ഇനി ഫേസ്ബുക്കിലൂടെ നേരിട്ട് ഭക്ഷണം ഓഡര്‍ ചെയ്യാം


നമ്മള്‍ വീട്ടിലോ ഓഫീസിലോ എവിടെ ആണെങ്കിലും ഇഷ്ടഭക്ഷണം കിട്ടാന്‍ ഇപ്പോള്‍ അധികം വിഷമിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി ഓഡര്‍ ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണം കൈകളില്‍ എത്തും. ഇത്തരം സേവനം ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഓഡറിങ് സര്‍വീസുകള്‍ നിരവധിയുണ്ട് ഇപ്പോള്‍. ഇതിന് പുറമെ ഫുഡ് ഓഡറിങ് കൂടുതല്‍ എളുപ്പമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് .

Advertisement


ഇനി ഫേസ്ബുക്കില്‍ നിന്നും നേരിട്ട് ഫുഡ് ഓഡര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ഫീച്ചര്‍ പരീക്ഷിച്ച് വരികയാണ് ഫേസ്ബുക്ക്. അനുകൂല പ്രതികരണം ലഭിക്കുകയും പങ്കാളികളെ ലഭ്യമാവുകയും ചെയ്തതോടെ ഫേസ്ബുക്ക് നിലവില്‍ യുഎസില്‍ എല്ലായിടത്തും ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡെസ്‌ക്ടോപ്പുകളില്‍ ഫുഡ് ഓഡറിങ് ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ് . മറ്റ് രാജ്യങ്ങളിലേക്ക് ഈ ഫീച്ചര്‍ എപ്പോള്‍ എത്തുമെന്ന കാര്യം വ്യക്തമായിട്ടില്ല.

യുഎസില്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ ഈറ്റ് സ്ട്രീറ്റ്, ഡെലിവറി.കോം, ഡോര്‍കാഷ്, ചൗനൗ, ഓലോ തുടങ്ങി നിരവധി ഫുഡ് ഓഡറിങ് സര്‍വീസുകളും ജാക് ഇന്‍ ദി ബോക്‌സ്, ഫൈവ് ഗൈസ്, പപ്പ ജോണ്‍സ്, പനേറ പോലുള്ള റസ്‌റ്റൊറന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിനായി പല സ്ഥലങ്ങളില്‍ തിരയേണ്ടതില്ല.

Advertisement

97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോളിങ്ങുമായി ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍!

പ്രാദേശിക റസ്റ്റൊറന്റുകള്‍ മുതല്‍ ദേശീയ ശൃംഖലകള്‍ വരെ ഉള്‍പ്പെടുന്ന നിരവധി റസ്റ്റൊറന്റുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഫുഡ് ഓഡര്‍ ചെയ്യാം. ഓഡര്‍ ചെയ്യുന്നതിന് മുമ്പ് മറ്റുള്ളവര്‍ റസ്റ്റൊറന്റിനെ കുറിച്ച് എന്താണ് പറയുന്നത് എന്ന് വിലയിരുത്താനും കഴിയും.

ഫേസ്ബുക്ക് എക്‌സ്‌പ്ലോര്‍ മെനുവില്‍ ആണ് പുതിയ ഓഡര്‍ ഫുഡ് വിഭാഗം കൂട്ടിചേര്‍ത്തിരിക്കുന്നത്. ഇതില്‍ നിന്നും അടുത്തുള്ള റസ്റ്റൊറന്റുകളും ഭക്ഷണങ്ങളും ഉപയോക്താക്കള്‍ക്ക് തിരഞ്ഞ് കണ്ടു പിടിക്കാം. അതിന് ശേഷം സ്റ്റാര്‍ട് ഓഡര്‍ ഓപ്ഷന്‍ സെലക്ട് ചെയ്യാം. ഉപയോക്താവിന്റെ താല്‍പര്യം അനുസരിച്ച് സര്‍വീസ് തിരഞ്ഞെടുക്കാം. ഫുഡ് ഡെലിവറി ചെയ്യുകയോ പോയി കഴിക്കുകയോ ചെയ്യാം.

Advertisement

ഏതെങ്കിലും പ്രത്യേക ഫുഡ് ഓഡര്‍ സര്‍വീസില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഉപയോക്താവിന് നിലവിലെ ലോഗിന്‍ ഐഡി ഉപയോഗിച്ച് വളരെ എളുപ്പം ഫുഡ് ഓഡര്‍ ചെയ്യാം. അതല്ലെങ്കിലും ഫേസ്ബുക്ക് ആപ്പില്‍ നിന്നും പോകാതെ തന്നെ എളുപ്പം സൈന്‍ അപ് ചെയ്യാം.

Best Mobiles in India

Advertisement

English Summary

Facebook is currently rolling out this feature everywhere in the US on iOS, Android and desktop.