നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

രണ്ട് ദിവസമായി ഫേസ്ബുക്കില്‍ ഒട്ടുമിക്ക പ്രൊഫൈല്‍ ചിത്രങ്ങളും നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തിന് ഇരയായ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് ഫേസ്ബുക്ക് അധികൃതര്‍ ഇതിലൂടെ ഉദ്ദേശിച്ചത്‌.

Advertisement

ഇന്‍സ്റ്റാഗ്രാം പാസ്സ്‌വേര്‍ഡുകള്‍ ചോരുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

നവംബര്‍ 13 വെള്ളിയാഴ്ച പാരീസില്‍ നടന്ന ഭീകരാക്രമണ പരമ്പര ലോകത്തെ മുഴുവന്‍ നടുക്കിയിരുന്നു. 120ഓളം ആളുകളുടെ ജീവനാണന്ന് പൊലിഞ്ഞത്.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

ഫ്രാന്‍സിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് തലവനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്‍റെ പ്രൊഫൈല്‍ ചിത്രം മാറ്റിയതോടെയാണ് പ്രൊഫൈല്‍ ചിത്രം മാറ്റുന്നത് വൈറലായത്.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

നീലയും വെള്ളയും ചുവപ്പും നിറങ്ങളുള്ള ഫ്രാന്‍സ് പതാകയില്‍ മുങ്ങിനില്‍ക്കുകയാണ് ഭൂരിഭാഗംപേരുടെയും ഫ്രൊഫൈല്‍ ചിത്രങ്ങള്‍.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

സുഹൃത്തുക്കളിലാരെങ്കിലും പ്രൊഫൈല്‍ മാറ്റിയാല്‍ അത് അറിയിക്കുന്നത് കൂടാതെ 'ട്രൈ ഇറ്റ്' ബട്ടനും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ആ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്കും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാം.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി ഫ്രാന്‍സിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

ഫെയ്‌സ്ബുക്കിലെ 'സേഫ്റ്റി ചെക്ക്' പേജിലൂടെ 41 ലക്ഷം പാരീസ് നിവാസികള്‍ അവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

കുറച്ച് നാള്‍ മുമ്പ് ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് യു.എസ് കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍, പ്രൊഫൈല്‍ ചിത്രങ്ങള്‍ മഴവില്‍ നിറങ്ങളിലാക്കി ഫേസ്ബുക്ക് അതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English Summary

Facebook profile pictures with French flag.