ഡ്രോൺ ഒക്കെ എന്ത്; ഇത് പറക്കും ബാത്ത്ടബ്ബ്!! വീഡിയോ കാണാം


പറക്കുന്ന ഡ്രോൺ നമ്മൾ കണ്ടിട്ടുണ്ടാകും. ഇന്നത്തെ കാലത്ത് സർവസാധാരണമായ ഒരു ഉപകരണം. എങ്കിലും പലർക്കും ചെറുതായൊരു അതിശയം തന്നെയാണ് ഇത്. എന്നാൽ പറക്കുന്ന ബാത്ത്ടബ്ബ് ഡ്രോണിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ജർമനിയിലെ രണ്ടു സഹോദരങ്ങൾ കണ്ടെത്തിയ ഈ പറക്കും ബാത്ത്ടബ്ബ് ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

റൈറ്റ്‌ സഹോദരന്മാർ വിമാനം കണ്ടുപിടിച്ചതിന് ശേഷം ഇന്നോളം പല തരത്തിലുള്ള മാറ്റങ്ങളും ആകാശ യാത്രയുടെ കാര്യത്തിൽ നമ്മൾ കാണുകയുണ്ടായി. പറക്കുന്ന ജാക്കറ്റും, ബലൂണും, ജെറ്റും വിമാനവും മിസൈലും തുടങ്ങി അങ്ങനെ പലതും. ഈയടുത്ത കാലത്തായി ഏറെ ജനപ്രീതി നേടിയ ഡ്രോണുകൾ ആളുകളെ വഹിച്ചു പറക്കുന്നതാണ് എങ്കിലും കൂടെ ഒരു പറക്കും ഉപകരണം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയവയാണ്.

എന്നാൽ ഇവിടെ രണ്ടു സഹോദരങ്ങൾ കണ്ടുപിടിച്ചത് പറക്കുന്ന ആൾക്ക് ഒപ്പം പറക്കാവുന്ന ഒരു ഡ്രോൺ ആണ്. അതും ബാത്ത് ടബ്ബ് കൊണ്ടുണ്ടാക്കിയത്. The Real Life Guys എന്ന യൂട്യൂബ് ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന രണ്ടു സഹോദരങ്ങളാണ് ഇതിന് പിന്നിൽ. ആദ്യം നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ..

കണ്ടല്ലോ. ഒരു കുഞ്ഞൻ ഹെലികോപ്റ്റർ എന്ന പോലെയാണ് യുവാവ് ഇതിൽ കയറിയിരിക്കുന്നതും നിയന്ത്രിക്കുന്നതും അത് അയാളെയും കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്നതുമെല്ലാം. എന്നാൽ അതിലും രസകരമായ കാര്യം വിഡിയോയിൽ അവസാനത്തേക്ക് വരുന്ന രംഗങ്ങളാണ്. യുവാവ് ഏതോ കാറിൽ നിന്നെല്ലാം ഇറങ്ങി വരുന്ന പോലെ നിലത്തേക്ക് ഡ്രോൺ ഇറക്കി ബേക്കറിയിൽ കയറി സാധനങ്ങൾ വാങ്ങുന്നതും തിരിച്ച് അതേ സ്റ്റൈലിൽ വണ്ടിയിൽ കയറി പറന്നു പോകുന്നതും നമുക്ക് കാണാം.

ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ബാറ്ററി തീർക്കുന്നത് എന്ന് എങ്ങനെ കണ്ടെത്താം?

Most Read Articles
Best Mobiles in India
Read More About: social media viral video drone

Have a great day!
Read more...

English Summary

Meet The Flying Bathtub Drone; Amazing Video.