40 വർഷങ്ങൾക്ക് ശേഷം അയാൾ തന്റെ കുടുംബത്തെ കണ്ടുമുട്ടി; അതും യുട്യൂബ് വഴി


ടെക്ക്നോളജിയെ കൊണ്ട് മനുഷ്യന് പല വിധത്തിലുള്ള ഉപയോഗങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറിയ ചെറിയ കണ്ടുപിടിത്തങ്ങൾ മുതൽ മാനവരാശിയെ മൊത്തം പിടിച്ചുകുലുക്കിയ വലിയ വലിയ കണ്ടുപിടിത്തങ്ങൾ വരെ ഇവിടെ ഉണ്ടായി. പലപ്പോഴും പല വ്യക്തികളുടെ ജീവിതങ്ങളിലും ഇതുപോലെ ടെക്‌നോളജിയും സോഷ്യൽ മീഡിയകളുമെല്ലാം സ്വാധീനം ചെലുത്താറുണ്ട്. പലരുടെയും ജീവിതങ്ങൾ മാറ്റി മറിക്കാൻ കെല്പുള്ള പലതും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്.

Advertisement

ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് യൂട്യൂബ് കാരണം 40 വർഷങ്ങൾക്ക് ശേഷം ഒരാൾ തന്റെ കുടുംബത്തെ കണ്ടുമുട്ടിയ കഥയാണ്. കഥയല്ല, യഥാർത്ഥ ജീവിതം. യൂട്യൂബിലെ ഒരു വീഡിയോ ഇയാളുടെ ജീവിതത്തിന്റെ അവസാന കാലത്ത് കുടുംബത്തെ കണ്ടുമുട്ടാനും ഒന്നിപ്പിക്കാനുമുള്ള മാർഗ്ഗമായി മാറുകയായിരുന്നു.

Advertisement

ഒരു വർഷം മുമ്പ് മുംബൈയിലെ ഒരു തെരുവിൽ വെച്ചായിരുന്നു ഫിറോസ് ഷക്കീർ എന്ന ഫാഷൻ ഡിസൈനർ 64കാരനായ ഖോംദ്രം ഘംഭീർ എന്ന ആ വൃദ്ധനെ കണ്ടത്. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു. ആകെ ഒരു നാടോടിയുടെ രൂപവും ഭാവവും. കുട്ടികൾ അയാൾക്ക് ചുറ്റും കൂടി ഓരോന്ന് കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. അവർ അയാളെ നേപ്പാളി എന്നും വിളിച്ചു ചുറ്റും കൂടി ഒച്ചപ്പാടുകൾ സൃഷ്ടിച്ചു. അയാൾക്ക് അത് അരോചകമായപ്പോൾ ഓരോന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.

കൂട്ടത്തിൽ "ഞാൻ മണിപ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യക്കാരനാണ്" എന്ന് അയാൾ പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ ഫിറോസിന്റെ മനസ്സിൽ എവിടെയോ ചെന്ന് പതിച്ചു. അയാൾ വൃദ്ധന്റെ അടുത്ത് ചെന്ന് രണ്ടു വിഡിയോകൾ ഷൂട്ട് ചെയ്തു. ഒരെണ്ണം പഴയ ഹിന്ദി ക്ലാസ്സിക്കുകളിൽ ഒന്ന് അയാൾ പാടുന്നതായിരുന്നു. രണ്ടാമത്തേത് അയാളെ കുറിച്ചുള്ള വിവരണങ്ങളും. വീഡിയോ വൈകാതെ തന്നെ ഫിറോസ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.

ഇത് നിങ്ങൾ വിചാരിച്ചപോലെയുള്ള ടിവിയല്ല; അതും 13499 രൂപ മുതൽ..!!

തന്റെ കുടുംബത്തെയും ബന്ധുക്കളെയും നാടിനെയുമെല്ലാം സംബന്ധിച്ചുള്ള ആ വൃദ്ധന്റെ വീഡിയോ അദ്ദേഹത്തെ കാലങ്ങൾ പിറകിലോട്ട് കൊണ്ട് പോവുകയുണ്ടായി. 1976 ൽ മുംബൈ നഗരത്തിൽ എത്തിയതായിരുന്നു അദ്ദേഹം. തുടർന്ന് മില്ലുകളിലും മറ്റുമായി അദ്ദേഹം ജോലി ചെയ്തു തുടങ്ങി. 12 രൂപ കൂലി ലഭിക്കുന്ന കാലം. പിന്നീട് അവിടെയും ഇവിടെയുമായി പല സ്ഥലങ്ങളിലായി പല ജോലികൾ. പെട്ടന്നായിരുന്നു ഒരു അപകടം അദ്ദേഹത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്.

