ചാറ്റ്‌ബോട്‌സിന്റെ സംസാരം സാധ്യമാക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്‌


ചാറ്റ്‌ബോട്‌സിന്‌ മനുഷ്യരെപ്പോലെ സംസാരിക്കാനുള്ള കഴിവ്‌ നല്‍കാനുള്ള ശ്രമത്തിലാണ്‌ ഫേസ്‌ബുക്ക്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ചാറ്റ്‌ബോട്‌സിന്‌ യഥാര്‍ത്ഥത്തില്‍ സംസാരിക്കാനുള്ള ശേഷിയില്ല.

Advertisement

വിവിധ തലങ്ങളില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതില്‍ ചാറ്റ്‌ബോട്‌സ്‌ പരാജയപ്പെടുന്നതായാണ്‌ ഫെയര്‍ ലാബില്‍ നിന്നുള്ള ഫേസ്‌ബുക്കിന്റെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്‌.

Advertisement

സ്ഥായിയായ വ്യക്തിത്വം നിലനിര്‍ത്താനും സംഭാഷണത്തിലെ പങ്കാളികള്‍ മുമ്പ്‌ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ഇവയ്‌ക്ക്‌ കഴിയില്ല.

അറിയാത്ത ചോദ്യങ്ങള്‍ക്ക്‌ ഐ ഡോണ്ട്‌ നോ പോലെ മുന്‍ കൂട്ടി പ്രോഗ്രാം ചെയ്‌ത പ്രതികരണങ്ങളിലൂടെ മാത്രമാണ്‌ ചാറ്റ്‌ബോട്‌സ്‌ മറുപടി നല്‍കുക. ഈ പരിമിതികള്‍ ഉണ്ടെങ്കിലും ചാറ്റ്‌ബോട്‌സിന്‌ ആകര്‍ഷകമാകാന്‍ കഴിയും. എന്നാല്‍ ഇവയുമായി സ്വാഭാവികവും അര്‍ത്ഥവത്തുമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. ഇത്‌ സാധ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ ഫേസ്‌ബുക്കിലെ ഗവേഷകര്‍.

പ്രീ-പ്രോഗ്രാം ചെയ്‌ത ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുന്നതിന്‌ പകരം ചാറ്റ്‌ബോട്ടുകളെ വലിയ ഡേറ്റാസെറ്റ്‌ നല്‍കി സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം.

കാര്യങ്ങളില്‍ പുരോഗമനം ഉണ്ടെങ്കിലും തുടങ്ങുന്നതിന്‌ ശരിയായ ഡേറ്റ തിരഞ്ഞെടുക്കാന്‍ കഴിയാത്തതാണ്‌ ഗവേഷകര്‍ നേരിടുന്ന ബുദ്ധിമുട്ട്‌.

Advertisement

ഉദാഹരണത്തിന്‌, മൂവി സ്‌ക്രിപ്‌റ്റില്‍ നിന്നും ഡയലോഗ്‌ എടുക്കുന്നതിന്‌ ഇപ്പോള്‍ ചില ചാറ്റ്‌ബോട്‌സിന്‌ പരിശീലനം നല്‍കിയിട്ടുണ്ട്‌.എന്നാല്‍, മൂവി സ്‌ക്രിപ്‌്‌റ്റില്‍ നിന്നും അപ്രസ്‌കതമായ വരികള്‍ പറയുന്നിടത്തോളം ഇവയുമായി ശരിയായ സംഭാഷണം നടത്താന്‍ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന്‌ , ഫേസ്‌ബുക്കിന്റെ എന്‍ജിനീയര്‍മാര്‍ ചാറ്റ്‌ബോട്‌സിന്‌ പഠിക്കുന്നതിന്‌ സ്വന്തമായി ഡേറ്റസെറ്റ്‌ വികസിപ്പിച്ചിട്ടുണ്ട്‌.

പേഴ്‌സൊണ-ചാറ്റ്‌ എന്നറിയപ്പെടുന്ന ഈ ഡേറ്റസെറ്റില്‍ 160,000 സംഭാഷണ വരികളില്‍ കൂടുതല്‍ ഉണ്ട്‌. ആമസോണിന്റെ മെക്കാനിക്കല്‍ ടര്‍ക്ക്‌ മാര്‍ക്കറ്റ്‌ പ്ലെയ്‌സില്‍(എംടര്‍ക്ക്‌) നിന്നും കണ്ടെത്തിയതാണിത്‌. മനുഷ്യന്റെ അറിവിന്‌ ആവശ്യമായ വര്‍ക്കിന്‌ വേണ്ടിയുള്ള മാര്‍ക്കറ്റ്‌ പ്ലേസാണ്‌ എംടര്‍ക്ക്‌.

