ഫേസ്ബുക്ക് ഈ പുതിയ സേവനം തുടങ്ങിയത് മലയാളിയായ ജ്യോതിയുടെ വിവാഹ കുറിപ്പ് കണ്ടിട്ടോ?


കേരളത്തിൽ ജ്യോതി കെജി എന്ന പെൺകുട്ടി വരനെ തേടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് കഴിഞ്ഞ മാസം ഏറെ ശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു. ഫേസ്ബുക്ക് വഴി വരനെ തേടിയിറങ്ങിയ ജ്യോതി ഫേസ്ബുക്കിൽ ഒരു മാട്രിമോണി സേവനം ആരംഭിക്കുന്നതിനായി സക്കർ ബർഗിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertisement

ഫേസ്ബുക്ക് ഡേറ്റിങ്ങ് ആപ്പ്

എന്തായാലും സംഭവം ഫേസ്ബുക്ക് സിഇഒ സ്വീകരിച്ച പോലെയാണ് ഫേസ്ബുക്ക് ഇപ്പോൾ ഡേറ്റിങ് സേവനം ഫേസ്ബുക്കിൽ കൊണ്ടുവരാൻ പോകുന്നത്. സംഭവം യാതൃശ്ചികമായി സംഭവിച്ചതാണെങ്കിലും ജ്യോതിയുടെ പോസ്റ്റ് വെച്ച് നോക്കിയാൽ അവർ പറഞ്ഞ പോലെ തന്നെ ഫേസ്ബുക്ക് ചെയ്തതാണെന്ന് തോന്നിയേക്കാം.. താഴെ കൊടുത്തിരിക്കുന്നതായിരുന്നു ജ്യോതിയുടെ പോസ്റ്റ്.

Advertisement
ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"Hi, Friends...
എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക. Mobile: 9745489512. ഡിമാന്റുകള്‍ ഇല്ല. ജാതി, ജാതകം വിഷയമല്ല. എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാന്‍ B.Sc ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട്. Age 28. സഹോദരന്‍ മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ (advertising) ആണ്. അനിയത്തി civil engineeringന് പഠിക്കുന്നു. My Address: സുരഭി നിവാസ്, ചീക്കോട്, മലപ്പുറം ജില്ല, എന്റെ ആവശ്യം സുഹൃത്തുക്കളോട് അറിയിച്ചതാണ്. അശ്ലീല കമന്റുകള്‍ പാടില്ല, നിയമപ്രകാരം അത് കുറ്റകരമാണ്.#ഫെയ്‌സ്ബുക്ക്_മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപെടട്ടെ."

അവസാനം വിവാഹം

Image Source: Jyothi KG, Facebook profile

ഇതിന് ശേഷം ലഭിച്ച അനവധി കമന്റുകളിലും മെസ്സേജുകളിലും നിന്നുമായി അവസാനം ജ്യോതിക്ക് നല്ലൊരു വരനെ ലഭിക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ ജൂൺ 13ന് ആയിരുന്നു ജ്യോതിയുടെ വിവാഹം. ''ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാർ. തമിഴ്നാട് സ്പെഷൽ പൊലീസിൽ ജോലി ചെയ്യുന്നു. തമിഴ്നാട് ബർ​ഗൂർ സ്വദേശിയാണ് രാജ്കുമാർ.'' എന്നായിരുന്നു ജ്യോതി പോസ്റ്റ് ഇട്ടത്.

ഫേസ്ബുക്ക് തിരക്കിലാണ്

സംഭവം ഒരുപക്ഷെ ഫേസ്ബുക്ക് ഈ കാര്യം അറിയുക പോലും ചെയ്തിട്ടുണ്ടാവില്ല. എന്നാൽ അറിയാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. എന്തായാലും ഡാറ്റ ചോർന്ന വിവാദവുമായി ബന്ധപ്പെട്ട് അല്പം മോശം അവസ്ഥയിൽ ആയ ഫേസ്ബുക്കിന് കൂടുതൽ ജനകീയമായ ഒരു മുഖം നൽകുന്നതിനായി, കൂടുതൽ ജനപ്രിയ സേവനങ്ങൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് ഈ അടുത്ത കാലത്ത് ഈ ഡേറ്റിങ് സേവനം അടക്കം പലതും അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും ഉടൻ തന്നെ ഫേസ്ബുക്കിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. ഫേസ്ബുക്കിൽ മാത്രമല്ല വാട്സാപ്പിലും ഇൻസ്റാഗ്രാമിലുമെല്ലാം ഫേസ്ബുക്ക് പുതുമ നിറഞ്ഞ പല സേവനങ്ങളും ഈയിടെയായി അവതരിപ്പിച്ചിട്ടുണ്ട്.

യുവാക്കളെ വീഴ്ത്താൻ 600 രൂപ ദിവസക്കൂലി കൊടുത്ത് യുവതിയെ നിർത്തി ഡേറ്റിങ്ങ് ആപ്പ് തട്ടിപ്പ്!

Best Mobiles in India

English Summary

Jyothi KG Facebook Post And Facebook Dating App.