വിഡിയോയിൽ താൻ ഏത് സ്ഥലത്ത് നിന്നാണ് ഇവിടെ എത്തിപ്പെട്ടതെന്ന കാര്യം വ്യക്തമായി അയാൾ പറഞ്ഞിരുന്നു. യാദൃശ്ചികമായി ഈ വീഡിയോ ഒരുകൂട്ടം മണിപ്പൂർ നിവാസികൾ കാണാനിടയായി. ഇവർക്ക് ഈ വൃദ്ധൻ പറയുന്ന സ്ഥലവും അവിടത്തെ ഇദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ പരിചയമുണ്ടായിരുന്നു. ഇദ്ദഹത്തിന്റെ കുടുംബത്തെ വീഡിയോ കണ്ട ആളുകൾ വിവരങ്ങൾ അറിയിച്ചു.

തുടർന്ന് മണിപ്പൂർ മുംബൈ പോലീസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കുടുംബം ബന്ധപ്പെടുകയും പരസ്പരം ആശയവിനിമയം നടത്തുകയും അവസാനം അത് വൃദ്ധനെയും കുടുംബത്തെയും ഒന്നിപ്പിക്കുന്നതിലേക്ക് എത്തിച്ചേരുകയായിരുന്നു. അങ്ങനെ നീണ്ട 40 വർഷത്തെ വേർപാടിന് ശേഷം ഇവർ കണ്ടുമുട്ടാൻ പോകുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉടൻ തന്നെ മുംബൈയിൽ എത്തിച്ചേരും.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

ലോകത്ത് മൊബൈൽ ഫോൺ എന്ന ഉപകാരണത്തിനെക്കാൾ വലിയൊരു കണ്ടുപിടിത്തം നടന്നിട്ടുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഇത്ര മാത്രം മാനവരാശിയെ സ്വാധീനിച്ച സാധാരണക്കാരനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ ഏതൊരാളും ഉപയോഗിച്ചുപോരുന്ന ഒരു ഇലക്ട്രോണിക്ക് ഉപകരണം വേറെയുണ്ടാവില്ല.

മൊബൈൽ ഫോൺ കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിപ്പറയുമ്പോൾ അവ കൊണ്ട് മനിഷ്യൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നാം അറിയേണ്ടതുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ, അമിത മൊബൈൽ ഉപയോഗം കൊണ്ടുണ്ടായ, അശ്രദ്ധ മൂലമുണ്ടായ ചില മരണങ്ങളെ കുറിച്ചാണ്.

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അമ്മയുടെ അശ്രദ്ധ കുറവ് മൂലം സംഭവിച്ച ഈ ദാരുണാന്ത്യത്തിന്റെ കാരണം പുറംലോകം അറിയുകയും ചെയ്തു. ആ അമ്മ മൊബൈൽ ഫോൺ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളും ഇന്ന് ഈ ലോകത്ത് ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു.

 

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

സെൽഫിയെടുക്കാൻ സാഹസികതകൾ ആവാം. എന്നാൽ അത് അതിരുകടക്കുന്നത് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തതുമാണ്, പലതും നാം വാർത്തകളിലൂടെ അറിഞ്ഞതുമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു 2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത്.

തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

 

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

സിനിമകളിലൊക്കെ നമ്മൾ കാണാറുണ്ട്, തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടും വീണ്ടും പ്രിയപ്പെട്ടവരെയും മറ്റുമൊക്കെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് പോകുന്നതും അവസാനം അവർ മരണപ്പെടുന്നതുമൊക്കെ. എന്നാൽ ഇവിടെ നടന്നത് അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒന്നായിരുന്നു. ഇവിടെ ഈ സ്ത്രീ ഒരിക്കൽ തീയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷവും വീണ്ടും തീയിലേക്ക് നടന്നു കയറിയത് തന്റെ ഫോൺ എടുക്കാൻ വേണ്ടിയായിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തില്ല.

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

നമ്മളിൽ ഏതൊരാളും ശ്രദ്ധിക്കേണ്ട, എപ്പോഴും ഓർമ്മയിൽ വെക്കേണ്ട കാര്യമാണ് ഇത് എങ്കിലും ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്ന് കൂടിയാണിത്. റോഡ് ആവട്ടെ, ഡ്രൈവിംഗ് ആകട്ടെ, മറ്റു എന്ത് പരിപാടികൾ ആവട്ടെ, അതിനെ കുറിച്ചൊന്നും ബോധമില്ലാതെ ഫോണും നോക്കിയിരിക്കും. അവസാനം ഇതുപോലെ ഓരോന്ന് സംഭവിക്കുമ്പോൾ പിന്നീട് ശ്രദ്ധിക്കാൻ ജീവിതം തന്നെ ബാക്കിയുണ്ടാവുകയുമില്ല.

