സൗജന്യ വൈ-ഫൈ ഇടങ്ങള്‍ കണ്ടെത്താന്‍ ഇനി ഫേസ്ബുക്ക്!

യാത്രാമധ്യേയുളള ഏറ്റവും അടുത്തുളള വൈഫൈ സ്‌പോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു ഈ ഫീച്ചര്‍.


സൗജന്യ വൈഫൈ ഇപ്പോള്‍ പല സ്ഥലങ്ങളിലും ലഭ്യമാണ്. എന്നാല്‍ യാത്രക്കിടയില്‍ സൗജന്യ വൈഫൈ ലഭിക്കുന്ന പല സ്ഥലങ്ങളും അറിയാതെ വരുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു.

Advertisement

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!

ഇപ്പോള്‍ പൊതു വൈഫൈ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഉള്‍പ്രദേശങ്ങള്‍ അടക്കം ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന എക്‌സ്പ്രസ് വൈഫൈ പ്രൊജക്ടിന്റെ പരീക്ഷണം ഇന്ത്യയില്‍ ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു. അതായത് യാത്രാമധ്യേയുളള ഏറ്റവും അടുത്തുളള വൈഫൈ സ്‌പോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു ഈ ഫീച്ചര്‍.

Advertisement

ഡിസംബര്‍ 28ന് റിലയന്‍സ് ജിയോയുടെ ആ വലിയ പ്രഖ്യാപനവും കാത്ത്!

ഇന്റര്‍നെറ്റ് ഓആര്‍ജി എന്ന ഫേസ്ബുക്കിന് കീഴിലുളള പേജിലൂടെയാണ് എക്‌സ്പ്രസ് വൈഫൈ പ്രോജക്ട് ഇന്ത്യയില്‍ സജീവമായി അറിയിച്ചിട്ടുളളത്. ഉള്‍പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പു വരുത്താനായി നിലവില്‍ നെറ്റ്‌വര്‍ക്ക് കരിയര്‍മാരേയും ഇന്റര്‍നെറ്റ് സേവനദാദാക്കളുമായും പ്രാദേശിക സംരഭമായും ചേര്‍ന്നാണ് എക്‌സ്പ്രസ് വൈഫെ പ്രവര്‍ത്തിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

വോഡാഫോണ്‍ ഇന്ത്യയുടെ പുതിയ ഓഫറാണ് 1ജിബി 3ജി ഡാറ്റ വെറും 53 രൂപയ്ക്ക്.

എക്‌സ്പ്രസ് വൈഫൈ പദ്ധതിയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാദാക്കളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഡാറ്റ പാക്കുകള്‍ ലഭിക്കാനും, പ്രാദേശിക ഹോട്ട്‌സ്‌പോട്ട് മുഖേന വേഗതയേറിയ ഇന്റര്‍നെറ്റ് ലഭിക്കാനും സാധ്യത ഏറെയാണ്.

Advertisement

കണക്ടിവിറ്റി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ എക്‌സ്പ്രസ് വൈഫൈ പദ്ധതിയാല്‍ ഇന്റര്‍നെറ്റ് ലഭിക്കുമെന്നും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വേഗതയേറിയ ഇന്റര്‍നെറ്റിന് സാധ്യതകള്‍ ഉപയോഗപ്പെടുത്താമെന്നും ഫേസ്ബുക്ക് പറയുന്നു.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണില്‍ ഞെട്ടിക്കുന്ന സവിശേഷതകള്‍!

ഈ ഫീച്ചര്‍ ഉപയോഗിച്ച് പേരും നെറ്റ്‌വര്‍ക്കിന്റെ സ്വഭാവവും ഉള്‍പ്പെടെയുളള സൗജന്യ വൈഫൈ സ്‌പോട്ടിന്റെ വിവരങ്ങളായിരിക്കും ഉപഭോക്താവിനു ലഭിക്കുന്നത്. ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യണമെങ്കില്‍ ഉപഭോക്താവ് ഫേസ്ബുക്ക് ലൊക്കേഷന്‍ നല്‍കണം. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് റെയില്‍വേ സ്‌റ്റേഷനുകളിലും വൈഫൈ എത്തിക്കാനും പദ്ധതി ഇടുന്നുണ്ട് ഫേസ്ബുക്ക്.

ജിയോ സിം വാരിക്കൂട്ടുന്നവര്‍ ശ്രദ്ധിക്കുക: പഴയ സിം കാന്‍സലായേക്കാം!

125 ഓളം ഹോട്ട്‌സ്‌പോട്ടുകളെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്ക് പരീക്ഷണം നടത്തിക്കഴിഞ്ഞു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

Advertisement

English Summary

According to Facebook's Internet.org page, the company's Express Wifi is live in India and it is "working with carriers, internet service providers and local entrepreneurs to help expand connectivity to underserved locations around the world".