവരെ പൂർണ്ണമായി ഉൾകൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നത് കൊണ്ടാണ്. അതിനാൽ ചില യഥാർത്ഥ കണക്കുകളും സംഭവങ്ങളും ഇനി വിവരിക്കാം. ഏകദേശം 20 മാസങ്ങൾക്ക് മുമ്പാണ് അസ്ഗാർഡിയ ഉണ്ടാക്കപ്പെട്ടത്. ഇതുവരെ 200,000 പൗരന്മാർ ഈ രാജ്യത്തിന് കീഴിലുണ്ട്. ഒപ്പം ഒരു ഭരണഘടനയും തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റും ഇവിടെയുണ്ട്. വരുന്ന 10 വർഷത്തിനുളിൽ 150 മില്യൺ ആയി ജനസംഖ്യ ഉയർത്താനുള്ള ശ്രമത്തിലുമാണ് ഈ രാജ്യം ഇപ്പോൾ.

അസ്ഗാർഡിയ അഥവാ "Space Kingdom of Asgardia"

അസ്ഗാർഡിയയുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടെ ശ്രദ്ധയിൽ പെടുത്താം. 2017 നവംബർ 12 ന് ആണ് രാജ്യത്തിന്റെ ആദ്യത്തെ സാറ്റലൈറ്റ് ആയ അസ്ഗാർഡിയ-1 വിക്ഷേപിക്കുകയുണ്ടായത്. ഇപ്പോൾ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇഗോർ അഷർബെയ്‌ലി തന്നെയാണ് ഇതിന്റെ സ്ഥാപകനും. ഓസ്ട്രിയയിലെ വിയന്നയാണ് നിലവിൽ അസ്ഗാർഡിയയുടെ ആസ്ഥാനം.

ഏതായാലും കാര്യങ്ങൾ കണ്ടറിയാം!

ഡിസംബർ 27ന് മറ്റു രണ്ടു സാറ്റലൈറ്റുകൾ കൂടെ അസ്ഗാർഡിയ വിക്ഷേപണം നടത്തുകയുണ്ടായി. ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ നിന്ന് മനസ്സിലായല്ലോ കാര്യങ്ങളുടെ കിടപ്പ്. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷൻ ഉണ്ടാക്കുന്നതിന് തന്നെ 100 ബില്യൺ ഡോളറിന് മേലെ ചെലവ് വന്ന സാഹചര്യത്തതിൽ എന്തുമാത്രം ചെലവ് കൂടിയതായിരിക്കും ഈ ആകാശരാജ്യം എന്നത് ഊഹിക്കാമല്ലോ. എന്തായാലു കാര്യങ്ങൾ വരുംദിവസങ്ങളിലായി കണ്ടറിയാം.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം?

നമ്മളിൽ പലർക്കും അറിയാത്ത എന്നാൽ ഏറെ ഉപകാരപ്രദമായ ഇതൊക്കെ ഒന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു പോകുന്ന ചില ട്രിക്കുകളും സൗകര്യങ്ങളുമെല്ലാം ആൻഡ്രോയ്ഡ് ഫോണുകളിൽ നിറയെ ഉണ്ട്. അത്തരത്തിൽ ഏറെ ഉപകാരപ്രദമായ, അതിലേറെ സാമ്പത്തികമായി പോലും നമുക്ക് അല്പം മെച്ചമുണ്ടാക്കാൻ സഹായിക്കുന്ന ഒരു സെറ്റിങ്സിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഇനി നിങ്ങളുടെ പഴയ ഫോണിലും ഫേസ് അൺലോക്ക്

ഇനിയും വളച്ചുകെട്ടൽ ഇല്ലാതെ വിഷയത്തിലേക്ക് വരാം. പറഞ്ഞുവരുന്നത് ഫേസ് അൺലോക്കിനെ കുറിച്ചാണ്. ഇന്ന് ഈ ഒരു സൗകര്യം മാത്രം ലഭിക്കാനായി ഫോൺ മാറ്റുന്നവരും മാറ്റാൻ ഒരുങ്ങുന്നവരുമാണ് നമ്മളിൽ പലരും. എന്നാൽ ഫോൺ മാറ്റും മുമ്പ് തന്നെ നിങ്ങളുടെ ഫോണിൽ ഈ സൗകര്യം ഒളിച്ചുകിടക്കുന്നുണ്ടെന്ന കാര്യം എത്രപേർക്കറിയാം?

