മുഖം മിനുക്കി ഇന്‍സ്റ്റാഗ്രാം: അഞ്ച് പുതിയ ഫീച്ചറുകള്‍ എത്തുന്നു..!


സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ക്കിടയില്‍ ഇന്‍സ്റ്റാഗ്രാമിന് പ്രിയമേറുന്നു. ഉപയോക്താള്‍ക്ക് ഫോട്ടോ എടുക്കുന്നതിനും ആവശ്യമായ ഡിജിറ്റല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും സഹായിക്കുന്നതാണ് ഇന്‍സ്റ്റാഗ്രാം.

Advertisement

ഫാട്ടോകളും വീഡിയോകളും ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുളള മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യാനും സാധിക്കും. 2010 ഒക്ടോബറിലാണ് ഇന്‍സ്റ്റാഗ്രാം എത്തുന്നത്. അന്നു മുതല്‍ ഇന്നു വരെ ഒട്ടനേകം സവിശേഷതകളാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുന്നത്. 2012ല്‍ ഇന്‍സ്റ്റാഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കുകയും ചെയ്തു.

Advertisement

ഇന്നും ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിക്കാന്‍ പോകുന്ന അഞ്ച് പുതിയ ഫീച്ചറുകളെ കുറിച്ചാണ്. ഇതിലൂടെ സ്‌നാപ്പ് ചാറ്റിനെ പിന്നിലാക്കുകയാണ് ഇന്‍സ്റ്റാഗ്രാമിന്റെ ലക്ഷ്യം.

ഇതൊക്കെയാണ് എത്താന്‍ പോകുന്ന അഞ്ച് പുതിയ ഫീച്ചറുകള്‍.

1. സ്‌റ്റോറി റിയാക്ഷന്‍

സ്‌റ്റോറികളിലെ നിലവിലെ അഭിപ്രായങ്ങള്‍ പോലെ തന്നെ പ്രതികരണങ്ങളും സ്വകാര്യ സന്ദേശത്തിലൂടെ അയയ്ക്കാം, എന്നാല്‍ സ്‌റ്റോറി പോസ്റ്റില്‍ പരസ്യമായി ദൃശ്യമാകുകയുമില്ല.

2. മ്യൂട്ട് ബട്ടണ്‍

ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനാണ് മ്യൂട്ട് പ്രൊഫൈല്‍ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.

3. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് അര്‍ച്ചീവ് കലണ്ടര്‍

Advertisement

സ്റ്റോറീസ് അര്‍ച്ചീവ് ഓപ്ഷന്‍ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഒന്നാമത്തേത് സ്‌റ്റോറികളും രണ്ടാമത്തേത് കലണ്ടറുകളുമാണ്. ഈ രണ്ടു ടാബുകളും പരസ്പരം ചേര്‍ക്കും. സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്ത തീയതികള്‍ കലണ്ടര്‍ കാണിക്കും.

4. സ്ലോ മോഷന്‍ വീഡിയോകള്‍

സ്ലോ മോഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാമില്‍ എത്തുന്ന മറ്റൊരു ഫീച്ചര്‍. ഈ ഫീച്ചര്‍ വൈറാലാകുമെന്നാണ് ഇന്‍സ്റ്റാഗ്രാം പ്രതീക്ഷിക്കുന്നത്.

5. റിയാക്ഷൻ ഇമോജി സൗകര്യം

ഫേസ്ബുക്കില്‍ പരീക്ഷിച്ച് വിജയിച്ച റിയാക്ഷന്‍ ഇമോജികളും ചേര്‍ക്കാന്‍ ഉദ്ദേശിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. അതായത് ഉപയോക്താക്കളുടെ പോസ്റ്റിനു താഴെ ഫേസ്ബുക്കിലെ പോലെ ഇമോജികള്‍ ഉപയോഗിക്കാം.

ഫേക്ക് വാട്സാപ്പ് ചാറ്റ് ഉണ്ടാക്കൽ, ഫേക്ക് ബാറ്ററി ലോ മെസ്സേജ് തുടങ്ങി 5 കിടിലൻ പ്രാങ്ക് ആപ്പുകൾ ഇതാ

Best Mobiles in India

Advertisement

English Summary

Instagram Is Coming With Five New Features