സിഇഒയുടെ അക്കൌണ്ട് ഹാക്ക് ചെയ്തതിനെ തുടർന്ന് ട്വിറ്റർ എസ്എംഎസ് സംവിധാനം നിർത്തലാക്കി


എസ്എംഎസ് വഴി ട്വീറ്റ് ചെയ്യാനുള്ള സംവിധാനം എടുത്ത് കളഞ്ഞ് ട്വീറ്റർ. ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെയും മറ്റ് നിരവധി പ്രമുഖരുടെയും അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് എസ്എംഎസ് സംവിധാനം താല്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്. ട്വിറ്റർ ഉപയോക്താക്കളെയടക്കം ഞെട്ടിച്ച ഹാക്കിങ് കമ്പനിക്ക് വൻ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement

മൊബൈൽ നമ്പരുമായി ട്വിറ്റർ അക്കൌണ്ട് ബന്ധിപ്പിച്ച് എസ്എംഎസ് വഴി ട്വീറ്റ് ചെയ്യാനുള്ള സംവിധാനം താല്കാലികമായി നിർത്തിവയ്ക്കുന്നതായും സുരക്ഷാ സംവിധാനങ്ങളിൽ കൂടുതൽ പഠനങ്ങൾക്കുശേഷം ഇതിന്മേൽ ഇനി തീരുമാനമുണ്ടാകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ പ്രശ്നത്തെ തുടർന്ന് സോഷ്യൽ മീഡിയ രംഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളിൽ ഏറ്റവു വലീയ തീരമാനമാണ് ട്വിറ്ററിൻറെ ഭാഗത്തുനിന്നും ഉണ്ടായത്.

Advertisement

ട്വിറ്ററെന്ന സോഷ്യൽ ബ്ലോഗിങ് രംഗത്തെ വമ്പൻ എപ്പോൾ എസ്എംഎസ് സംവിധാനം തിരികെ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിശ്യാസയോഗ്യമായ ആശയവിനിമയത്തിനായി എസ്എംഎസ് ഉപയോഗിക്കാമെന്ന് ബോധ്യപ്പെടുകയും സെക്യൂരിറ്റി സംവിധാനം അത് ഉറപ്പിച്ചതിന് ശേഷമായിരിക്കും എസ്എംഎസ് വഴിയുള്ള ട്വീറ്റിങ് സംവിധാനം തിരികെ കൊണ്ടുവരിക. സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും ഇവിയൊരു ഹാക്കിങ് നടക്കാതിരിക്കാനുമുള്ള പ്രവർത്തനങ്ങളിലാണ് കമ്പനി.

സിഇഒ ജാക്ക് ഡോർസിയുടെ ട്വിറ്റർ അക്കൌണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പർ ഹാക്കർമാരുടെ നിയന്ത്രണത്തിലായതാണ് ഹാക്കിങ് നടക്കാനുള്ള പ്രധാനവഴിയൊരുക്കിതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഫോൺനമ്പരിലുണ്ടായ സുരക്ഷാപിഴവാണ് ഹാക്കർമാർക്ക് നമ്പർ ഹാക്ക് ചെയ്ത് ട്വിറ്റർ അക്കൌണ്ട് ആക്സസ് ചെയ്യാനും ട്വീറ്റുകൾ പോസ്റ്റ് ചെയ്യാനും സഹായകമായതെന്ന് ട്വിറ്റർ വൃത്തങ്ങൾ വ്യക്തമാക്കി.

എന്തായാലും ഡോർസിയുടെ അക്കൌണ്ട് ഹാക്ക് ചെയ്തത് എത്തരത്തിലാണെന്നതിൽ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിം സ്വാപ്പിങ് അറ്റാക്കാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ എഞ്ചിനീയറിങ് ടെക്നിക്കാണ് സിം സ്വാപ്പിങ്. ആളുകളുടെ ഫോണിൻറെ നിയന്ത്രണം മറ്റൊരു സിംകാർഡിലേക്ക് മാറ്റുന്ന രീതിയാണിത്. ഇതിലൂടെ ഹാക്കർമാർക്ക് കോളുകളിൽ ഇടപെടാനും മെസേജുകൾ അയക്കാനും സാധിക്കുന്നു.

ട്വിറ്റർ ഉപയോഗിച്ചിരുന്ന എസ്എംഎസ് സംവിധാനം അതിൻറെ ഏറ്റവും വലിയ സവിശേഷതയായിരുന്നു. ട്വിറ്റർ ആരംഭിച്ചതുമുതലുള്ള എസ്എംഎസ് വഴി ട്വിറ്റ് ചെയ്യാൻ സാധിക്കുന്ന സംവിധാനത്തെ കണക്കിലെടുത്താണ് ആദ്യകാലത്ത് ട്വിറ്റുകളിലെ വാക്കുകളുടെ എണ്ണം 140 ആയി തിട്ടപ്പെടുത്തിയത്. പിന്നീടാണ് ഇവ 280 വാക്കുകളിലേക്ക് ഉയർത്തിയത്.

എസ്എംഎസ് വഴിയുള്ള ട്വീറ്റ് പോസ്റ്റിങ് സംവിധാനം എടുത്തുകളയാനുള്ള കമ്പനിയുടെ തീരുമാനം ട്വിറ്ററിലെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. സിം സ്വാപ്പിങ് എന്ന ഹാക്കിങ് ഉയർത്തുന്ന സുരക്ഷാ വെല്ലുവിളിക്കൊപ്പം തന്നെ ഐഡിയായി ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നതും ഹാക്കിങ് സാധ്യത വർദ്ധിപ്പിക്കുന്നു എന്നുവേണം കരുതാൻ.

സുരക്ഷ വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഗൂഗിൾ വോയിസ് ഫോൺനമ്പർ ഓൾലൈൻ അക്കൌണ്ടുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കും. സുരക്ഷയൊരുക്കാൻ ഇതിലൂടെ സാധിക്കും. പക്ഷേ ഈ സംവിധാനം ഇപ്പോൾ അമേരിക്കയിൽ മാത്രമേ ലഭ്യമായിട്ടുള്ളു. മറ്റ് രാജ്യങ്ങളിൽ ഈ സുരക്ഷാ സംവിധാനം ഇതുവരെയും വന്നിട്ടില്ല.

സിഇഒ ജാക്ക് ഡോർസി ട്വിറ്റർ എന്ന പ്ലാറ്റ്ഫോമിനെ കൂടുതൽ ആരോഗ്യപൂർണമായ അഭിപ്രായ പ്രകടനങ്ങളുടെയും ഉത്തരവാദിത്വപൂർണമായ ഉപയോഗത്തിൻറെയും ഇടമാക്കി മാറ്റാനാണ് ശ്രമിച്ചത്. അദ്ദേഹത്തിൻറെ അക്കൌണ്ട് ഹാക്ക് ചെയ്തതിനെ തുടർന്ന് ട്വിറ്റർ വരുത്തുന്ന മാറ്റങ്ങൾ സുരക്ഷ വർദ്ധിപ്പിക്കാനാണെങ്കിൽ കൂടി ഉപയോക്താക്കളുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

Best Mobiles in India

English Summary

Twitter has temporarily suspended the ability to tweet via SMS following high-profile hack of its CEO Jack Dorsey and a number of celebrities.