ചൈനക്കാരിയായ ഈ സ്ത്രീക്ക് സംഭവിച്ചതും അത് തന്നെ. 2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

ഉദാഹരണങ്ങൾ അവസാനിക്കുന്നില്ല.. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ നിത്യേനയെന്നോണം നമുക്ക് ചുറ്റിലും നടന്നു കൊണ്ടിരിക്കുന്നു. മൊബൈൽ ഫോൺ അല്ല പലപ്പോഴും വില്ലൻ, പകരം അത് ഉപയോഗിക്കുന്ന നമ്മുടെ രീതിയും അതിനോടുള്ള സമീപനവുമാണ് മാറ്റം വരുത്തേണ്ടത് എന്ന് ഈ ഉദാഹരണങ്ങളിലൂടെ സ്വയം മനസ്സിൽ ബോധമുണ്ടാകുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എളുപ്പമുള്ളതാക്കാനുമാണ് ഇത്തരം ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്. അല്ലാതെ ഇതുപയോഗിച്ച് ഉള്ള ജീവിതം കൂടെ ഇല്ലാതാക്കാൻ അല്ല എന്ന കാര്യം ഓർമ്മയിലിരിക്കട്ടെ എപ്പോഴും.

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ആപ്പ് ഉപയോഗിക്കാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്നവർ മുതൽ വല്ലപ്പോഴും ഒന്ന് ഉപയോഗിച്ചു നോക്കിയവർ വരെയായി ഏതൊരാൾക്കും പരിചിതമായ ഒരു ആപ്പ്. ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പ് കൂടിയാണിത്. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഈ ആപ്പിനെ ഇത്രയും പ്രശസ്തമാക്കിയതും.

എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണിവിടെ. ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ ചില സംഭവങ്ങൾ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, പകരം ഈ ആപ്പ് ഉപയോഗിച്ച നിരവധി പേർക്കുണ്ടായ പലരും മനസ്സിലാക്കിയെടുത്ത ഒരു കാര്യം മാത്രമാണിത്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അവരിലേക്ക് കൂടെ എത്തട്ടെ എന്നു കരുതി എഴുതുന്നു.

ഒരു അനുഭവം

ഒരു മുപ്പത്തഞ്ചു നാല്പത് വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ, വാട്സാപ്പോ ഫേസ്ബുക്കോ ഒന്നുമില്ല എന്നത് പോകട്ടെ, സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കുന്നില്ല. ഒരു നോക്കിയയുടെ ഫീച്ചർ ഫോൺ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് തന്നെ ധാരാളം. പലപ്പോഴും എന്തെങ്കിലും പാട്ടോ സിനിമയോ ഒക്കെ കാണട്ടെ എന്ന് കരുതി ചെറിയൊരു സ്മാർട്ഫോൺ വാങ്ങാൻ ഞാൻ അവരോട് പറയാറുണ്ടെങ്കിലും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറക ആണ് പതിവ്.

ഈ ട്രൂ കോളർ എന്ന ആപ്പ് ആദ്യം തൊട്ടേ ഞാൻ ഫോണിൽ ഉപയോഗിക്കാറില്ലായിരുന്നു. കാരണം ആരെങ്കിലും വിളിക്കുമ്പോഴേക്കും അപ്പോഴേക്കും സ്‌ക്രീനിൽ വന്നു നിറയും. അങ്ങനെയിരിക്കെ ഞാൻ നേരത്തെ പറഞ്ഞ സ്ത്രീയെ അവരുടെ മകന്റെ ഒരു ആവശ്യത്തിന് വേണ്ടി എനിക്ക് വിളിക്കേണ്ടി വന്നു. എന്റെ ഓഫർ തീർന്നതിനാൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവരുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അവരുടെ പേര് അവന്റെ ഫോണിലെ ട്രൂ കോളർ ആപ്പ് വഴി കാണിക്കുന്നു. അതും ഒരു വൃത്തികെട്ട വാക്കും കൂടെ ചേർത്ത് കൊണ്ടുള്ള രീതിയിൽ.

ഇതെന്ത് മായം, ഞാൻ ആകെ ഞെട്ടി. ഞങ്ങളുടെ കുടുംബവുമായി അത്രയും അധികം വേണ്ടപ്പെട്ട ഒരാൾ. അവരുടെ പേര്.. അതും കാണാൻ പാടില്ലാത്ത ഒരു രീതിയിൽ എങ്ങിനെ വന്നു എന്ന എന്റെ ചിന്തകൾ അവരുമായുള്ള ആ ഫോൺ സംഭാഷണത്തെയും അന്നത്തെ ദിവസത്തെയും മൊത്തം ബാധിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലേക്ക് വരാൻ തുടങ്ങി.

