ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാന്‍ അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍


കരസേനയ്ക്ക് വേണ്ടി AK-203 തോക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യ-റഷ്യ സംയുക്ത സംരഭത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ഇരു രാജ്യങ്ങളും മറ്റൊരു സുപ്രധാന പ്രതിരോധ കരാര്‍ കൂടി ഒപ്പിട്ടു. 3.3 ബില്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം റഷ്യ ഇന്ത്യയ്ക്ക് ആണവായുധ ശേഷിയുളള അകുല ക്ലാസ് മുങ്ങിക്കപ്പല്‍ പാട്ടത്തിന് നല്‍കും.

Advertisement

കരാറില്‍ ഒപ്പിട്ടു.

ഐഎന്‍എസ് ചക്രയുടെ പകരക്കാരനായാണ് ഇത് എത്തുന്നത്. 2011-ല്‍ 2.5 ബില്യണ്‍ ഡോളറിന് റഷ്യയില്‍ നിന്ന് ഇന്ത്യ പാട്ടത്തിനെടുത്ത ഐഎന്‍എസ് ചക്രയുടെ പാട്ടക്കാലാവധി 2022-ല്‍ അവസാനിക്കും. 2018-ല്‍ നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ സുനില്‍ ലാംബയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ നാവികസേനയില്‍ നിന്നുള്ള ഉന്നതതല സംഘം അകുല-2 ക്ലാസ് ആണവ മുങ്ങിക്കപ്പലുകളായ ബ്രാടെസ്‌ക്, സമാറ എന്നിവ പരിശോധിക്കുന്നതിനായി റഷ്യയിലെത്തിയിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിട്ടു.

Advertisement
10 വര്‍ഷത്തേക്കാണ്

നിലവില്‍ ഇന്ത്യന്‍ നാവികസേന റഷ്യയില്‍ നിന്ന് രണ്ട് അകുല ക്ലാസ് മുങ്ങിക്കപ്പലുകള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. 1998-ല്‍ ആണ് ആദ്യ മുങ്ങിക്കപ്പല്‍ പാട്ടത്തിനെടുത്തത്. മൂന്ന് വര്‍ഷമായിരുന്നു കരാര്‍ കാലാവധി. 2012-ല്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കൊപ്പം ചേര്‍ന്ന ഐഎന്‍എസ് ചക്ര 10 വര്‍ഷത്തേക്കാണ് പാട്ടത്തിനെടുത്തത്.

പ്രഹരശേഷി വര്‍ദ്ധിപ്പിക്കും

ഈ മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കും. ദീര്‍ഘനേരം വെള്ളത്തിനടിയല്‍ കഴിയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ വലിയൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ശത്രുക്കള്‍ക്ക് ഇവയുടെ സാന്നിധ്യം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുകയില്ല.

പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഒരു വര്‍ഷം മുമ്പ് ഐഎന്‍എസ് ചക്ര അപകടത്തില്‍ പെടുകയും കേടുപാടുകളെ തുടര്‍ന്ന് സേവനത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐഎന്‍എസ് ചക്ര ഉപയോഗിക്കാന്‍ ആരംഭിച്ചതായി നാവികസേനാ മേധാവി ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കി.

ആരംഭിച്ചിട്ടുണ്ട്.

ഈ കരാര്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യ- റഷ്യ പ്രതിരോധ ഇടപാട് 11 ബില്യണ്‍ ഡോളറിലെത്തി. ചക്ര 3 എന്ന് പേരുനല്‍കുന്ന മുങ്ങിക്കപ്പല്‍ 2025-ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും. ഇതിനിടെ ഐഎന്‍എസ് ചക്രയുടെ പാട്ടക്കരാര്‍ നീട്ടുന്നതിനുളള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Best Mobiles in India

English Summary

What is Akula-class nuclear submarine? World’s top in its class sub to boost Indian Navy’s strike capabilities