3,00,00,000 രൂപയുണ്ടോ? എങ്കിൽ അയണ്‍ മാനെ പോലെ പറക്കാം; സ്യൂട്ട് റെഡി!


അയണ്‍ മാന്‍ ആകാന്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത! അയണ്‍ മാനെ പോലെ ആകാശത്ത് പറന്നുനടക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ട് പുറത്തിറങ്ങിക്കഴിഞ്ഞു. ലണ്ടനില്‍ വില്‍പ്പനയ്ക്ക് എത്തിയ സ്യൂട്ടിന് വില 340000 പൗണ്ടാണ്. ഏകദേശം മൂന്ന് കോടി രൂപ!

Advertisement

സ്യൂട്ടിന്റെ കൈകളിലും പിന്‍ഭാഗത്തും ഉറപ്പിച്ചിരിക്കുന്ന അഞ്ച് ചെറിയ ജെറ്റ് എന്‍ജിനുകള്‍, 3D പ്രിന്റ് ചെയ്ത ഭാഗങ്ങള്‍ മുതലായവയാണ് ഇതിന്റെ പ്രധാന ഘടകങ്ങള്‍.

Advertisement

ജെറ്റ് ഇന്ധനം, ഡീസല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് മണിക്കൂറില്‍ 52 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. 12000 അടി വരെ ഉയരത്തിലും പറക്കാന്‍ കഴിയും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പ്രദര്‍ശന പറക്കലില്‍ അത്രയും ഉയരത്തിലേക്ക് കുതിച്ചില്ല. ലണ്ടനിലും പരിസരങ്ങളും സ്യൂട്ട് ധരിച്ചുകൊണ്ടുള്ള പ്രദര്‍ശന പറക്കല്‍ തകൃതിയായി നടക്കുകയാണ്.

ഒരു മിനിറ്റ് നേരം പറക്കുന്നതിന് സ്യൂട്ടിന് നാല് ലിറ്റര്‍ ഇന്ധനമാണ് വേണ്ടത്. അതുകൊണ്ട് മൂന്ന് നാല് മിനിറ്റ് മാത്രമേ ഇപ്പോള്‍ പറക്കാന്‍ കഴിയൂ. അധികം വൈകാതെ ഒമ്പത് മിനിറ്റ് തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന സ്യൂട്ട് പുറത്തിറക്കുമെന്ന് അണിയറ ശില്‍പ്പികള്‍ വ്യക്തമാക്കി.

Advertisement

സ്യൂട്ട് വാങ്ങുന്നവര്‍ക്ക് പരിശീലനം നല്‍കും. വളരെ അനായാസമായും ആസ്വാദ്യകരമായും പറക്കാന്‍ കഴിയുമെന്നതാണ് ജെറ്റ് സ്യൂട്ടിന്റെ പ്രത്യേകതയെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

ഗൂഗിൾ ക്രോമിൽ എങ്ങനെ എളുപ്പം പേജുകൾ ലോഡ് ചെയ്യാം?

Best Mobiles in India

Advertisement

English Summary

This Iron man flying suit costs Rs 3,00,00,000.