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

ട്രൂ കോളർ ആപ്പ് ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഏകദേശ രൂപരേഖ അവിടെ എനിക്ക് മനസ്സിലാവുകയായിരുന്നു. ആദ്യമൊക്ക ഞാൻ കരുതിയത് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേരും വിവരങ്ങളും ഈ നമ്പർ സേവ് ചെയ്യാത്ത മറ്റൊരാൾക്ക് കാണുക എന്നായിരുന്നു. ഈ സംഭവത്തിന് ശേഷം ആ ചിന്തയിൽ മാറ്റം വന്നു. കാരണം ഈ ആപ്പ് ചെയ്യുന്നത് എന്തെന്ന് വെച്ചാൽ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകല കോണ്ടാക്ടുകളും അവരുടെ ഡാറ്റയിലേക്ക് അപ്ലോഡ് ചെയ്യുന്നു. നമ്മൾ എങ്ങനെയാണോ പേര് കൊടുത്തത് അങ്ങനെ അവിടെ വരും.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

നമ്മൾ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ പേരുകൾ പല രീതിയിൽ പേരുകൾ കൊടുത്ത് സേവ് ചെയ്യുമ്പോൾ, ഈ ആപ്പ് ഉപയോഗിക്കാത്ത ആൾ ആണെങ്കിൽ കൂടെ അവരുടെ പേരുകൾ അതേപോലെ ട്രൂ കോളറിൽ എത്തുന്നു. അവർ പോലുമറിയാതെ. ഇവിടെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ എല്ലാവര്ക്കും കാണത്തക്ക രീതിയിൽ അപ്ലോഡ് ചെയ്യപ്പെടുകയാണ്.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

ചില ഞരമ്പുരോഗികൾ അവർക്ക് തോന്നിയപോലെയുള്ള ഒരു പേരിൽ ഒരു നമ്പർ സേവ് ചെയ്തെങ്കിൽ ആ പേരിൽ അത് അപ്‌ലോഡ് ആകുന്നു. മൂന്നാമതൊരാൾ എന്തെങ്കിലും ഒരു ആവശ്യത്തിന് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആ പേര് കാണിക്കുകയും ചെയ്യുന്നു. അവിടെ എഡിറ്റ് ചെയ്യാൻ അപേക്ഷിക്കാനും പേരിൽ വൈരുധ്യം ഉണ്ടെന്ന് പരാതി നൽകാനുമെല്ലാം ഓപ്ഷൻ ഉണ്ട് എങ്കിലും തീർത്തും അവരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ മറ്റുള്ളവരിലേക്ക് പല കോലത്തിൽ എത്തപ്പെടുന്നു. അവിടെ നിന്നും അപരിചിതരിലേക്കും ഞരമ്പ് രോഗികളിലേക്കും ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകളിലെ ചുമരുകളിലേക്കും വരെ എത്തുന്നു ഈ നമ്പറുകൾ.

ജാഗ്രത

കാര്യങ്ങൾക്ക് ആധികാരികത വരുത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നടത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ഒരു എൻക്രിപ്റ്റഡ് സിസ്റ്റം പോലുമില്ലാതെയാണ് ഈ ആപ്പിൽ ആളുകളുടെ ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അപകടം നിറഞ്ഞ കാര്യമായി തന്നെയായി മാറുകയാണ് ഈ ആപ്പ് ഉപയോഗിക്കുക എന്നത് പലപ്പോഴും. ഇതിന്റെ ഉപകാരങ്ങൾ മുൻനിർത്തി ഉപയോഗിക്കേണ്ടവർക്ക് ഇനിയും തുടർന്ന് ഉപയോഗിക്കാം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകളും പേരുകളും സമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടാൻ ആഗ്രഹമില്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം. എന്ത് ചെയ്യുമ്പോളും സൂക്ഷിക്കുക. അത്ര മാത്രമേ പറയാനുള്ളൂ. ഈ ആപ്പിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട് എങ്കിലും ഇത്തരം ചില പോരായ്മകൾ ഉണ്ട് എന്ന കാര്യം എപ്പോഴും ഓർമ്മയിലിരിക്കട്ടെ.

ഇന്റർനെറ്റ് ഇല്ലാത്ത ഫോണുമായി സാംസങ്ങ്; എന്താണ് ഇതിന് പിന്നിലെ രഹസ്യം?

Best Mobiles in India

English Summary

Manipur 64 Year Old Man Meets His Family After 40 Years With the Help of Youtube.