ലോകത്ത് ഏറ്റവുമധികം ഫേസ്ബുക്ക് ആരാധകരുള്ളത് ആർക്കൊക്കെ?


ഫേസ്ബുക്കിൽ ഡാറ്റാ ചോർച്ചയും മറ്റു വിവാദങ്ങളും എല്ലാം തന്നെ ഉണ്ടായെങ്കിലും അതൊന്നും തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ സംബന്ധിച്ചെടുത്തോളം കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയതായി തോന്നുന്നില്ല. ഇന്നും നമ്മൾ അടക്കം എല്ലാവരും ഫേസ്ബുക്ക് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരികയാണ്.

Advertisement

ഫേസ്ബുക്ക് പ്രൊഫൈലുകൾ പോലെ തന്നെ ഫേസ്ബുക്ക് ഫാൻ പേജുകളും നിരവധിയുണ്ടല്ലോ. ഇത്തരത്തിൽ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫേസ്ബുക്ക് പേജുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. ഡിസംബർ 2017 പ്രകാരമുള്ള കണക്കുകളാണ് ഇവിട പറയാൻ പോകുന്നത്.

Advertisement

നിലവിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഫേസ്ബുക്ക് തന്നെയാണ്. കാരണം ഏതൊരാളും ഫേസ്ബുക്ക്, ഫേസ്ബുക്ക് ഫോർ എവരി ഫോൺ എന്നിവ ലൈക്ക് ചെയ്തിരിക്കുമല്ലോ. അതിനാൽ ഈ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വാഭാവികമായും ഫേസ്ബുക്കിന് തന്നെ. 204 മില്യൺ ആളുകളാണ് ഫേസ്ബുക്കിന്റെ ഈ രണ്ടെണ്ണവും ഫോളോ ചെയ്യുന്നത്.

ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

ഇനിയങ്ങോട്ടാണ് ഫേസ്ബുക്ക് കഴുഞ്ഞുള്ളവ. അതായത് കടലാസ്സിൽ മൂന്നാം സ്ഥാനം ആണെങ്കിലും യഥാർത്ഥത്തിൽ ഒന്നാം സ്ഥാനം ഇനിയങ്ങോട്ട് തുടങ്ങുന്നു. ഏതായാലും ഈ ഓർഡറിൽ തന്നെ നോക്കാം. മൂന്നാം സ്ഥാനത്തുള്ളത് 122 മില്യൺ ആരാധകരുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ ആണ്.

Advertisement

നാലാം സ്ഥാനത്ത് 106 മില്യൺ ആരാധകരുമായി കൊക്ക കോള കമ്പനിയാണുള്ളത്. അഞ്ചാം സ്ഥാനത്ത് ചെറിയ വ്യത്യാസത്തിൽ 106 മില്യൺ തന്നെ ആരാധകരുമായി ഫുട്ബോൾ ക്ലബ്ബ് ആയ റിയൽ മാഡ്രിഡും ഉണ്ട്. തൊട്ടു പിറകിൽ 104 മില്യൺ ആരാധകരോടെ ആറാം സ്ഥാനത്തായി ഗായിക ഷാക്കിറ ഉണ്ട്.

ഫുട്ബോൾ ക്ലബ് ആയ എഫ്‌സി ബാഴ്സലോണ 103 മില്യൺ ആരാധകരുമായി ഏഴാം സ്ഥാനത്തും ഹോളിവുഡ് താരം വിൻ ഡീസൽ 100 മില്യൺ ആരാധകരുമായി എട്ടാം സ്ഥാനത്തുമുണ്ട്.

Best Mobiles in India

Advertisement

English Summary

These are the most popular Facebook fan pages as of December 2017.