ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താലും വിവരങ്ങള്‍ തുരന്നെടുക്കാം, പക്ഷേ തത്കാലം പിടിച്ചു നില്‍ക്കാം!!


ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റ അനലിറ്റിക്കല്‍ കമ്പനിയാണ് അഞ്ചു കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതെന്നു പറയുന്നു. എന്നാല്‍ ചോര്‍ച്ച വീണ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും തടയാനാകില്ല.

Advertisement

ആമസോണ്‍, ബുസ്ഫീഡ്, എക്‌സ്പീഡിയ, ഇന്‍സ്റ്റാഗ്രാം, സ്‌പോട്ടിഫൈ തുടങ്ങിയ ആയരക്കണക്കിന് സോഫ്റ്റ്വയറുകളാണ് ഫേസ്ബുക്കുമായി പ്ലഗ്ഗിന്‍ ചെയ്തിരിക്കുന്നത്. ഈ ആപ്പുകള്‍ നമ്മള്‍ അറിയാതെ തന്നെ ഡാറ്റകള്‍ ചോര്‍ത്തുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്താലും ഇനി രക്ഷയില്ല.

Advertisement

കാരണം നിങ്ങളുടെ താത്പര്യം അനുസരിച്ച് പരസ്യങ്ങള്‍ നിങ്ങള്‍ക്കെത്തിക്കുന്ന 2014ല്‍ ഫേസ്ബുക്കില്‍ ഏര്‍പ്പെടുത്തിയ അഡ്‌വൈര്‍ടൈസിംഗ് ഫേസ്ബുക്ക് ഓഡിയന്റ് നെറ്റ്വര്‍ക്ക് എന്ന സംവിധാനമാണ് ഇതിനു കാരണം. അക്കൗണ്ട് ഡിലീറ്റ് ചെയ്താലും നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ഇതില്‍ തന്നെ ഉണ്ടാകും.

അനുവാദം നല്‍കിയ ഉപയോക്താക്കളെ കൂടാതെ അവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ആപ്പ് അനധികൃതര്‍ സ്വീകരിച്ചു. അങ്ങനെയാണ് അഞ്ച് കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് കൈക്കലാക്കിയത്. 2019ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ജിയോയുടെ കുഞ്ഞുഫോണിൽ വാട്സാപ്പ്?

നിലവില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് പ്രാവര്‍ത്തികമല്ലെങ്കില്‍ കൂടിയും ചില മുന്‍ കരുതലുകള്‍ എടുക്കാം.

Advertisement

ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് വേര്‍ഷനിലെ വലതു കോണിലെ ഡ്രോപ്പ് ഡൗണ്‍ ആരോയില്‍ പോയി സെറ്റിംഗ്‌സ് തിരഞ്ഞെടുത്ത് അതിന്റെ ഇടതു ഭാഗത്തുളള ആപ്‌സ് ടാബില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് ഷോ ഓളും സെലക്ട് ചെയ്യണം. ഇവിടെ നിങ്ങളുടെ ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട നിരലധി ആപ്‌സുകള്‍ കാണാം. ഇവ ഡിലീറ്റ് ചെയ്യുക.

Best Mobiles in India

Advertisement

English Summary

Brian Acton, co-founder of WhatsApp, asked users to delete social media platform Facebook. Facebook now owns WhatsApp.