സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളെ കണ്ണുംപൂട്ടി എന്തിന് വിശ്വസിക്കുന്നു?? എന്തിന് പ്രചരിപ്പിക്കുന്നു??


സോഷ്യൽ മീഡിയ എന്നത് ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണല്ലോ. സോഷ്യൽ മീഡിയയുമായി ഇടപഴകാത്ത ഒരു ദിവസം പോലും ഇന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല. മെസ്സേജ് അയക്കാനും ഗ്രൂപ്പ് ചാറ്റുകൾക്കും തുടങ്ങി ആകാശത്തിന് താഴെയുള്ള എന്തും ഇപ്പോൾ സോഷ്യൽ മീഡിയ വഴി നമുക്ക് സാധ്യമാകുന്നുണ്ട്. അതുപോലെ സോഷ്യൽ മീഡിയ വഴി നമ്മൾ അറിയുന്ന ഒന്നാണ് വാർത്തകൾ.

Advertisement

പണ്ടൊക്കെ വാർത്ത അറിയാൻ പത്രം വായിക്കണം. അല്ലെങ്കിൽ റേഡിയോ കേൾക്കണം. പിന്നീട് ടിവി വന്നു. എന്നാൽ ഇന്നോ ഇതിന്റെ ഒന്നും ആവശ്യമില്ല. എല്ലാത്തിനും സോഷ്യൽ മീഡിയ മതി. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും ആദ്യം സോഷ്യൽ മീഡിയ വഴി ആണ് നമ്മളിലേക്ക് എത്തിച്ചേരുന്നത്. എന്നാൽ സോഷ്യൽ മീഡിയ വഴി എത്തിച്ചേരുന്ന ഈ വാർത്തകളിൽ എന്തുമാത്രം വാർത്തകൾ നേരുണ്ട് എന്ന് നമ്മൾ പലപ്പോളും ചിന്തിക്കാറുണ്ടോ? അത്തരമൊരു വിഷയത്തെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement

സോഷ്യൽ മീഡിയ എന്ന് പറയുമ്പോൾ ഏറ്റവും ആദ്യം നമ്മൾ പരിഗണിക്കുക ഫേസ്ബുക് തന്നെയാണ്. നിത്യവും നിരവധി അനവധി വാർത്തകൾ ഫേസ്ബുക് വഴി നമ്മളിൽ എത്തുന്നു. ഇതിനായി പല പേജുകളും ന്യൂസ് ചാനലുകളും ഫേസ്ബുക്കിൽ സജീവവുമാണ്. നല്ല ഒരുപാട് വാർത്തകൾ നമുക്ക് ലഭിക്കാറുണ്ട് എന്നത് നേര് തന്നെ. എന്നാൽ അതേസമയം വ്യാജ വാർത്തകളുടെയും കൂടി കേന്ദ്രമാണ് ഈ മാധ്യമങ്ങൾ എന്നതാണ് ഏറെ ഗൗരവകരമായ കാര്യം.

നമുക്കറിയാം ഈയടുത്തായി പല പ്രമുഖരുടെയും മരണവാർത്തകൾ അവർ മരിക്കാതെ തന്നെ ഫേസ്ബുക്കിൽ വാർത്തയായി. ഇല്ലാത്ത രോഗം പരന്നെന്ന വാർത്തകൾ, തെറ്റിധരിപ്പിക്കുന്ന വാർത്തകൾ.. അങ്ങനെ ലിസ്റ്റ് നീളുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ വെബ്സൈറ്റുകളും പേജുകളും കൂടുതൽ ക്ലിക്കുകൾ ലഭിക്കുന്നതിനായി ഉണ്ടാക്കിയെടുക്കുന്ന, മേനഞ്ഞെടുക്കുന്ന പല വ്യാജ വാർത്തകളും ആണ് അവ.

Advertisement

വളരെ ഗൗരവത്തോടെ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണിത്. ഒരു വ്യാജ പോസ്റ്റ് മാത്രം മതിയാകും ഏത് നല്ലവനെയും കെട്ടവൻ ആക്കാൻ. അതുപോലെ തിരിച്ചും. ഇതിന്റെ വരുംവരായ്കകളെ കുറിച്ചൊന്നും ഈ പോസ്റ്റ് ഇടുന്നവർ ചിന്തിക്കില്ല. കൂടുതൽ ക്ലിക്ക്, കൂടുതൽ പണം എന്ന ഒരു ചിന്ത മാത്രമാണ് ഏതൊരു ന്യൂസ് ചാനലിനും ഉണ്ടാവുക. അതിനി എത്ര വലിയ ന്യൂസ് ചാനൽ, പേജ് ആയാലും വേണ്ടിയില്ല.

ഇവിടെയാണ് നമ്മൾ ഏറെ ചിന്തിക്കേണ്ട ഒരു കാര്യമുള്ളത്. തെറ്റായ വാർത്തകൾ നൽകുന്നതിലൂടെ ഈ ചാനലുകളും അവ ഷെയർ ചെയ്തു ലൈക് ചെയ്ത് ക്ലിക്ക് ചെയ്ത് പ്രവാരിപ്പിക്കുന്നതിലൂടെ നമ്മളും അറിയാതെ ഈ വ്യാജ വാർത്തകളുടെ പ്രചാരകർ ആകുകയാണ്. ഇത്തരം വാർത്തകൾ നിർത്തലാക്കാൻ ഫേസ്ബുക്ക് അടക്കം പല പദ്ധതികളും കൊണ്ടുവരുന്നുണ്ട്. അവ എന്തുമാത്രം വിജയകരമാകുമോ എന്നറിയില്ല. എങ്കിലും നമ്മൾ ശ്രദ്ധിച്ചിരിക്കുക.

Advertisement

എട്ടാം വയസ്സിൽ ടെക്ക് കമ്പനിയുടെ സിഇഒ, സൈബർ ഹാക്കർ..; ഇത് ഇന്ത്യയുടെ 'അത്ഭുതബാലൻ'

നമ്മളാൽ ഒരു തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് തടയാൻ പറ്റിയാൽ അതൊരു വലിയ കാര്യമാകും. ഓരോരുത്തരും ഇത് പോലെ ചിന്തിച്ചു പ്രവർത്തിച്ചാൽ ഒരു പരിധി വരെ നമുക്ക് ഈ രീതിയിൽ ഉള്ള വ്യാജ വാർത്തകളെ സോഷ്യൽ മീഡിയയിൽ നിന്നും തടയാൻ സാധിക്കും. പൂർണ്ണമായും പറ്റണം എന്നില്ല. എങ്കിലും നമുക്ക് പറ്റുന്നത് നമ്മൾ ചെയ്യുക. വ്യാജവാർത്തകൾ തടയുക. അത്തരം പ്രവർത്തനങ്ങൾക്ക് എതിരെ കൈകോർക്കുക. അല്ലെങ്കിൽ നാളെ നമുക്ക് കാണേണ്ടത് ഒന്നുകൂടെ അധഃപതിച്ച ഒരു സമൂഹത്തെ ആയിരിക്കും.

Best Mobiles in India

English Summary

Social Medias Are Terrible Places to Get News