എന്താണ് ഫേസ്ബുക്കിലെ ഡൗണ്‍വോട്ട് ബട്ടണ്‍?


സ്വകാര്യ ഉടമസ്ഥതയിലുളള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റാണ് ഫേസ്ബുക്ക്. 200 കോടിയോളം ഉപഭോക്താക്കളാണ് ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

Advertisement

ഓരോ തവണയും വ്യത്യസ്ഥ രീതിയിലുളള ഫീച്ചറുകളാണ് ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ഫേസ്ബുക്കിന്റെ ഏറ്റവും അടുത്ത പ്രഖ്യാപനം ഇതാണ്, ഫേസ്ബുക്കില്‍ പുതിയൊരു ബട്ടണ്‍ കൂടി വരുന്നു. 'ഡൗണ്‍വോട്ട്' എന്നു പേരുളള ഈ ബട്ടണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു തുടങ്ങി.

Advertisement

ഈ സൗകര്യം അമേരിക്കയില്‍ ചുരുക്കം ഉപഭോക്താക്കളുടെ പേജുകളില്‍ മാത്രമേ എത്തിയിട്ടുളളൂ. ഫേസ്ബുക്കിന്റെ ഈ പുതിയ സവിശേഷതയും മറ്റു സവിശേഷതകളും എന്താണെന്ന് നമുക്ക് അറിയാം.

ഫേസ്ബുക്ക് ഡൗണ്‍വോട്ട് ബട്ടണ്‍

ഈ ഫീച്ചര്‍ പോസ്റ്റുകളുടെ കമന്റുകളിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്. പബ്ലിക് പേജുകളില്‍ മാത്രമേ ഈ ഫീച്ചര്‍ കാണാന്‍ സാധിക്കു. തിരഞ്ഞെടുക്കപ്പെട്ട കമന്റുകളില്‍ സൗണ്‍വോട്ട് ബട്ടണ്‍ കാണാനാകും. ഉപഭോക്താക്കളുടെ അഭിപ്രായത്തിനനുസരിച്ച് ഈ ബട്ടണ്‍ വേണോ വേണ്ടയോ എന്നും തീരുമാനിക്കും.

സ്‌ക്രീന്‍ ഷോര്‍ട്ട് പോലെ

സ്‌ക്രീന്‍ ഷോര്‍ട്ട് പോലെ ഓരോ കമന്റുകളുടേയും താഴെയായിരിക്കും ഈ ബട്ടണ്‍ കാണാനാകുക. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എന്ത് ഉദ്ദേശത്തിനാണെന്ന ചോദ്യം സ്‌ക്രീനില്‍ വരും.

അതായത്, മിസ് ലീഡിങ്, ഓഫ് ടോപിക് എന്നിങ്ങനെ. കൂടാതെ ഈ ഓപ്ഷന്‍ ഹൈഡ് ചെയ്യാനും സാധിക്കും. നമ്മുടെ പോസ്റ്റുകളുടെ റാങ്കിനെ ഈ ഫീച്ചര്‍ ഒരു തരത്തിലും ബാധിക്കില്ല. നേരത്തെ തുടങ്ങാനിരുന്ന 'ഡിസ്‌ലൈക്ക്' ബട്ടണിനു പകരമായാണ് ഈ ഡൗണ്‍ലോഡ് ബട്ടണ്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫേസ്‌ബുക്കിലെ ശല്യക്കാരെ തല്‍ക്കാലത്തേക്ക്‌ ഒഴിവാക്കാം

ഫേസ്ബുക്കിന്റെ സ്വകാര്യത നയം

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേജുകളില്‍ വരുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാം, പഴയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം, അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്താല്‍ നമ്മള്‍ നേരത്തെ നല്‍കിയ വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും തുടങ്ങിയ പല നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്ക് പങ്കു വയ്ക്കുന്നത്.

ഇത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനു വേണ്ടി ട്യൂട്ടോറിയല്‍ വീഡിയോകളും ഫേസ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യം നയം പ്രഖ്യാപിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് എങ്ങനെയെല്ലാമാണ് ഉപയോഗിക്കുന്നതെന്നുളളതിനെ കുറിച്ച് ഏകദേശം വിവരങ്ങളും ലഭിക്കുന്നു.

Best Mobiles in India

English Summary

Facebook is now testing a 'downvote' button that will let people hide comments they don't like as well as give feedback about them.