ഡയറക്ട് മെസേജ് സൗകര്യവുമായി ട്വിറ്ററും, ലക്ഷ്യം ബിസിനസ് ബ്രാന്‍ഡുകള്‍?


മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കായി നേരിട്ടുള്ള മെസേജ് (ഡയറക്ട് മെസേജ്) സൗകര്യം ആരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബിസിനസ് സംഭാഷണങ്ങള്‍ തുടങ്ങാനായി ഇടപാടുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്. ട്വിറ്ററിന്‍റെ മെസേജിംഗ് ബട്ടൻ ഫ്രന്റ് ആന്റ് സെന്റർ ആക്കിയാണ് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഈ പുതിയ സവിശേഷത പരീക്ഷിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement


തങ്ങളുടെ ഇടപാടുകാരുമായി ഇടപഴകുവാനും പിന്തുണ വാഗ്ദാനം ചെയ്യാനും ധാരാളം ബിസിനസുകാർ ട്വിറ്റർ ഉപയോഗിയ്ക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഈ മാറ്റത്തിന് ഒരുങ്ങുന്നത്. പബ്ലിക് ട്വീറ്റുകളേക്കാളധികമായി നേരിട്ടുള്ള മെസേജുകൾ ഉപയോഗിക്കുവാൻ ഇടപാടുകാരെ പ്രോൽസാഹിപ്പിക്കുന്നതിന്‌ പ്രൊഫൈലുകൾ മൊബൈലിൽ പ്രദർശിപ്പിക്കുന്ന രീതിയിൽ ഇപ്പോൾ ട്വിറ്റർ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

മൊബൈലിൽ “ട്വീറ്റ് ടു”, “മെസേജ്” ബട്ടനുകൾ ഉപയോഗിച്ചിരുന്ന മൊത്തം സ്ഥലത്തിലും ഇപ്പോൾ പുതിയ ബട്ടൻ കാണാനാകും. പുതിയ സവിശേഷതകൾ ഇടപാടുകാർക്ക് അവരുടെ ശ്രദ്ധ വലിയ ബട്ടനിലേയ്ക്ക് നീങ്ങുന്നതിനാൽ സ്വകാര്യ സംഭാഷണം ആരംഭിയ്ക്കുന്നതിന്‌ എളുപ്പമാണെന്നും അറിയുന്നു.

Advertisement


ഈ പുതിയ സവിശേഷത തങ്ങളുടെ ഇടപാടുകാരുടെ സംഭാഷണങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പരിഗണിയ്ക്കുവാൻ ബിസിനസ്സുകാരെ സഹായിയ്ക്കും. @AppleSupport, @Uber_Support, @BeatsSupport, @ATVIAssist (Activision Support) മുതലായവ നേരത്തേ ഈ സവിശേഷത മൊബൈലിൽ സജീവമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് എങ്ങനെ കണ്ടു പിടിക്കാം?

ലോകത്തെ ഏറ്റവും പ്രമുഖ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ട്വീറ്റുകളുടെ പരിധി 140 വാക്കുകളില്‍ നിന്നും കൂട്ടിയതും ഈ വര്‍ഷമാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ സമയപരിധിയും ട്വിറ്റര്‍ വര്‍ധിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സമാന നെറ്റ് വര്‍ക്കുകളില്‍ നിന്നും മത്സരം കടുത്ത സാഹചര്യത്തിലാണ് ട്വിറ്റര്‍ ഈ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്.

Best Mobiles in India

Advertisement

English Summary

Micro-blogging website Twitter is testing a new feature for brands that puts its "Messaging" button front-and-centre, thereby encouraging customers to start their conversations with the business via DM (direct message) instead of in public view, a media report said.