മരത്തിൽ തലകീഴായി തൂങ്ങി ഫോട്ടോ പിടിത്തം; മലയാളി യുവാവിന്റെ വീഡിയോ വൈറൽ


ഒരു ഫോട്ടോ എടുക്കുമ്പോൾ അത് ഏറ്റവും മികവുറ്റതാക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും? കിടന്നും ഇരുന്നും ഓടിയുമെല്ലാം ഫോട്ടോ എടുക്കുന്ന പല കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരാൾ ഒരു മികച്ച ഫോട്ടോ എടുക്കുന്നതിനായി ചെയ്തത് അൽപ്പം കടന്ന കൈ ആണ്.

സാഹസികതയുടെ അങ്ങേ അറ്റം എന്നൊന്നും പറയാൻ പറ്റില്ലാ എങ്കിലും ഈ ചെറുപ്പക്കാരന്റെ ശ്രമം ഏറെ രസകരമായിരുന്നു. ഒപ്പം പ്രശംസനീയവും. ഈ വിഡിയോ കണ്ടു നോക്കൂ. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ് സംഭവം.

ഒരു മികച്ച വിവാഹ ഫോട്ടോ എടുക്കുന്നതിനായി ഈ ചെറുപ്പക്കാരൻ ചെയ്തത് കണ്ടില്ലേ. മരത്തിൽ തല കീഴായി തൂങ്ങിക്കിടന്ന് നവദമ്പതികളുടെ ഫോട്ടോ എടുക്കുകയാണ് യുവാവ് ചെയ്തത്. ഇതിലൂടെ ഏറ്റവും മികച്ച ഫോട്ടോ ലഭിക്കുകയും ചെയ്തു. ഇങ്ങനെ എടുത്തപ്പോൾ കിട്ടിയ ഫോട്ടോ ചുവടെ കൊടുത്തിട്ടുണ്ട്.

എങ്ങനെയായാലും അയാൾക്ക് ആ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലം കിട്ടുകയും ചെയ്തു. എന്നാൽ ഏറെ രസകരമായ കാര്യം ഇത്രയും കഷ്ടപ്പെട്ടെടുത്ത ഫോട്ടോയെക്കാളും ഇ ഫോട്ടോ എടുക്കുന്ന വിഡിയോയും അതിലെ ആളുമാണ് പ്രശസ്തനായത് എന്നതാണ്.

വാടാനപ്പള്ളിക്കാരനായ വിഷ്ണു ആണ് ഇത്തരത്തിൽ ഒരു ഫോട്ടോ എടുക്കുകയും തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തനാകുകയും ചെയ്തത്. പെരിങ്ങോട്ട്കരക്കാരൻ ഷെയ്‌സ് റോബർട്ടിന്റെയും നവ്യയുടെയും വിവാഹഫോട്ടോ എടുക്കുന്ന വേളയിലാണ് ഇത്തരം ഒരു സംഭവം നടന്നത്. വിഷ്ണുവിന്റെ കൂട്ടുകാരൻ റിജോയ് ആണ് ഈ സംഭവം വിഡിയോയിൽ പകർത്തിയത്.

സംഭവം ഏതായാലും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം പലരും ഈ വീഡിയോ ഉൾപ്പെടുന്ന ട്വീറ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

Most Read Articles
Best Mobiles in India
Read More About: viral video social media news

Have a great day!
Read more...

English Summary

This is the viral video of a young kerala photographer taking a photo in some different ways.