അഭിപ്രായ സ്വാന്തന്ത്ര്യം നിഷേധിക്കപ്പെടുന്ന ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ!


ആവിഷ്കാരസ്വാതന്ത്ര്യവും അതിന്റെ അളവുകോലുകളും എന്ന വിഷയത്തെ കുറിച്ച് പറയുകയാണെങ്കിൽ പലപ്പോഴും കൃത്യമായ ഒരു അഭിപ്രായം, അല്ലെങ്കിൽ ഒരു മാനദന്ധം നമുക്ക് എവിടെയും കണ്ടെത്താൻ കഴിയില്ല. എഴുത്താവട്ടെ, സിനിമയാവട്ടെ, മറ്റു കലാരൂപങ്ങൾ ആവട്ടെ, എല്ലാത്തിനും അതിന്റേതായ രീതിയിലുള്ള ആവിഷ്കാരസ്വാന്തന്ത്രം ഒരു ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് നമ്മൾ കാണുന്നുണ്ട്. അതിലൂന്നിയാണ് നമ്മൾ ഓരോ കാര്യങ്ങൾ തുറന്നു പറയുന്നതും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും.

Advertisement

ഇവിടെ പറഞ്ഞുവരുന്നത് സിനിമാ നിരൂപണത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. നമ്മുടെ കൊച്ചുകേരളത്തിലെ സിനിമാ ആസ്വാദകരുടെ ഫേസ്ബുക്ക് കൂട്ടായ്മകളിൽ ഒന്നായ AFX മൂവിക്ലബ് എന്ന ഒരു ലക്ഷത്തിൽ അധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പിൽ ഈയടുത്തിടെ പ്രിത്വിരാജ് നായകനായ രണം എന്ന സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ വന്നതും അതിനെ തുടർന്ന് ഇത്രയുമധികം അംഗങ്ങളുള്ള ആ ഗ്രൂപ്പിനെ മൊത്തത്തിൽ തുടച്ചുമാറ്റാൻ ചിലർ ശ്രമിച്ചതുമടക്കമുള്ള ചില സംഭവ വികാസങ്ങൾ നടക്കുകയുണ്ടായി. അതിന്റെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് തോന്നി.

Advertisement

മലയാളത്തിലെ ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ

മറ്റെല്ലാ സിനിമാ ഗ്രൂപ്പുകളിലും വരുന്നത് പോലെത്തന്നെ ഇവിടെ AFXലും ഏതൊരു സിനിമ ഇറങ്ങുമ്പോഴും ആ സിനിമയെ കുറിച്ചുള്ള വസ്തുനിഷ്ഠമായ നിരൂപണങ്ങൾ റിലീസിന്റെ അന്ന് മുതൽ തന്നെ വരാറുള്ളതാണ്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ആസ്വാദനക്കുറിപ്പുകളുമായിരിക്കും ഇതിൽ പലതും. ചുരുക്കം ചില ഫാൻസ്‌ പോസ്റ്റുകൾ വരാറുണ്ടെങ്കിലും അഡ്മിൻമാരുടെ ശ്രദ്ധയിൽ പെടുന്നതോടെ അവയെല്ലാം ഒഴിവായിപ്പോകാറുമുണ്ട്. AFX, സിനിമാ പാരഡൈസൊ ക്ലബ്, മൂവി മുൻഷി, മൂവി ട്രാക്കർ, മികച്ച അന്താരാഷ്ട്ര സിനിമകൾ തുടങ്ങി മലയാളത്തിലെ മികച്ച സിനിമാ ഗ്രൂപ്പുകളിൽ എല്ലാം തന്നെ ഈ രീതിയാണ് പിൻപറ്റി വരുന്നത്.

ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളുടെ പൊതു അജണ്ട

അപ്പോൾ പറഞ്ഞുവന്നത്, ഒരാൾ ഒരു സിനിമ കണ്ട്, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ഒരു സിനിമ കണ്ട് ആ സിനിമ ഇഷ്ടപ്പെട്ടു, അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല, ഇന്നതൊക്കെയാണ് ഈ സിനിമ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ എന്നുതുടങ്ങി വസ്തുനിഷ്ഠമായ കാര്യങ്ങൾ നിരത്തി ഒരു സിനിമയെ വിമർശിക്കുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ വരാറുണ്ട്. അതിലൂടെ ചർച്ചകൾ മുന്നോട്ട് പോകുന്നു, കൂടുതൽ ചർച്ചകളിലേക്ക് വഴിതെളിയുന്നു.. എന്നിങ്ങനെയാണ് AFX അടക്കമുള്ള എല്ലാ സിനിമാ ഗ്രൂപ്പുകളിലെയും പ്രവർത്തനം. ഇതിലൂടെ സിനിമയെ പറ്റി ബോധമുള്ള അറിവുള്ള കാര്യങ്ങൾ തിരിച്ചറിയാനും മനസ്സിലാക്കാനും കെൽപ്പുള്ള നല്ലൊരു സിനിമാ ആസ്വാദന കൂട്ടായ്മയെ വളർത്തിയെടുക്കുകയാണ് ഈ ഗ്രൂപ്പുകൾ ചെയ്യുന്നത്.

