ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം അമേരിക്കയിൽ കുറയുന്നു?


ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിൽ അമേരിക്കയിൽ കുറവ് വന്നതായി പഠന റിപ്പോർട്ടുകൾ. 13നും 17നും ഇടയിലുള്ള കൗമാരപ്രായക്കാരുടെ ഇടയിൽ നടത്തിയ പഠനമാണ് ഫേസ്ബുക്കിന് ചെറുതായി വെല്ലുവിളി ഉയർത്തുന്നത്.

Advertisement

അമേരിക്കയിലെ ഈ പ്രായത്തിലുള്ള ചെറുപ്പക്കാരുടെ ഇടയിൽ നടത്തിയ സർവേ പ്രകാരം 51 ശതാമാനം ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. എന്നാൽ യൂട്യൂബിന്റേയും ഇൻസ്റാഗ്രാമിന്റെയും കണക്കുകൾ ഇതിലും ഏറെ മുകളിൽ ആണെന്നതാണ് ഫേസ്ബുക്കിന് വിനയാകുന്നത്.

Advertisement

അമേരിക്കയിലെ 13നും 17നും ഇടയിലുള്ള കൗമാരപ്രായക്കാരിൽ 85 ശതമാനം ആളുകളും യുട്യൂബ് ഉപയോഗിക്കുന്നവരാണ്. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരുടെ കണക്ക് 72 ശതമാനമാണ്. ഇത്കൂടാതെ നമ്മുടെ നാട്ടിൽ അധികം സജീവമല്ലാത്ത സ്നാപ്ചാറ്റ് അവിടെ ഉപയോഗിക്കുന്നത് 69 ശതമാനം കൗമാരക്കാരാണ്.

2018 മാർച്ച് 7 നും ഏപ്രിൽ 10 നും ഇടയിൽ നടത്തിയ സർവേ ആണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ഇഷ്ടങ്ങൾ ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. പെൺകുട്ടികൾ അധികമായി സ്നാപ്ചാറ്റിനെ ഇഷ്ടപ്പെടുമ്പോൾ ആൺകുട്ടികൾ കൂടുതലും ഉപയോഗിക്കുന്നത് യൂട്യൂബും ആണ്.

ഇത് കൂടാതെ ഈ സർവേയിലെ ഏറെ രസകരമായ മറ്റൊരു കാര്യം സാമ്പത്തിക സ്ഥിതി വരെ ഇതിൽ ഭാഗമായി എന്നതാണ്. പത്തിൽ മൂന്ന് പേർ എന്ന നിലയിൽ 30000 ഡോളറിന് താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിൽ ഉള്ളവർ ഫേസ്ബുക്ക് ആണ് കൂടുതൽ ഉപയോഗിക്കുന്നത്.

Advertisement

വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം; ഗിസ്‌ബോട്ട് റിവ്യൂ

Best Mobiles in India

Advertisement

English Summary

Facebook Users Percentage Losing in US