ധൈര്യമായി ഇനി ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഇടാം, പുതിയ ടെക്‌നോളജിയുമായി ഫേസ്ബുക്ക്


ഫേസ്ബുക്ക് വീണ്ടും പുതിയ സവിശേഷതയുമായി എത്തിയിരിക്കുന്നു. നിലവില്‍ ഫേസ്ബുക്ക് എത്തിയിരിക്കുന്നത് ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയുമായാണ്.

Advertisement

നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ ഈ ഫീച്ചറിലൂടെ ഫേസ്ബുക്ക് തന്നെ നിങ്ങളെ അറിയിക്കും. നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഫോട്ടോ ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കാന്‍ ഫേസ്ബുക്ക് അനുവദിച്ചിരിക്കണം.

Advertisement

കാനഡയിലും യൂറോപ്പിലും ഈ സവിശേഷത ഉടന്‍ ലഭ്യമാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

ടെക് കമ്പനികള്‍ ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജി ഉപയോഗിച്ചുളള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ വരുന്ന സെപ്തംബര്‍ മുതല്‍ ഐഫോണ്‍ X അവരുടെ മുഖം ഉപയോഗിച്ച് ഉപകരണം അണ്‍ലോക്ക് ചെയ്യേണ്ടതില്ല. ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജി കുറഞ്ഞത് 2010 മുതല്‍ ഫേസ്ബുക്കിന്റെ ഭാഗമായിരുന്നു.

ഫോട്ടോകള്‍ ആര്‍ക്കെല്ലാം ടാഗ് ചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു.

ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഇന്ത്യയില്‍ സിം കാര്‍ഡ് വാങ്ങാം എളുപ്പത്തില്‍

ഫേസ്ബുക്കിന്റെ ഈ പുതിയ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച് പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചറിലൂടെ ചെയ്യുന്നത്. അതായത് ആ സമയം നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ നിന്നും നോട്ടിഫിക്കേഷന്‍ ലഭിക്കും.

Advertisement

ഈ സവിശേഷത ഡീആക്ടിവേറ്റ് ചെയ്താല്‍ മുഖചിത്രത്തിന്റെ ടെംപ്ലേറ്റ് നീക്കം ചെയ്യുമെന്നും ഫേസ്ബുക്കിന്റെ ഡെപ്യൂട്ടി ചീഫ് പ്രൈവസി ഓഫീസറായ റോബ് ഷെര്‍മന്‍ പറഞ്ഞു.

Best Mobiles in India

Advertisement

English Summary

The new feature not only alerts users when photos of them are uploaded, but also when someone else uses a photo of them as a profile picture.