നിങ്ങള്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യും മുമ്പ് ഫേസ്ബുക്ക് ശേഖരിച്ച നിങ്ങളുടെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യൂ


ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ നടക്കുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരണശേഖരണ ഏജന്‍സി ചോര്‍ത്തി എന്നാണ് ആരോപണം.

സംഭവത്തില്‍ ഫേസ്ബുക്ക് നിയമ നടപടി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫേസ്ബുക്ക് കോള്‍ വിവരങ്ങള്‍ മാത്രമല്ല എസ്എംഎസ് വിവരങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ശേഖരിച്ച നിങ്ങളുടെ എല്ലാ വിവരങ്ങളും ഒരു സിപ്പ് ഫയലായി നിങ്ങള്‍ക്കു ലഭിക്കും. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക. ഇതു കൂടാതെ എങ്ങനെ ഫേസ്ബുക്ക് റെക്കോര്‍ഡ് ചെയ്യുന്ന കോള്‍, എസ്എംഎസ് എന്നിവ എങ്ങനെ തടയാമെന്നും നോക്കാം.

ഫേസ്ബുക്ക് ശേഖരിച്ച വിവരങ്ങള്‍ ലഭിക്കാനായി

സ്‌റ്റെപ്പ് 1: https://register.facebook.com/download എന്ന ലിങ്കില്‍ സന്ദര്‍ശിക്കുക.

സ്‌റ്റെപ്പ് 2: ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് പേജില്‍ എത്തും. ജനറല്‍ അക്കൗണ്ട് സെറ്റിംങ്ങ്‌സ് ഓപ്ഷനു താഴെ 'ഡൗണ്‍ലോഡ് എ കോപ്പി' എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3: അതില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ സൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന പേജ് കാണാം. അതില്‍ 'Download Archive' എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: അടുത്തതായി നിങ്ങളുടെ പാസ്‌വേഡ് ചോദിക്കും. പാസ്‌വേഡ് നല്‍കുക.

സ്‌റ്റെപ്പ് 5: ഡാറ്റ ഡൗണ്‍ലോഡിന് തയ്യാറായാല്‍ ആ നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ആയാല്‍ സ്വിപ് ഫയല്‍ എക്‌സ്ട്രാക്റ്റ് ചെയ്ത് HTML എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6: ഇനി താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ വര്‍ഷങ്ങളായി ഫേസ്ബുക്ക് സൂക്ഷിച്ചു വച്ച നിങ്ങളുടെ വിവരങ്ങള്‍ കാണാം.

2. ഫേസ്ബുക്ക് ശേഖരിക്കുന്ന ഈ വിവരങ്ങള്‍ എങ്ങനെ ഓഫ് ചെയ്യാം.

ഫേസ്ബുക്ക് മെസഞ്ചറില്‍:

ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ ഈ ലിങ്കില്‍ സന്ദര്‍ശിക്കുക. https://www.facebook.com/help/838237596230667.

അതിനു ശേഷം കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനായി ഈ ലിങ്കിലും- https://www.facebook.com/mobile/messenger/contacts

ഫെയ്‌സ്ബുക്ക് ശേഖരിച്ച നിങ്ങളുടെ കോള്‍-എസ്എംഎസ് ഡാറ്റ കണ്ടെത്തി ദുരുപയോഗം തടയുന്നത് എങ്ങനെ?

ഫേസ്ബുക്ക് ലൈറ്റ്:

ഫേസ്ബുക്ക് ലൈറ്റ് ഉപയോക്താക്കള്‍ ഈ ലിങ്കിലേക്ക് പ്രവേശിച്ച് (https://www.facebook.com/help/fblite/355489824655936) അതില്‍ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

Most Read Articles
Best Mobiles in India
Read More About: facebook social media news data

Have a great day!
Read more...

English Summary

Facebook and Messenger apps collect details on the calls a user makes and SMS that are sent through a phone.