ഭൂമി തിരിച്ചുകറങ്ങിയാല്‍ എന്ത് സംഭവിക്കും?


കോടാനുകോടി വര്‍ഷങ്ങളായി ഭൂമി ഒരേ ദിശയിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഇനി ഭൂമി തിരിച്ചുകറങ്ങാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? ഓസ്ട്രയയില്‍ നടന്ന വാര്‍ഷിക യൂറോപ്യന്‍ ജിയോസയന്‍സസ് യൂണിയന്‍ പൊതുസഭയില്‍ അവതരിപ്പിച്ച കമ്പ്യൂട്ടര്‍ സിമുലേഷന്‍ ഇതിന് ഉത്തരം നല്‍കും.

ഭൂമി

വടക്കേ അമേരിക്ക മരുഭൂമിയാകും. ആമസോണ്‍ വനാന്തരങ്ങളില്‍ മണല്‍ക്കൂനകള്‍ നിറയും. മധ്യ ആഫ്രിക്ക മുതല്‍ ഗള്‍ഫ് മേഖല വരെ സസ്യലതാതികള്‍ പൂത്തുലയും. ഭൂമി കറക്കം തിരിച്ചാല്‍ ഉണ്ടാകാവുന്ന ചില മാറ്റങ്ങളാണിവ.

ഭ്രമണം

ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് ഭ്രമണം ചെയ്യുന്നത്. ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂര്‍ എടുക്കുന്നു. ഭൂമധ്യരേഖയില്‍ ഭൂമിയുടെ ഭ്രമണ വേഗത മണിക്കൂറില്‍ 1670 കിലോമീറ്റര്‍ ആണ്. ഭൂമിയുടെ കറക്കത്തിന്റെ ഫലമായുണ്ടാകുന്ന ബലത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ചാണ് സമുദ്രപ്രവാഹങ്ങള്‍ ഉണ്ടാകുന്നത്. ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘകടങ്ങളിലൊന്നാണ് സമുദ്രപ്രവാഹങ്ങള്‍.

പ്രത്യക്ഷപ്പെടും

ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മിറ്റിയോറോളജിയിലെ ഗവേഷകര്‍ തയ്യാറാക്കിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രകാരം ഭൂമിയുടെ ഭ്രമണം എതിര്‍ദിശയിലായാല്‍ നിലവില്‍ കാണപ്പെടുന്ന മരുഭൂമികള്‍, വനങ്ങള്‍ മുതലായവ ഒരിടത്തുനിന്ന് അപ്രത്യക്ഷമായി മറ്റൊരു പ്രദേശത്ത് പ്രത്യക്ഷപ്പെടും. ഭൂമിയിലെ കാലാവസ്ഥയെയാകും ഇത് ഏറ്റവും കൂടുതലായി ബാധിക്കുക.

തിരിച്ചുകറങ്ങാന്‍ തുടങ്ങിയാല്‍

തിരിച്ചുകറങ്ങാന്‍ തുടങ്ങിയാല്‍ മരുഭൂമിയുടെ വിസ്തൃതി കുറഞ്ഞ് ഭൂമി കൂടുതല്‍ പച്ചപ്പുള്ളതാകുമെന്ന് സിമുലേഷന്‍ വ്യക്തമാക്കുന്നു. നിലവില്‍ ഭൂമിയിലെ മരുഭൂമിയുടെ വിസ്തൃതി ഏകദേശം 42 മില്യണ്‍ ചതുരശ്ര കിലോമീറ്ററാണ്. ഇത് 31 മില്യണ്‍ ചതുരശ്ര കിലോമീറ്ററായി കുറയും. എന്നാല്‍ ഇപ്പോള്‍ മരുഭൂമി ഇല്ലാത്ത അമേരിക്കയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങള്‍, ബ്രസീലിന്റെ തെക്കന്‍ മേഖല, അര്‍ജന്റീന, വടക്കന്‍ ചൈന എന്നിവിടങ്ങള്‍ മണല്‍പ്പരപ്പുകളായി മാറും.

ലോകത്തെ നയിക്കുക.

ഇത് ആഗോളതലത്തില്‍ കാറ്റിന്റെ ക്രമത്തെയും എതിര്‍ദിശയിലാക്കും. ഇത് താപവ്യതിയാനങ്ങളിലേക്കായിരിക്കും ലോകത്തെ നയിക്കുക.

Most Read Articles
Best Mobiles in India
Read More About: earth science news technology

Have a great day!
Read more...

English Summary

What If Earth Started Spinning Backward?