സിനിമാ ഡീഗ്രേഡിങ്?

ഇനി സിനിമാ ഡീഗ്രേഡിങ്ങിനെ കുറിച്ച് അല്പം.. അഭിപ്രായ സ്വാതന്ത്ര്യവും സിനിമാ ഡീഗ്രേഡിങ്ങും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. ഒറ്റയ്ക്കും കൂട്ടമായും പല വഴികളിലൂടെ പരമാവധി ഒരു സിനിമയെ, അതിനി എത്ര നല്ല സിനിമ തന്നെ ആണെങ്കിലും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടോ, താൻ ആരാധിക്കുന്ന താരത്തിന്റെ എതിരെ നിൽക്കുന്ന നടന്റെ സിനിമകൾ ആയതുകൊണ്ടോ എല്ലാം തന്നെ ആക്രമണങ്ങൾ എഴുത്തലൂടെയും ട്രോളുകളിലൂടെയും സോഷ്യൽ മീഡിയ പോലുള്ള സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും ഒരു സിനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ്‌ ഡീഗ്രേഡിങ് എന്ന് സാധാരണക്കാരന് ചുരുക്കി മനസ്സിലാക്കാം.

യഥാർത്ഥ സിനിമാ പ്രേമിക്ക് ഒരിക്കലും സിനിമയെ ഡീഗ്രേഡ് ചെയ്യാൻ സാധിക്കില്ല

ഇവിടെയാണ് പലപ്പോഴും പലർക്കും തെറ്റുപറ്റുക. ഒരു യഥാർത്ഥ സിനിമാ പ്രേമിക്ക് ഒരിക്കലും ഒരു സിനിമയെ പോലും ഡീഗ്രേഡ് ചെയ്യാൻ സാധിക്കില്ല. അതിനി എത്ര മോശം സിനിമയായാലും വേണ്ടിയില്ല. കാരണം ചുരുങ്ങിയത് ഒരു സിനിമയ്ക്കുള്ളിൽ എന്താണ് നടക്കുന്നത്, എങ്ങനെയാണ് ഒരു സിനിമ ഉണ്ടായിവരുന്നത് എന്നതിനെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും അവർക്കുണ്ടാകും. അതിനാൽ തന്നെ ഓരോരുത്തരുടെയും കഷ്ടപ്പാടുകളെ അടച്ചധിക്ഷേപിക്കാനും സിനിമയെ കുറിച്ച് അനാവശ്യമായത് പറഞ്ഞു നടക്കാനും നല്ല സിനിമാ പ്രേമി മുതിരില്ല.

AFXൽ സംഭവിച്ചത്

ഇനി അഭിപ്രായസ്വാതന്ത്ര്യത്തിലേക്ക് വരാം. ഇവിടെ AFXൽ സംഭവിച്ചതിലേക്ക് വരാം. ഒരു വ്യക്തി, സ്ഥിരമായി എല്ലാ വിഭാഗത്തിലും വരുന്ന സിനിമകൾ കാണുന്ന ഒരാൾ, അല്ലെങ്കിൽ ഒന്നിലധികം ആളുകൾ, അവർ തങ്ങളുടേതായ ശൈലിയിൽ തങ്ങൾ കണ്ട സിനിമകളെ കുറിച്ച് ഒരുപാട് നിരൂപണങ്ങൾ എഴുതി പോസ്റ്റ് ചെയ്യാറുമുണ്ട്. ഒരു നിരൂപകന് അവശ്യം വേണ്ട ഗുണമായ നല്ലതെങ്കിൽ നല്ലതെന്നും അതല്ല മോശം എന്ന് തോന്നിയാൽ അങ്ങനെയും തുറന്ന് പറയാൻ പഠിച്ച ഈ എഴുത്തുകാർ കഴിഞ്ഞ ദിവസം റീലീസ് ചെയ്ത 'രണം' എന്ന സിനിമയെ കുറിച്ചും അതിൽ നിന്ന് അവർക്ക് കിട്ടിയ അനുഭവങ്ങളും എഴുതി ഗ്രൂപ്പിൽ പങ്ക് വെച്ചു.

