ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ട്വിറ്റര്‍ നിരോധിക്കുന്നു


ട്വിറ്റര്‍ എന്നത് അതിന്റെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈല്‍ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുളള വിവരം പങ്കു വയ്ക്കുവാനുളളതും മറ്റു ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങള്‍ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റാണ്.

Advertisement

ഇപ്പോള്‍ ട്വിറ്ററില്‍ ഒരു പ്രധാനപ്പെട്ട വാര്‍ത്ത എത്തിയിരിക്കുന്നു. അതായത് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുളള ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ട്വിറ്റര്‍ നിരോധിക്കാന്‍ പോകുന്നു. ഗൂഗിളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വ്യത്യസ്ഥമായി ക്രിപ്‌റ്റോകറന്‍സികളെ പ്രകീര്‍ത്തിക്കുന്ന ട്വീറ്റുകളും ഇനി മുതല്‍ ട്വിറ്ററിന്റെ നിരീക്ഷണത്തിലായിരിക്കും.

Advertisement

രണ്ട് ആഴ്ചയ്ക്കുളളില്‍ ഇത് പ്രതിഭലിച്ചു തുടങ്ങും

ട്വിറ്ററിന്റെ ഈ ഒരു നിരോധനം രണ്ട് ആഴ്ചയ്ക്കുളളില്‍ തന്നെ പ്രതിഭലിച്ചു തുടങ്ങും. ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്, ക്രിപ്‌റ്റോകറന്‍സികളുടെ ടോക്കണ്‍ വല്‍പ്പനകള്‍, ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും ട്വിറ്ററില്‍ നിരോധിച്ചിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങളെ പ്രോസ്താഹിപ്പിക്കുന്ന ട്വീറ്റുകളില്‍ പലതും വ്യാജ അക്കൗണ്ടുകളില്‍ നിന്നുമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. അതിനാല്‍ വ്യാജ അക്കൗണ്ടുകളും കണ്ടെത്താന്‍ ട്വിറ്റര്‍ ശ്രമിക്കുന്നു.

ആഗോളസമ്പത്ത് വ്യവസ്ഥയ്ക്കു ഭീക്ഷണിയാകുന്നു

ലോകത്തിലെ ഒരു രാജ്യത്തിനും അംഗീകാരമില്ലാത്ത കറന്‍സികളാണ് ക്രിപ്‌റ്റോകറന്‍സികള്‍. ബിറ്റ്‌കോയിന്‍ പോലുളള ഈ ക്രിപ്‌റ്റോകറന്‍സികളെ കുറിച്ച് ദിവസേന വര്‍ദ്ധിച്ചു വരുന്ന പ്രചാരം ആഗോളസമ്പത് വ്യവസ്ഥയ്ക്ക് തന്നെ ഭീക്ഷണിയാകുന്നു. കൂടാതെ ഇതില്‍ കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ല. അതിനാല്‍ പലപ്പോഴും മൂല്യമടങ്ങ് വര്‍ദ്ധിക്കുകയും ആളുകള്‍ രഹസ്യമായി ബിറ്റ്‌കോയിന്‍ നിക്ഷേപിക്കുകയും ചെയ്തു വരുന്നത് സമാന്തര സമ്പത്ത് വ്യവസ്ഥയുടെ ഉദയത്തിനും കാരണമാകുന്നു.

ട്വിറ്ററിന്റെ മറ്റൊരു വാര്‍ത്ത (Twitter verified account)

നിലവില്‍ പ്രമുഖ വ്യക്തികള്‍ക്കു മാത്രം നല്‍കി വരുന്ന വേരിഫൈഡ് അക്കൗണ്ടുകള്‍ ഇനി സാധാരണക്കാര്‍ക്കും ലഭിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപഭോക്താക്കളുടേയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് വേരിഫൈഡ് ചിഹ്നം (ബ്ലൂ ടിക്ക്) നല്‍കും.

ട്വിറ്റര്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പു വരുത്തുന്നതിനായുളള നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. ചിലപ്പോള്‍ തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഫേസ്ബുക്ക് അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്‍കേണ്ടി വരും.

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡിന് എങ്ങനെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം?

Best Mobiles in India

English Summary

Twitter is planning to ban all ads for cryptocurrency exchanges. The ban on such advertisements will come into force from June.