റിക്യൂട്ട്‌മെന്റ് പ്രക്രിയ എളുപ്പമാക്കാന്‍ ലിങ്കിടിന്റെ പുതിയ ടൂള്‍ ഷെഡ്യൂളര്‍ അവതരിപ്പിച്ചു


പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ലിങ്കിടിന്‍ 'ഷെഡ്യൂളര്‍' എന്ന ടൂള്‍ അവതരിപ്പിച്ചു. ഇത് റിക്രൂട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും റിക്രൂട്ട്‌മെന്റ് പ്രക്രിയ എളുപ്പമാക്കുന്നതിനും മറ്റു തെറ്റുകള്‍ വരാതിരിക്കുവാനും സഹായിക്കുന്നു.

Advertisement


ലിങ്കിടിന്‍ ഷെഡ്യൂളര്‍ വഴി റിക്രൂട്ടര്‍മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരിട്ട് ഇമെയില്‍ വഴി പ്രാരംഭ ഇന്റര്‍വ്യൂ ഓട്ടോമാറ്റിക്കായി ഷെഡ്യൂള്‍ ചെയ്യാം. ഈ പുതിയ സൗകര്യത്തിലൂടെ റിക്രൂട്ടര്‍മാരുടേയും സ്ഥാനാര്‍ത്ഥികളുടേയും സമയം ലാഭിക്കാന്‍ കഴിയുന്നു. കൂടാതെ ഇതിലൂടെ മികച്ച സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനും സാധിക്കുന്നു. മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുളള കമ്പനി ഒരു പ്രസ്ഥാവനയിലാണ് ഇക്കാര്യം പറഞ്ഞത്.

ഈ സവിശേഷത ഉപയോഗിച്ച് അപേക്ഷകരെ അല്ലെങ്കില്‍ റിക്രൂട്ട്‌മെന്റിന് ഒരാളുടെ കലണ്ടര്‍ ലഭ്യത കാണുന്നതിനും ഇന്റര്‍നെറ്റില്‍ ഒരു സമയം അഭിമുഖീകരിക്കുന്നതിനും ഇമെയില്‍ വഴി പരസ്പരം ബന്ധപ്പെടുന്നതിനും സാധിക്കുന്നു.

Advertisement


ഇത് സ്ഥാനാര്‍ത്ഥികളുടെ സമ്പര്‍ക്ക വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും അതു പോലെ വേഗത കൂട്ടുന്നതിനും സഹായിക്കുന്നു. ഇതിന്റെ പ്രധാന ലക്ഷ്യം സമയം ലാഭിക്കുകയും ഒപ്പം കമ്പനിയില്‍ ചേരാന്‍ നിങ്ങളെ തീരുമാനം എടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്നാണ് ലിങ്കിടിന്‍ സീനിയര്‍ പ്രോഡക്ട് മാനേജര്‍ പീറ്റര്‍ റിഗാനോ പറയുന്നത്.

റിക്രൂട്ട്‌മെന്റ് കൂടുതല്‍ ഉത്പാദനക്ഷമവും, ശക്തവും, വ്യക്തിപരവുമാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ രീതിയാണ് ലിങ്കിടിന്‍ ഷെഡ്യൂളര്‍ എന്ന് 'റിഗാനോ' കൂട്ടിച്ചേര്‍ത്തു. ഈ സവിശേഷത ഉപയോഗിക്കുന്നതിന് 'ഓഫീസ് 360 അല്ലെങ്കില്‍ ഗൂഗിള്‍ കലണ്ടര്‍' എന്നതിലേക്ക് ഷെഡ്യൂളര്‍ എന്നതിനെ സമന്വയിപ്പിക്കുന്നതിന് ആദ്യം തന്നെ റിക്രൂട്ടര്‍മാര്‍ക്ക് InMail വഴി ലഭ്യത നല്‍കേണ്ടതുണ്ട്.

Advertisement

ബിറ്റ്‌കോയിന്‍ എക്‌സ്‌ച്ചേഞ്ചുകളില്‍ ഉപയോക്തൃത ഡാറ്റാബേസ് നിലനിര്‍ത്താന്‍ പദ്ധതിയിടുന്നു

ഇത് ഇന്റര്‍വ്യൂ സമയം സ്വയം സജ്ജമാക്കും. അപ്പോള്‍ ഒരു പുതിയ 'ഇന്‍മെയില്‍' സന്ദേശം ഉപയോഗിച്ച് റിക്രൂട്ടര്‍മാര്‍ക്ക് താത്പര്യമുളള ഒരു ഷെഡ്യൂളിംഗ് ലിങ്ക് നേരിട്ട് അയയ്ക്കാം. ലിങ്കിനോടൊപ്പം കലണ്ടറിലെ ലഭ്യതയെ കുറിച്ചുളള റിയല്‍-ടൈം വ്യൂ ആണ് ഈ ലിങ്ക് പങ്കിടുന്നത്. അതിനു ശേഷം ഏറ്റവും മികച്ച സമയം തിരഞ്ഞെടുക്കാം. ഇനി ഫോണ്‍ നമ്പര്‍ ചേര്‍ത്ത് മീറ്റിംഗ് സ്ഥിരീകരിക്കാം.

Best Mobiles in India

Advertisement

English Summary

One of the biggest pain points for recruiters and candidates is locking down on a time suitable to both for an interview. Scheduling a time to setup an initial interview is often burdensome, time-consuming and can lead to candidates dropping off from the hiring process due to the back and forth.