ഫേസ്ബുക്കിലെ ഗ്രൂപ്പ് ചാറ്റുകള്‍ ഇനി കൂടുതല്‍ നിയന്ത്രണത്തിലേക്ക്


ഒരു കൂട്ടം ആളുകള്‍ക്ക് സന്ദേശം അയയ്ക്കുന്നതിനുളള ഒരു സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ഫേസ്ബുക്ക് മെസഞ്ചര്‍. പക്ഷേ വലിയ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസവുമാണ്. എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍.

Advertisement

അതായത് ഇനി മുതല്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആര്‍ക്കൊക്കെ ചേരാനാകും ആര്‍ക്കൊക്കെ ബൂട്ട് ചെയ്യണം ഇവെയാക്കെ നിയന്ത്രിക്കാന്‍ അനുവദിക്കുന്ന അഡ്മിന്‍ ടൂളുകള്‍ കൊണ്ടു വരുകയാണ് ഫേസ്ബുക്ക്. തുടക്കക്കാര്‍ക്ക് ഫേസ്ബുക്ക് ഒരു ജോയിനബിള്‍ ലിങ്ക് പുറത്തു വിടുന്നു.

Advertisement

പുതിയ അംഗങ്ങള്‍ ഒരു ബട്ടണില്‍ ടാപ്പ് ചെയ്ത് അതിലൂടെ ഗ്രൂപ്പിലേക്കു ചേരാനും കഴിയും. അങ്ങനെ ലഭിക്കുന്ന അഭ്യര്‍ത്ഥനകളുടെ ലിസ്റ്റ് അഡ്മിനുകള്‍ നിരീക്ഷിച്ചതിനു ശേഷം അവരെ ചേര്‍ക്കുകയോ അല്ലെങ്കില്‍ തടയുകയോ ചെയ്യാം. ഇതിലൂടെ ഗ്രൂപ്പ് അംഗങ്ങളെ കൂടുതല്‍ നിയന്ത്രിക്കാന്‍ അഡ്മിനുകള്‍ക്കു കഴിയും.


എന്നാല്‍ ഇതിനു മുന്‍പ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആരെയെങ്കിലും ചേര്‍ക്കണം എങ്കില്‍ അവരുടെ പേരിലേക്ക് പ്രത്യേകം ക്ഷണം അയയ്ക്കണമായിരുന്നു.

ഫേസ്ബുക്ക് ക്യാമറ ആപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതു കൂടാതെ ഇനി മുതല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ ലൈറ്റ് വേര്‍ഷനിലൂടെ വീഡിയോ കോളുകളും ചെയ്യാനാകും. ഇതു വരെ വോയിസ് കോള്‍ സേവനം മാത്രമായിരുന്നു ലഭ്യമായിരുന്നത്.

Advertisement

മെസഞ്ചറിന്റെ പ്രധാന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ലൈറ്റ് ആപ്പിലും വീഡിയോകോള്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഓഡിയോകോള്‍ വീഡിയോകോളിലേക്ക് സ്വിച്ച് ചെയ്യാനും സൗകര്യമുണ്ടാകും.

ഐഡിയയുടെ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തുവോ?

ചെറിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് മെസഞ്ചര്‍ ലൈറ്റ്. ഇന്റര്‍നെറ്റ് വേഗത കുറവാണെങ്കിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുളള ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും.

Best Mobiles in India

Advertisement

English Summary

Facebook Messenger gets new set of Admin Tools. The feature comes disabled as default; however, a user can activate it before its use. Also, Facebook is providing the group member with the ability to create an invitation link, so the admin can send them over and allow new members join the group with a tap of a button.