മരണശേഷം നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും? ആദ്യമേ നമ്മൾ ചെയ്തുവെക്കേണ്ടത് എന്ത്?


ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലും അംഗത്വമുളളവരാണ് നമ്മളിൽ ഒട്ടനേകം പേരും. നമ്മൾ നിത്യവും ഇവ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ നമ്മള്‍ മരിച്ചാല്‍ ഫേസ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ?

Advertisement

ഫേസ്ബുക്കില്‍ മാത്രമായി കോടിക്കണക്കിന് അംഗങ്ങളുണ്ട്. ഇവരില്‍ ദിവസേന മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ മരിച്ചവര്‍ക്കു മാത്രമേ പാസ്‌വേഡ് അറിയൂ, അതിനാല്‍ മറ്റാര്‍ക്കും അത് നശിപ്പിക്കാനുമാകില്ല. അതുകൊണ്ട് ഫേസ്ബുക്ക് ഉളളടിത്തോളം കാലം ആ പ്രൊഫൈല്‍ അവശേഷിക്കും. ഒരോ നിമിഷവും ഫേസ്ബുക്കില്‍ കാണുന്ന ഉറ്റവരുടെ ഫോട്ടോകള്‍ കണ്ട് സങ്കടമാകാനേ കഴിയൂ. എന്താണ് ഇതിന് ഒരു പരിഹാരം?

Advertisement

ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി ലെഗസി കോണ്ടാക്റ്റ് ) എന്നൊരു പ്രത്യേക പദ്ധതിക്ക് ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം തന്നെ രൂപം നല്‍കിയിട്ടുണ്ട്. അതായത് ഫേസ്ബുക്കില്‍ പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാന്‍ കഴിയും ഇതില്‍. ഇത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം.

ഫേസ്ബുക്ക് അംഗമായ ഏതെങ്കിലും ഒരാളെ നിങ്ങളുടെ ഫ്രൊഫൈലിലെ ലെഗസി കോണ്ടാക്ടായി നിശ്ചയിക്കാം. നിങ്ങള്‍ മരിച്ചാല്‍ ലെഗസി കോണ്ടാക്ടിന് പരേതന്റെ പ്രൊഫൈല്‍ ഫോട്ടോകള്‍ മാറ്റാനും പുതിയ മെസേജുകള്‍ ഇടാനും സാധിക്കും. ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ നിങ്ങള്‍ മരിച്ച കാര്യവും വലിയ അക്ഷരത്തില്‍ തെളിഞ്ഞു വരും.

അതുപോലെ ഇതിലൂടെ ഫ്രൊഫൈല്‍ നശിപ്പിക്കാം. പരേതന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ഫ്രൊഫൈല്‍ നശിപ്പിക്കാം. എന്നാൽ ഒരിക്കലും നിങ്ങള്‍ അയച്ച പഴയ മെസേജുകള്‍ എന്നും വായിക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ ലെഗസി കോണ്ടാക്ടിനു കഴിയില്ല.

Advertisement

ഇനി ട്വിറ്ററില്‍ എങ്ങനെ ഈ സംവിധാനം ചെയ്യാം എന്ന് നോക്കാം. മരിച്ചയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്യാന്‍ അയാളുടെ അടുത്ത ബന്ധു ട്വിറ്ററില്‍ അതിനായി അപേക്ഷ നല്‍കണം. കൂടതെ ബന്ധുവിന്റേയും വിലാസം തെളിയിക്കുന്ന രേഖ, ആള്‍ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന മരണസര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വെക്കുകയും ചെയ്യണം.

രാജ്യത്ത് വിവാദമാകാൻ ബോയ്ഫ്രണ്ടിനെ വാടകക്ക് നൽകുന്ന ആപ്പ്! പ്ളേസ്റ്റോറിൽ ട്രെൻഡിങ്ങിൽ..!

Best Mobiles in India

Advertisement

English Summary

How to Add Legacy Contact into Your Facebook Account.