ഫേയ്സ്ബുക്ക് ഡേറ്റിങ് സർവ്വീസ് ആരംഭിച്ചു, ആദ്യം ലഭ്യമാവുക 20 രാജ്യങ്ങളിൽ


കഴിഞ്ഞവർഷം നടന്ന ഫേയ്സ്ബുക്കിൻറെ ആനുവൽ ഡെവലപ്പേഴ്സ് കോൺഫറൻസ് F8 2018 വേദിയിൽ വച്ച് കമ്പനി പ്രഖ്യാപിച്ച തങ്ങളുടെ ഡേറ്റിങ് സർവ്വീസായ ഫേസ്ബുക്ക് ഡേറ്റിങ് ആരംഭിച്ചു. ആളുകളുടെ ഡേറ്റിങ് രീതിയെ മാറ്റിക്കുറിക്കുന്ന സംരംഭമെന്ന നിലയിലാണ് കമ്പനി സിഇഒ മാർക്ക് സുക്കൻബർഗ് ഫേസ്ബുക്ക് ഡേറ്റിങിനെ പരിചയപ്പെടുത്തിയത്.

Advertisement

അമേരിക്കയിൽ പ്രവർത്തനം ആരംഭിച്ച ഫേസ്ബുക്ക് ഡേറ്റിങ് ആദ്യഘട്ടത്തിൽ 20 രാജ്യങ്ങളിലാണ് എത്തുക. അമേരിക്കയെ കൂടാതെ അർജൻറിന, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി, കൊളംബിയ, ഇക്വഡോർ, ഗയാന, ലാവോസ്, മലേഷ്യ, മെക്സിക്കോ, പാരാഗ്വേ, പെറു, ഫിലിപ്പൈൻസ്, സിംഗപ്പൂർ, സുറിനെം, തായ്ലൻറ്, ഉറുഗ്വായ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഫെയ്ബുക്ക് തങ്ങളുടെ ഡേറ്റിങ് സേവനം ആരംഭിക്കുക.

Advertisement

2020ൻറെ തുടക്കത്തോടെ യൂറോപ്പിലേക്കും ഡേറ്റിങ് സർവ്വീസ് വ്യാപിപ്പിക്കാനാണ് ഫെയ്ബുക്കിൻറെ തീരുമാനം. ഇന്ത്യയിൽ ഫേസ്ബുക്ക് ഡേറ്റിങ് എപ്പോൾ ലോഞ്ച് ചെയ്യും എന്നതിനെ സംബന്ധിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സൌത്ത് ഏഷ്യൻ രാജ്യങ്ങളിൽ പലതിലും ഉടനെ തന്നെ പ്രവർത്തനം ആരംഭിക്കും എന്നതിനാൽ ഇന്ത്യയിലെത്താനും വൈകില്ലെന്നാണ് കരുതുന്നത്.

ഫെയ്സ്ബുക്കിൻറെ അമേരിക്കയിലെ ലോഞ്ചിങ്ങിനൊപ്പം തന്നെ ഡേറ്റിങ് സർവ്വീസിൻറെ അനവധി സവിശേഷതകളും ഫെയ്ബുക്ക് വെളിപ്പെടുത്തി. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് ആളുകൾ തമ്മിൽ ബന്ധപ്പെടാനുള്ള ഓപ്ഷൻ ഡേറ്റിങ് സർവ്വീസിൽ കൊണ്ടുവരാനും ആലോചനയുണ്ട്. സ്റ്റോറികളിലൂടെ വ്യക്തിത്വങ്ങൾ തമ്മിലുള്ള സാമ്യം മനസ്സിലാക്കുന്നത് എങ്ങനെ എന്ന സംശയം ഉയർന്നുവരുന്നുണ്ട്.

സ്റ്റോറികളിലൂടെ കണക്ട് ചെയ്യപ്പെടുന്ന സംവധാനം ആരംഭിക്കുന്നതോടെ ഇതിനെ സംബന്ധിച്ച സംശയങ്ങൾ ഇല്ലാതാകുമെന്നാണ് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നത്. സ്റ്റോറികളിലൂടെ കണക്ട് ചെയ്യുന്ന സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല. ഈ വർഷം അവസാനത്തോടെ ഈ സംവിധാനം ഡേറ്റിങ് സർവ്വീസിൽ കൊണ്ടുവരാനാണ് ഫെയ്സ്ബുക്ക് ഉദ്ദേശിക്കുന്നത്.

ഡേറ്റിങ് സർവ്വീസിനൊപ്പം സീക്രട്ട് ക്രഷ് എന്ന പുതിയ ഫീച്ചർ കൂടി ഉൾപ്പെടുത്താൻ ഫെയ്സ്ബുക്ക് ഉദ്ദേശിക്കുന്നുണ്ട്. ഈ വർഷത്തിൻറെ തുടക്കത്തിൽ നടന്ന F8 2019ൽ വച്ചാണ് ഫെയ്സ്ബുക്ക് ഇക്കാര്യം പുറത്തുവിട്ടത്. ഫ്രണ്ട്സ് സർക്കിളിനിടയിൽ നിന്ന് റൊമാൻറിക്ക് റിലേഷൻഷിപ്പുകൾ കണ്ടെത്താൻ സഹായിക്കുന്ന ഫിച്ചറാണ് ഇത്. ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചർ ഉൾപ്പെടുത്തും.

ഡേറ്റിങ് സേവനം ഉപയോഗിക്കുന്ന പ്രൊഫൈൽ ഇൻസ്റ്റഗ്രാമുമായി കണക്ട് ചെയ്താൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനിടയിൽ നിന്ന് തന്നെ ഡേറ്റിങ് പാർട്ണർമാരെ കണ്ടെത്താൻ സാധിക്കും. ഇതോടൊപ്പം ഇൻസ്റ്റ്ഗ്രാം സ്റ്റോറികൾ ഫെയ്സ്ബുക്ക് ഡേറ്റിങ്ങിലൂടെ ഷെയർചെയ്യാനും സാധിക്കും. സ്റ്റോറികളിലൂടെ നിങ്ങളെന്താണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക, അതിലൂടെ നല്ല സംഭാഷണങ്ങൾ ആരംഭിക്കുക എന്നാണ് ഫെയ്ബുക്ക് തങ്ങളുടെ ഡേറ്റിങ് സേവനത്തെ കുറിച്ചുള്ള ബ്ലോഗിൽ കുറിച്ചിട്ടത്.

Best Mobiles in India

English Summary

Facebook Dating is here. Facebook, last year at its annual developers' conference F8 2018, announced its dating service -- Facebook Dating. While making the announcement last year Facebook CEO Mark Zuckerberg had said that the service would change the way people date. And now, nearly a year and a half later Facebook has finally rolled out the service in the US taking the total number of countries where the service is available to 20.