പേഴ്‌സണ-ചാറ്റിലെ ഉള്ളടക്കം ക്രമരഹിതമല്ല. ചാറ്റ്‌ബോട്‌സിന്‌ വ്യക്തിത്വം നല്‍കുന്നതിനായി മെക്കാനിക്കല്‍ ടര്‍ക്ക്‌ വര്‍ക്കേഴ്‌സിനോട്‌ അവരുടെ വ്യക്തിത്വത്തിന്‌ അനുസൃതമായ സംഭാഷണം ഉണ്ടാക്കാനാണ്‌ ആവശ്യപ്പെട്ടത്‌. സംഭാഷണത്തിന്‌ ഉള്ളില്‍ ഉപയോഗിക്കാവുന്ന അഞ്ച്‌ അടിസ്ഥന ബയോഗ്രഫിക്കല്‍ പ്രസ്‌താവനകളുമായാണ്‌ അഇവര്‍ എത്തിയത്‌.

Advertisement

ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത ഫോട്ടോകള്‍ എങ്ങനെ കാണാം?

ഉദാഹരണത്തിന്‌ , ഒരു രൂപം താഴെ പറയുന്ന പ്രസ്ഥാവന അടിസ്ഥാനമാക്കിയുള്ളതായിരുന്നു" ഞാന്‍ ഒരു കലാകാരനാണ്‌. എനിക്ക്‌ നാല്‌ കുട്ടികളുണ്ട്‌. എനിക്ക്‌ അടുത്തിടെ ഒരു പൂച്ചയെ കിട്ടി. വ്യായാമത്തിനായി നടക്കുന്നത്‌ ഞാന്‍ ആസ്വദിക്കുന്നു. ത്രോണ്‍സിന്റെ ഗെയിം കാണുന്നത്‌ എനിക്കിഷ്ടമാണ്‌ " ചാറ്റ്‌ ബോട്‌സിന്‌ പോകാന്‍ ഏറെ ദൂരം ഉണ്ട്‌ എന്നതില്‍ സംശയമില്ല, എങ്കിലും അത്‌ തുടങ്ങി കഴിഞ്ഞു.

ഈ ഡേറ്റ പിന്നീട്‌ ചാറ്റ്‌ബോട്‌സിന്‌ നല്‍കുകയും ഫലം മെക്കാനിക്കല്‍ ടര്‍ക്കേഴിസിലെ മറ്റൊരു ഗ്രൂപ്പ്‌ വിശകലനം ചെയ്യുകയും ചെയ്‌തു. പെഴ്‌സൊണ ബോട്ട്‌ മനുഷ്യരുടേത്‌ പോലെ അനായാസവും തടസ്സരഹിതവുമല്ല. അതേസമയം മൂവി ഡയലോഗ്‌ വഴി പരിശീലനം നല്‍കിയ ചാറ്റ്‌ബോട്‌സിലും മികച്ചതായിരിക്കും.

Advertisement

എന്നാല്‍ മൂവി ഡയലോഗ്‌ ബോക്‌സ്‌ ശീലിപ്പിച്ച ചാറ്റ്‌ബോട്ടിനെ അപേക്ഷിച്ച്‌ സംസാരിക്കുന്ന വിഷയത്തില്‍ പെഴ്‌സൊണ ചാറ്റ്‌ബോട്ട്‌ വ്യാപൃതരാകില്ല വേഗം വിഷയത്തിന്‌ പുറത്ത്‌ കടക്കും . ഇതിന്‌ പിന്നിലുള്ള കാരണം എന്താണന്ന്‌ ഫേസ്‌ബുക്ക്‌ ഗവേഷകര്‍ വിശദീകരണം ലഭ്യമാക്കിയിട്ടില്ല.

Best Mobiles in India

English Summary

Facebook is trying to teach chatbots how to converse like a human. Facebook's engineers have built their own dataset which the chatbots will learn from. Called Persona-chat, this dataset comprises of over 160,000 lines of dialogue, sourced from workers found on Amazon’s Mechanical Turk marketplace.