എത്രയും പെട്ടന്ന് ഫേസ്ബുക്ക് സെറ്റിങ്ങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്തുക


കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഡ്രണ്ടിംഗ് ആയി നടക്കുന്ന വാര്‍ത്തയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഡാറ്റകള്‍ ചോര്‍ത്തി എന്നത്. എന്നാല്‍ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന സാഹചര്യത്തില്‍ സുരക്ഷ കൂടുതല്‍ ശക്താമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്.

Advertisement

ഡാറ്റ ചോര്‍ത്തുന്നതില്‍ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുന്നതില്‍ ഒരര്‍ത്ഥവുമില്ല. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കപ്പെടുകയും പിന്നീടത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്.

Advertisement

ഇവിടെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന അഞ്ച് ഫേസ്ബുക്ക് സെറ്റിംഗ്‌സുകള്‍ പറയാം. ഇതിലൂടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം.

നിങ്ങളുടെ ആപ്ലിക്കേഷനുകളും സേവന വിഭാഗങ്ങളും പരിശോധിക്കുക

#. ആദ്യം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിച്ച്, സെറ്റിംഗ്‌സിലേക്കു പോയി 'ആപ്‌സ്' ടാബ് തിരഞ്ഞെടുക്കുക.

#. അവിടെ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് കണക്ട് ചെയ്തിട്ടുളള ആപ്‌സുകളും സേവനങ്ങളും കാണാം. നിങ്ങള്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ആപ്‌സുകള്‍ അവിടെ നിന്നും ഡിലീറ്റ് ചെയ്യുക. ഇത്രയേ ഉളളൂ.

സുഹൃത്തുക്കള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പരിമിതപ്പെടുത്തുക

#. ആദ്യം ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത്, അക്കൗണ്ട് സെറ്റിംഗ്‌സിലേക്കു പോയി അവിടെ നിന്നും 'ആപ്‌സ്' തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'Apps Others Use' കണ്ടുപിടിക്കുക.

#. അതിനു ശേഷം അതില്‍ ക്ലിക്ക് ചെയ്ത്, തുടര്‍ന്ന് 'Edit' ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.

#.അവിടെ നിങ്ങള്‍ക്ക് നിരവധി ഓപ്ഷനുകള്‍ കാണാം. അതില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഫേസ്ബുക്ക് ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വിവരങ്ങള്‍ അണ്‍ചെക്ക് ചെയ്യുക.

ഫേസ്ബുക്ക് ആപ്പിനു വേണ്ടി ആപ്‌സ് അനുമതികള്‍ നിയന്ത്രിക്കുക

#. ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ തുറന്ന് 'App Information' നിലേക്കു പോയി, അവിടെ നിന്നും 'Permission' എന്നതില്‍ ടാപ്പ് ചെയ്യുക.

#. അവിടെ എസ്എംഎസ്, ടെലിഫോണ്‍, കോണ്‍ടാക്റ്റുകള്‍, മൈക്രോഫോണ്‍ എന്നിവ പോലുളള അനുമതികള്‍ 'Uncheck' ചെയ്യുക.

മെസഞ്ചറിലെ ആപ്ലിക്കേഷന്‍ അനുമതികള്‍ നിയന്ത്രിക്കുക

#. ഫേസ്ബുക്ക് മെസഞ്ചര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്ന സമയത്ത് 'Text anyone in your phone' 'Send and receive SMS in messanger' എന്ന ഓപ്ഷനുകള്‍ ടേണ്‍ ഓണ്‍ ചെയ്യരുത്.

#. ഇവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടും. മെസഞ്ചര്‍ നമ്പിറില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒരിക്കലും ചേര്‍ക്കരുത്.

പരസ്യങ്ങള്‍ പരിമിതപ്പെടുത്തുക

#. ആദ്യം ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത് അവിടെ നിന്നും അക്കൗണ്ട് സെറ്റിംഗ്‌സില്‍ പോവുക, തുടര്‍ന്ന് 'Ads'ല്‍ ക്ലിക്ക് ചെയ്യുക. അവിടെ പരസ്യദാദാക്കളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വ്യക്തിഗത ഡാറ്റ ടോഗിള്‍ ചെയ്യേണ്ടതാണ്.

10000 രൂപക്ക് ഫേസ് അൺലോക്ക്, 18:9 ഡിസ്പ്ലേ, പിറകിൽ രണ്ടു ക്യാമറ.. ശെരിക്കും ഞെട്ടിക്കാൻ വാവെയ്

Best Mobiles in India

English Summary

Facebook has become an integral part of our life and we all want to be in control of our lives. If you are able to control your Facebook, you should be able to control a part of your life.