ഫേസ്ബുക്ക്, ഗൂഗിൾ എന്നിവർ നമ്മളിൽ നിന്നും ഡാറ്റ എടുക്കുന്നത് എന്തുകൊണ്ട് അത്രവലിയ പ്രശ്നമല്ല?


നമ്മുടെ വ്യക്തിപരമായ ഡാറ്റകൾ ഉപയോഗിച്ചു തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് എന്ന ഒരു അപവാദമായിരുന്നു പറഞ്ഞുകേട്ടത്. ഇത് ചെറിയ തോതിലെങ്കിലും ഒരു അരോചകവുമാണ്. എന്നാൽ അതല്ലാത്ത കാര്യങ്ങളോ? ഗൂഗിളും ഫേസ്ബുക്കും എല്ലാം തന്നെ സൂക്ഷിച്ചു വെക്കുന്ന നമ്മുടെ ഡാറ്റകൾ കൊണ്ട് അവർക്കാണോ അതോ നമുക്കാണോ കൂടുതൽ മെച്ചം?

ഈ വിഷയം പറയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിൾ ആയാലും ഫേസ്ബുക്ക് ആയാലും നമ്മുടെ വിവരങ്ങൾ നമ്മുടെ അനുവാദമില്ലാതെയല്ല അവർക്ക് കിട്ടിയത്. പൂർണ്ണമായും നമ്മുടെ അറിവോട് കൂടെ തന്നെയാണ് അവർക്ക് നമ്മൾ അത് നൽകിയത്. ഇനി ആ ഡാറ്റ ഉപയോഗിച്ച് അവർ എന്ത് ചെയ്യുന്നു എന്ന് നമുക്ക് നോക്കാം.

ഫേസ്ബുക്, ഗൂഗിൾ, അതുപോലെയുള്ള ഏതൊരെ സേവനവും നമ്മുടെ വ്യക്തിപരമായ ഡാറ്റ ഉപയോഗിച്ച് വേറെ ആളുകൾക്ക് വ്യക്തിപരമായി ചോർത്തിക്കൊടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് പരസ്യങ്ങൾ, അത് നമ്മുടെ പ്രൊഫൈലിന് അനുസരിച്ച് നമ്മുടെ സ്ഥലം, ഇഷ്ടങ്ങൾ, വ്യക്തിഗത താല്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കുകയാണ് പ്രധാനമായി ചെയ്യുന്നത്.

ഇതുകൊണ്ട് നമുക്ക് എന്ത് നഷ്ടം വരാനാണ്? കാരണം നമ്മൾ ഒരു ലോൺ ആവശ്യവുമായി ബന്ധപ്പെട്ട് കുറച്ചു തിരച്ചിലുകൾ ഗൂഗിളിൽ നടത്തുന്നു. പിന്നീട് അതെല്ലാം കഴിഞ്ഞ ശേഷം പിന്നീട് ഗൂഗിൾ തുറക്കുമ്പോൾ അപ്പോൾ കാണാം ഏതെങ്കിലും ലോൺ സർവീസുകളെ കുറിച്ചുള്ള പരസ്യങ്ങൾ. അവയിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നമുക്ക് ആവശ്യമായ കാര്യങ്ങൾ എളുപ്പത്തിൽ ആകുകയല്ലേ ചെയ്യുന്നത്. അതുപോലെ അതേസമയം ഇത് വഴി ഗൂഗിളിനും ചില മെച്ചങ്ങൾ ഉണ്ടാകുന്നു.

ഇത് തന്നെയാണ് എല്ലാ ഇത്തരം സർവീസുകളിലും സംഭവിക്കുന്നത്. നമ്മുടെ ഡാറ്റ വഴി അവർക്ക് മെച്ചങ്ങളുണ്ടാകുമ്പോൾ അതിലൂടെ നമ്മൾ അറിയാതെ നമുക്കും ചില ഗുണങ്ങളുണ്ടാകുന്നു. ഇത് മാത്രമല്ലല്ലോ നമുക്ക് ലഭിക്കുന്ന മെച്ചങ്ങൾ. ഉദാഹരണത്തിന് ഫേസ്ബുക്കിൽ നമ്മുടെ പ്രൊഫൈൽ നമ്മൾ എങ്ങനെ എഡിറ്റ് ചെയ്തു വെച്ചിരിക്കുന്നുവോ അതിന്റെ അടിസ്ഥാനത്തിലുള്ള ഫ്രണ്ട് നിർദേശങ്ങൾ, പേജ് നിർദേശങ്ങൾ തുടങ്ങിയവയെല്ലാം നമുക്ക് ലഭിക്കാറില്ലേ.

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍ വരുന്ന ഏത് ഫോണാണ് വാങ്ങാൻ നല്ലത്?

അപ്പോൾ പറഞ്ഞു വന്നത് ഇത് അത്ര മാത്രം വലിയ പ്രശ്നങ്ങൾ ഒന്നുമല്ല എന്നതാണ്. എന്നാൽ നമ്മുടെ സാമ്പത്തികമായ വിവരങ്ങൾ നമ്മൾ ഏതെങ്കിലും ലോക്കൽ വെബ്സൈറ്റുകൾക്കോ മറ്റോ കൊടുക്കുമ്പോൾ മാത്രമാണ് അല്പമൊന്ന് ശ്രദ്ധിക്കേണ്ടത്. അത് പിന്നെ പ്രത്യേകം പറയേണ്ടതുമില്ലല്ലോ. മുകളിൽ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെയാണ് ഫേസ്ബുക്ക് ഗൂഗിൾ എന്നിവരെല്ലാം നമ്മുടെ ഡാറ്റ അവരുടെ കയ്യിൽ ഉണ്ടെന്ന് പറയുമ്പോളും അതൊരു അതീവഗുരുതരമായ പ്രശ്നമായി നമുക്ക് തോന്നാത്തതും.

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Its Not a Big Deal Facebook and Google Knows All About You