ബാംഗ്ലൂരിൽ നിന്നും ഉത്തര കൊറിയയിലേക്ക് വിദ്യാർത്ഥിയുടെ കാർ യാത്ര


ബാംഗ്ലൂരിൽ നിന്നും ഉത്തര കൊറിയ വരെ ഒരു ട്രിപ്പ് പോയാലോ.. അതും കാറിൽ.. പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഓലയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. സംഭവം കേൾക്കുമ്പോൾ തന്നെ അൽപ്പം അതിശയം തോന്നുന്നില്ലേ. അത് തന്നെയാണ് ഈ വിദ്യാർത്ഥിക്കും തോന്നിയിരിക്കുന്നത്. ബാംഗളൂരിൽ നിന്നും ഉത്തരകൊറിയയിലെ ഒരു സ്ഥലം വരെ ഓലയിൽ ബുക്ക് ചെയ്തു നോക്കിയ വിദ്യാർത്ഥി തനിക്ക് ലഭിച്ച മറുപടി കണ്ട് പകച്ചിരിക്കുകയാണ്.

Advertisement

സംഭവം ഈ ചെറുപ്പക്കാരൻ സ്ക്രീൻഷോട്ട് സഹിതം ട്വിറ്ററിൽ ഇട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. കാര്യങ്ങൾ കൈവിട്ടുപോയതോടെ ഓലക്കെതിരെ നിരവധി ട്രോളുകളും മറുപടികളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ബാംഗളൂരിൽ നിന്നും ഉത്തരകൊറിയ വരെയുള്ള യാത്രക്കായി ഓല ഈടാക്കുന്നത് വെറും 149088 രൂപയാണ്. 13840 കിലോമീറ്ററിന്റെ 5 ദിവസത്തെ റൗണ്ട് ട്രിപ്പ് എന്നും ഈ സ്ക്രീൻഷോട്ടിൽ കാണാം.

Advertisement

ഏതായാലും ഇത്രയും കുറഞ്ഞ ചിലവിൽ ഉത്തര കൊറിയ വരെ പോകാൻ സൗകര്യമൊരുക്കിയിരിക്കുന്ന ഓലയ്ക്ക് ചെറുപ്പക്കാരൻ തന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശനിയാഴ്ച വൈകിട്ട് പ്രശാന്ത് ഷാഹി എന്ന ചെറുപ്പക്കാരനാണ് ഓലയിൽ ഇങ്ങനെയൊരു യാത്ര ബുക്ക് ചെയ്തിരിക്കുന്നത്.

അവസാനം ഓല തന്നെ മറുപടിയുമായി രംഗത്തെത്തി. ഇതൊരു ടെക്നിക്കൽ എറർ ആണെന്നും ഫോൺ റീസ്റ്റാർട്ട് ചെയ്‌താൽ മതിയെന്നുമാണ് ഓലയുടെ വിശദീകരണം. ഓല സപ്പോർട്ട് ടീമിന്റെ ട്വിറ്റര് അക്കൗണ്ട് വഴിയാണ് മറുപടി ലഭിച്ചിരിക്കുന്നത്.

എത്ര നല്ല ക്യാമറ ഫോൺ ഉണ്ടായിട്ടും ഫോട്ടോ നല്ലതാവുന്നില്ലെങ്കിൽ പരിഹാരമിതാ..

Best Mobiles in India

Advertisement

English Summary

Bangaluru student books Ola cab from Bangaluru to North Korea. The fare is 1.4 lacks as per Ola mobile app says. Actually it was some kind of a technical issue from Ola, so later they told him to restart his phone.