സൗകര്യം എല്ലാ സ്റ്റോക്ക് ആൻഡ്രോയ്ഡ് 7 ഫോണുകൾക്കും

നിങ്ങളുടെ ഫോൺ എന്നുപറയുമ്പോൾ എല്ലാ ഫോണുകളും അതിൽ പെടില്ല. ആൻഡ്രോയ്ഡ് സ്റ്റോക്ക്, അല്ലെങ്കിൽ അതിനോട് സമാനമായ ഫോണുകൾ എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. മോട്ടോറോള ഫോണുകൾ, വൺപ്ലസ് ഫോണുകൾ, നോക്കിയ പോലുള്ള സ്റ്റോക്ക് ആൻഡ്രോയ്ഡ് ഫോണുകളുടെ ആൻഡ്രോയ്ഡ് 7ൽ മുതൽ പ്രവർത്തിക്കുന്ന എത്ര വില കുറഞ്ഞ ഫോണിലും വരെ ഈ സൗകര്യം ലഭ്യമാണ്.

എങ്ങനെ ആക്റ്റീവ് ചെയ്യാം?

ഫോണിലെ സെറ്റിങ്സിൽ കയറുക. അവിടെ സെക്യൂരിറ്റി സെറ്റിംഗ്സ് എടുക്കുക. അതിൽ സ്മാർട്ട് അൺലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്സ്‌വേർഡ് ഏതാണോ അത് കൊടുക്കുക. അതോടെ നിങ്ങൾ ഫേസ് അൺലോക്ക് കൊടുക്കാനുള്ള സെറ്റിങ്സിൽ എത്തിക്കഴിഞ്ഞു. അവിടെ നിങ്ങൾക്ക് നാലോ അഞ്ചോ ഓപ്ഷനുകൾ കാണാം. അതിൽ ട്രസ്റ്റഡ് ഫേസ് എന്നൊരു ഓപ്ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ മുഖം കൃത്യമായി വൃത്തത്തിനുള്ളിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യുക. കഴിഞ്ഞു.

ഇനി പ്രവർത്തിപ്പിച്ചുനോക്കൂ..

ഇനി നിങ്ങൾ ഫോൺ ലോക്ക് ചെയ്ത ശേഷം മുഖം കാണിച്ചു നോക്കൂ. പാസ്‌വേഡ് ഇല്ലാതെ തന്നെ ഫോൺ തുറക്കുന്നത് കാണാം. ഞങ്ങളുടെ ഓഫീസിലുള്ള പല പഴയ മോട്ടോറോള, വൺപ്ലസ്, നോക്കിയ ഫോണുകളിലും ഈ ഓപ്ഷൻ വിജയകരമായി പ്രവർത്തിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ തീർത്തും നിങ്ങളുടെ സ്റ്റോക്ക് ആൻഡ്രോയ്ഡ് ഫോണുകളിലും ഇത് പ്രവർത്തിക്കും എന്നുറപ്പിക്കാം.

ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മുമ്പൊരിക്കൽ ഇവിടെ സുരക്ഷിതമായ ഒരു പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ചില നിർദേശങ്ങൾ പങ്കുവെച്ചിരുന്നു. അതിലേക്ക് കുറച്ചുകൂടെ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഉദ്ദേശിക്കുകയാണ് ഇവിടെ.

അക്ഷരങ്ങളുടെ എണ്ണത്തിലുമുണ്ട് കാര്യം

നിലവിൽ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‌വേഡിന് ചുരുങ്ങിയത് 8 കാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍മന്ധമുണ്ട്. പക്ഷെ 14 കാരക്റ്ററുകള്‍ വരെയുള്ള പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

ഇടകലർത്തി നൽകുക

പാസ്‌വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം.

നല്ല വാക്കുകൾ ഒഴിവാക്കുക

പൊതുവേ ഡിക്ഷണറിയില്‍ കാണുന്ന നല്ല വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഇത്തരം വാക്കുകള്‍ക്കിടയില്‍ അക്കങ്ങളോ അടയാളങ്ങളോ നല്‍കിയാലും ഹാക്‌ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് കാരണം.

അക്ഷരങ്ങൾക്ക് പകരം അടയാളങ്ങൾ

അതുപോലെ പാസ്‌വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ല ഒരു ഓപ്ഷൻ ആണ്. ഒരു ഉദാഹരണത്തിണ് 'S' എന്ന ഇംഗ്ലീഷ് അക്ഷരം വരുന്നിടത്ത് 5ഉം എസ് എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ അടയാളവും നല്‍കുക.

വീട്ടുപേര് സ്ഥലപ്പേര് എന്നിവ നൽകരുത്

ഒരു കാരണവശാലും വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര് തുടങ്ങിയവ ഒരിക്കലും പാസ്‌വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്‌വേഡായി ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് പാടില്ല

നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ നല്‍കരുത്. അത് തീർത്തും മണ്ടത്തരം ആണ്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേഡ് നൽകുന്നതാണ് നല്ലത്.

ഫോൺ വഴിയുള്ള ലോഗിൻ സമ്മതിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക

ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്‌വേഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും ഇവ. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്‌വേഡ് സുരക്ഷ കൂട്ടും.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

Most Read Articles
Best Mobiles in India
Read More About: science space news

Have a great day!
Read more...

English Summary

The Space Nation of Asgardia Inaugurated Its First Leader.