ഫേസ്ബുക്ക് അക്കൗണ്ടിന് ആധാര്‍ വേണ്ട, അതൊരു പരീക്ഷണം മാത്രമായിരുന്നു


ഫേസ്ബുക്ക് അക്കൗണ്ട് പുതുതായി തുടങ്ങുന്നവര്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊരു പരീക്ഷണം മാത്രമായിരുന്നു എന്നും ആധാര്‍ നമ്പര്‍ ഇതിനോടൊപ്പം ചേര്‍ക്കണ്ട എന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

Advertisement

ഈ ഒരു പരീക്ഷണം മുന്നോട്ടു കൊണ്ടു പോകാന്‍ ഫേസ്ബുക്കിന് ആഗ്രഹമില്ലെന്നും കമ്പനി ഔദ്യോഗിക ബ്ലാഗിലൂടെ അറിയിച്ചിട്ടുണ്ട്.

Advertisement

ഫേസ്ബുക്ക് ഈ ഒരു സവിശേഷത കൊണ്ടു വരാന്‍ ലക്ഷ്യമിട്ടതു തന്നെ വ്യാജ അക്കൗണ്ടുകളെ നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ഫേസ്ബുക്ക് പ്രൊഡക്ട് മാനേജന്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്, ഫേസ്ബുക്കില്‍ ഞങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ അവസാനിച്ചു.

ആധാറിലുളളതു പോലെ പേരു നല്‍കിയാല്‍ അത് സുഹത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നതിനു വേണ്ടി മാത്രമായിരുന്നു. ഇനി ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിക്കാനായി ആധാര്‍ നമ്പര്‍ ആവശ്യവുമില്ല'.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ഇനി ആധാര്‍ കാര്‍ഡ് വേണം

ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമായി 217 ദശലക്ഷം ഉപഭോക്താക്കളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അതില്‍ 212 ദശലക്ഷം സ്മാര്‍ട്ട്‌ഫോണില്‍ സജീവമാണ്. ലോകത്താകമാനം 2.1 ബില്ല്യന്‍ ഉപഭോക്താക്കളാണ് ഫേസ്ബുക്ക് നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ അനേകം വ്യാജ അക്കൗണ്ടുകളും ഉണ്ട്.

Best Mobiles in India

Advertisement

English Summary

Social media giant Facebook has now clarified that it is not collecting Aadhaar data and that some people have misinterpreted the information.