സ്വകാര്യത സംരക്ഷിക്കാനായി കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു ഫേസ്ബുക്ക്


ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യാപിച്ചിരിക്കുന്ന ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഫേസ്ബുക്ക്. അമ്പത് ദശലക്ഷം വ്യക്തികളുടെ വിവരങ്ങളാണ് ഫേസ്ബുക്കിലൂടെ ചോര്‍ന്നിരിക്കുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഇന്ത്യയിലടക്കം ശക്തമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Advertisement

ഈ സന്ദര്‍ഭത്തില്‍ നിന്നും പല സെലിബ്രിറ്റികളും ഫേസ്ബുക്കില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫേസ്ബുക്കും മെസഞ്ചറുമെല്ലാം ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

Advertisement

എന്നാല്‍ സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ഫേസ്ബുക്ക്. ഇതിനായി കൂടുതല്‍ പുതിയ ഫീച്ചറുകളും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും അവര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നും മനസ്സിലാക്കിക്കൊടുക്കുന്നു.

നിലവില്‍ ഫേസ്ബുക്ക് സെറ്റിങ്ങ്‌സില്‍ 17 ഉപവിഭാഗങ്ങളുണ്ട്. ഇപ്പോള്‍ ഇവ എല്ലാം ഏകോകിപ്പിച്ച് കൂടുതല്‍ ലളിതമാക്കി. പോസ്റ്റുകള്‍ പുന:പരിശോധിക്കാനും അവയോട് പ്രതികരിക്കാനും ഫേസ്ബുക്കിനെ ലക്ഷ്യമിടുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. നിങ്ങള്‍ ലൈക്ക് ചെയ്തതും കമന്റ് ചെയ്തതുമായ ഫോട്ടോകള്‍ കാണാം. വേണമെങ്കില്‍ അത് നീക്കവും ചെയ്യാം.

ഫോൺ ചാർജ്ജിലിടുമ്പോൾ ചെയ്തുപോകുന്ന 3 ആനമണ്ടത്തരങ്ങൾ; ഇവ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നിങ്ങള്‍ തന്നെ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതായത് അക്കൗണ്ടില്‍ സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കുക, നിങ്ങള്‍ക്ക് ലഭിക്കുന്ന ആപ്ലിക്കേഷനുകള്‍ കണ്ണടച്ച് വിശ്വസിക്കരുത് അങ്ങനെയുളള കാര്യങ്ങള്‍.

Best Mobiles in India

Advertisement

English Summary

A new Privacy Shortcuts menu has been created by Facebook. Users can control their data in a few taps, with clearer explanations of how Facebook's controls actually work.