ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു


ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് നിരോധിച്ചേക്കുമെന്ന് സൂചന. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വലിയ ശ്രദ്ധ ആകര്‍ഷിക്കുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്‌സ് (എസിഒ) തുടങ്ങിയ പരസ്യങ്ങള്‍ക്കും പിടിവീഴും.

Advertisement

ഇത്തരം പരസ്യങ്ങള്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണകള്‍ പരത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഇന്‍സ്റ്റാഗ്രാം, ഓഡിയന്‍സ് നെറ്റ് വര്‍ക്ക്, മെസഞ്ചര്‍ എന്നിവയിലും ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരും.

Advertisement

തട്ടിപ്പുകളെ കുറിച്ച് ഭയക്കാതെ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കില്‍ വരുന്ന കാര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിഒ, ക്രിപ്‌റ്റോകറന്‍സികള്‍ തുടങ്ങിയവയെ കുറിച്ച് പരസ്യം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ നടപടിയുടെ അനന്തരഫലം വ്യാപകമായിരിക്കുമെന്ന് പറയപ്പെടുന്നു.

ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനം, ഉപയോക്താക്കളെയും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. ഉദാഹരണത്തിന് 'നിങ്ങളുടെ പെന്‍ഷന്‍ തുക കൊണ്ട് ബിറ്റ്‌കോയിന്‍ വാങ്ങൂ' എന്ന ഒരു പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുക.

Advertisement

ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത ഫോട്ടോകള്‍ എങ്ങനെ കാണാം?

കര്‍ശനമായ നിയന്ത്രണങ്ങളോടെ സാമ്പത്തിക സംബന്ധമായ പരസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് അനുവദിക്കുന്നുണ്ട്. ചൂതുകളി, ഗെയിമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് അനുമതിയും ആവശ്യമാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ മാത്രമേ ഈ പരസ്യങ്ങള്‍ എത്തിക്കാന്‍ കഴിയൂ. നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമാനമായ ഇളവ് ലഭിക്കുമെന്ന് കരുതാം.

അനാവശ്യ പരസ്യങ്ങള്‍ക്ക് എതിരെ റിപ്പോര്‍ട്ട് ചെയ്യുന്നത് എളുപ്പമാണ്. ഇതിനായി പരസ്യത്തിന്റെ വലതുവശത്ത് മുകളില്‍ ക്ലിക്ക് ചെയ്യുക. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരും മടി കാണിക്കരുത്.

Best Mobiles in India

Advertisement

English Summary

Facebook is planning to ban all the advertisements for Cryptocurrencies.