പക്ഷെ ആ ചിത്രത്തെക്കുറിച്ച് അവർ എഴുതിയ അവരുടെ അഭിപ്രായങ്ങൾ, ഒരു തരത്തിലുള്ള മുന്നറിയിപ്പുകളും നൽകാതെ അവരുടെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. എന്നാൽ അതിന് ശേഷം കണ്ടത് ഏകദേശം ഒരുലക്ഷത്തോളം അംഗങ്ങൾ ഉള്ള AFX മൂവിക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് തന്നെ പൂർണ്ണമായും നീക്കം ചെയ്ത രീതിയിലേക്ക് കാര്യങ്ങൾ എത്തിയ കാഴ്ചയായിരുന്നു. ഇന്ന് AFX എന്ന സിനിമാ സുഹൃത്തുക്കളുടെ ഇത്രത്തോളം വലിയൊരു ഫേസ്ബുക്ക് ഗ്രൂപ്പ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്നെന്നേക്കുമായി അടക്കപ്പെട്ടിരിക്കുകയാണ്.

 

ഗ്രൂപ്പിന്റെ തുടർനടപടികൾ

ഇത് ഈ ഗ്രൂപ്പിനും സമാനമായാ മറ്റ് ഗ്രൂപ്പുകൾക്കും അതിലെ അംഗങ്ങൾക്കും, ഒപ്പം സിനിമയെ വിമർശിക്കുന്നവർക്കുമെല്ലാം മുമ്പും സംഭവിച്ച കാര്യങ്ങൾ ആണ്. കുറച്ചു മുമ്പിറങ്ങിയ ഒന്ന് രണ്ടു സിനിമകളുമായി ബന്ധപ്പെട്ടും ഇത്തരത്തിളുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്തായാലും കാര്യങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് AFXന്റെ അഡ്മിന്മാരുടെയും അംഗങ്ങളുടെയും തീരുമാനം. താത്കാലികമായി മുമ്പ് ആർക്കൈവ് ചെയ്യപ്പെട്ടിരുന്ന തങ്ങളുടെ പഴയ ഇതേപേരിലുള്ള ഗ്രൂപ്പ് വീണ്ടും തുടർന്ന് അതിൽ അംഗങ്ങളെ പഴയത് പോലെ സജീവമാക്കാനുള്ള തീരുമാനത്തിലാണ് ഗ്രൂപ്പ്.

അഭിപ്രായ സ്വാന്തന്ത്ര്യം ഡീഗ്രേഡിങ് ആയി വളച്ചൊടിക്കുമ്പോൾ

ഇവിടെ AFXറെ കാര്യത്തിൽ സംഭവിച്ചത് ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചു എന്നതാണ്. ഒപ്പം അഭിപ്രായ സ്വാന്തന്ത്ര്യം ഡീഗ്രേഡിങ് ആയി വളച്ചൊടിച്ചിരിക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു. എന്തായാലും ഇന്നുള്ള ഒട്ടുമിക്ക ഫേസ്ബുക്ക് സിനിമാ പേജുകളും തീർത്തും പ്രൊമോഷണൽ ആയി പൈഡ് നിരൂപണങ്ങൾ പടച്ചുവിടുമ്പോൾ അതിൽ നിന്നെല്ലാം മാറി നിഷ്പക്ഷമായി ഒരു സിനിമയെ കുറിച്ച് അറിയാനും എഴുതാനും ചർച്ചകൾ നടത്താനും അഭിപ്രായങ്ങൾ അറിയിക്കാനുമുള്ള ഇത്തരം വേദികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് സിനിമക്ക് ദോഷമേ ചെയ്യൂ എന്നെ പറയാൻ പറ്റൂ. നിരൂപണങ്ങളില്ലാതെ എങ്ങനെ നല്ല സിനിമകൾ വരും.. വിമർശനങ്ങൾ നേരിടാതെ എങ്ങനെ മികച്ച കലാസൃഷ്ടികൾ നിർമ്മിക്കപ്പെടും..

കുറച്ചു ദിവസം കൂടെ കാത്തിരുക്കുക! ഈ ഫോണുകളുടെ വില കുത്തനെ കുറയാൻ പോകുന്നു!

Best Mobiles in India

English Summary

Malayalam Film Facebook Group AFX Gets Ban over Ranam Movie Review.