ഫേസ്ബുക്കില്‍ എത്തുന്ന Clear History Button എന്താണ്?


ഫേസ്ബുക്ക് പുതിയ സവിശേഷതയുമായി എത്തുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് F8 ഡവലപ്പര്‍ കോണ്‍ഫറന്‍സിന്റെ ഒന്നാം ദിവസമാണ് ഫേസ്ബുക്ക് ധാരാളം ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് മാത്രമല്ല ഇന്‍സ്റ്റാഗ്രാമും വാട്ട്‌സാപ്പും നിരവധി മാറ്റങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement

കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുളള വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് സ്വകാര്യതാ മാനദണ്ഡങ്ങളില്‍ പ്രധാന മാറ്റം വരുത്താന്‍ സക്കര്‍ബര്‍ഗ് തയ്യാറായിട്ടുളളത്.

Advertisement

'ഈ പരിപാടിയുടെ മുഖ്യ പ്രഭാഷണത്തില്‍ സക്കര്‍ബര്‍ഗ് പറഞ്ഞത് ഇതായിരുന്നു, ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകളോ സേവനങ്ങളോ പൂര്‍ണ്ണമായ നിയന്ത്രണം മാത്രമായിരിക്കില്ല, അവരുടെ ഡാറ്റ ആക്‌സസ് ചെയ്യാനും കഴിയും കൂടാതെ ലഭ്യമായ ഉപകരണങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും കഴിയും.

ഇതു കൂടാതെ മറ്റൊരു കിടിലന്‍ സവിശേഷതയും ഫേസ്ബുക്ക് അവതരിപ്പിച്ചു. സര്‍ച്ച് ഹിസ്റ്ററി ടൂള്‍ അവതരിപ്പിച്ച വിവരം സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി മായ്ച്ചു കളയാന്‍ ഉപയോക്താക്കള്‍ക്കാകുമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്കില്‍ ഇനി പല സുരക്ഷാ പദ്ധതികളും എത്തുകയാണെന്നും അതിനാല്‍ ഇനി അക്കൗണ്ടുകളെ ആര്‍ക്കും ചൂഷണം ചെയ്യാന്‍ കഴിയില്ലെന്നും സക്കര്‍ബര്‍ഗ്ഗ് പറഞ്ഞു.

Advertisement

സാംസങ്ങ് ഗാലക്‌സി എ 6, എ 6+ മോഡലുകൾ അവതരിപ്പിച്ചു; സവിശേഷതകൾ അറിയാം

ഫേസ്ബുക്കിന്റെ മറ്റൊരു വാര്‍ത്തയിലേക്ക്: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. ഈ ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്. സിഐക്ക് ഒപ്പം അതിന്റെ മാതൃസ്ഥാപനമായ എസ്.സി.എല്‍ ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു.

Best Mobiles in India

Advertisement

English Summary

Facebook announces 'Clear History' button for its platform. Facebook is working with some privacy advocates, academics, policymakers, and regulators to receive their input on the subject, which includes how to remove identifying information.