ട്വിറ്ററിൽ പുതിയ മാറ്റം, ഹൈഡ് റിപ്ലൈസ് ഫിച്ചർ രണ്ട് രാജ്യങ്ങളിൽ കൂടി പരീക്ഷിക്കുന്നു


ട്വിറ്റർ പ്ലാറ്റ്ഫോമിലെ സംഭാഷണങ്ങൾ മാന്യതയുള്ളതാക്കുന്നതിൻറെ ഭാഗമായി കമ്പനി അവതരിപ്പിക്കുന്ന വിവാദമായ "ഹൈഡ് റിപ്ലൈസ്" സവിശേഷത അമേരിക്കയിലും ജപ്പാനിലും കൊണ്ടുവന്നു. പ്ലാറ്റ്ഫോമിലെ ഹൈഡ് റിപ്ലൈസ് ഫീച്ചർ കാനഡിയിൽ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നിരുന്നു. ട്വിറ്ററിൽ ഇന്നുവരെയുണ്ടായ സമൂലമായ മാറ്റങ്ങളിലൊന്നാണ് ഇത്. ഉപയോക്താക്കൾക്ക് ആവർ ആരംഭിച്ച സംഭാഷണത്തിൽ വരുന്ന റിപ്ലെകളിൽ മാന്യതയില്ലെന്നോ അനുയോജ്യമല്ലെന്നോ തോന്നുന്ന റിപ്ലെകൾ ഹൈഡ് ചെയ്യാനും സംഭാഷണത്തിൻറെ നിയന്ത്രണം തങ്ങളിൽ തന്നെ നിലനിർത്താനും സഹായിക്കുന്ന സംവിധാനമാണിത്.

Advertisement

കോൺവർസേഷനുകൾ ആരംഭിക്കുന്ന ആളുകൾക്ക് ആ കോൺവർസേഷൻ മാന്യമായി കൊണ്ടുപോകാനുള്ള സംവിധാനം എന്ന നിലയിൽ അവതരിപ്പിക്കുന്ന ഹൈഡ് റിപ്ലൈസ് ഫിച്ചറിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. വിമർശനങ്ങളെയും എതിരഭിപ്രായങ്ങളെയും ഇല്ലാതാക്കാൻ പോന്ന സംവിധാനമാണണ് ഇതെന്നാണ് പ്രധാന വിമർശനം. വിഷയങ്ങളിൽ ആളുകൾക്കുള്ള ആശയവ്യത്യാസങ്ങളെയും അഭിപ്രായങ്ങളെയും കോൺവർസേഷൻ ആരംഭിച്ച ആളുടെ മാത്രം നിയന്ത്രണത്തിൽ നിർത്തുന്നു എന്നത് ഒരു പോരായ്മയായിതന്നെ കാണേണ്ടതുണ്ട്.

Advertisement

ട്വിറ്ററിൻറെ അഭിപ്രായത്തിൽ ഈ സംവിധാനം വരുന്നതിലൂടെ ആളുകൾ പ്ലാറ്റ്ഫോമിൽ മാന്യമായി ഇടപെടാനും പോസ്റ്റുകൾ ചെയ്യാനും കാരണമാകും എന്നാണ്. ഇപ്പോൾ ഉപയോക്താക്കൾ അവരുടെ പോസ്റ്റുകളും കോൺവർസേഷനുകളും ആരോഗ്യപരമായി കൊണ്ടുപോകാനായി മ്യൂട്ട്, ബ്ലോക്ക്, റിപ്പോർട്ട് എന്നീ ഓപ്ഷനുകൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഈ ഓപ്ഷനുകൾ എല്ലാ കാര്യത്തിലും പ്രാവർത്തികമല്ല.

ബ്ലോക്ക്, മ്യൂട്ട് ഓപ്ഷനുകൾ ബ്ലോക്കറുടെ അനുഭവത്തിൽ മാത്രമേ ബാധകമാവുകയുള്ളു. റിപ്പോർട്ട് ഓപ്ഷനാവട്ടെ ട്വിറ്ററിൻറെ പ്രൈവസി പോളിസികൾ ലംഘിക്കുന്ന കണ്ടൻറുകൾക്ക് മാത്രമേ ബാധകമാവുകയുള്ളുവെന്നും പുതിയ സംവിധാനം വന്നുകഴിഞ്ഞാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നും ട്വിറ്റർ അധികൃതർ വ്യക്തമാക്കി. എന്തായാലും ട്വിറ്ററിൻറെ വിശദീകരണങ്ങൾക്കപ്പുറം ഉപയോക്താക്കളുടെ അനുഭവങ്ങളിൽ നിന്ന് മാത്രമേ വിമർശനങ്ങളിൽ മാറ്റമുണ്ടാക്കാൻ സാധക്കു എന്ന് ഉറപ്പാണ്.

ട്വിറ്റർ ഹൈഡ് റിപ്ലൈ ഓപ്ഷൻ ജൂലൈയിൽ കാനഡയിൽ ലോഞ്ച് ചെയ്ത് നടത്തിയ പരീക്ഷണത്തിൽ അപ്രസക്തമോ അധിക്ഷേപകരമോ ആയ കമൻറുകളെ ഒഴിവാക്കാനായി പല ഉപയോക്താക്കളും ഹൈഡ് റിപ്ലെ ഓപ്ഷൻ ഉപയോഗിക്കുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. കീവേഡ് മ്യൂട്ടിംഗിന് സമാനമായി റിപ്ലെ കണ്ടൻറുകളെ നിയന്ത്രിക്കാനുള്ള ഓപ്ഷൻ വളരെ ഗുണകരമാണെന്ന് ഉപയോഗിച്ച ആളുകളുടെ ഫീഡ്ബാക്കിൽ നിന്ന് വ്യക്തമായിട്ടുള്ളതയി ട്വിറ്റർ വ്യക്തമാക്കി.

റിപ്ലെ ഹൈഡ് ചെയ്യുന്നതിനൊപ്പം തന്നെ ആളുകളെ ബ്ലോക്ക് ചെയ്യണോ എന്ന ഓപ്ഷനും ട്വിറ്ററിൻറെ പുതിയ സംവിധാനത്തിൽ ഉണ്ട്. വിവാദങ്ങൾക്കിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കും ഫീച്ചർ കെണ്ടുവന്നിട്ടും സിസ്റ്റം അനലൈസിങ് തുടരുകയാണെന്നും റിപ്ലൈ ഹൈഡ് ഫീച്ചർ ഇപ്പോഴും പരീക്ഷണമായാണ് കണക്കാക്കേണ്ടത് എന്നും ട്വിറ്റർ വ്യക്തമാക്കി. എന്തായാലും വിമർശനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ കൊണ്ടുവന്ന ഇടങ്ങളിലെ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് മറുപടി നൽകുമെന്നാണ് ട്വിറ്റർ കരുതുന്നത്.

Best Mobiles in India

English Summary

Twitter’s controversial “Hide Replies” feature, aimed at civilizing conversations on its platform, is launching today in the U.S. and Japan after earlier tests in Canada. The addition is one of the more radical changes to Twitter to date. It puts people back in control of a conversation they’ve started by giving them the ability to hide those contributions they think are unworthy.