മരണപ്പെട്ടാൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും? എന്താണ് ആദ്യമേ ചെയ്തുവെക്കേണ്ടത്?


മരണശേഷം നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പണ്ടൊക്കെയാണെങ്കിൽ ഇതൊന്നുമില്ലാത്തതിനാൽ ആ ഒരു വഴിക്ക് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ഇന്നോ.. നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, ഗൂഗിൾ തുടങ്ങി ഓരോനിനും എന്താണ് സംഭവിക്കുക, അല്ലെങ്കിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു നോക്കേണ്ടത് അനിവാര്യമാണ്. ഇവിടെ ഇന്ന് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധെപ്പെട്ട അത്തരത്തിലുള്ള ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്.

Advertisement

നമ്മുടെ മരണ ശേഷം നമ്മുടെ അക്കൗണ്ട് വിവരങ്ങളെ സംബന്ധിച്ച് ഫേസ്ബുക്കിനെ അറിയിക്കേണ്ട ബാധ്യത കുടുംബത്തിലും സൗഹൃത്തുക്കളും നിക്ഷിപ്തമാണ്. മരണശേഷം നിങ്ങളുടെ അക്കൗണ്ട് നിയന്ത്രിക്കാനുള്ള ഒരു ലെഗസി കോണ്ടാക്റ്റ് നിങ്ങൾക്ക് ഉണ്ടാക്കാം. അത് ഉണ്ടാക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

Advertisement

നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്യുക.

വിൻഡോയുടെ മുകളിൽ വലതുവശത്തുള്ള താഴേക്കുള്ള ആരോ ക്ലിക്കുചെയ്ത് സെറ്റിങ്ങ്സ് തിരഞ്ഞെടുക്കുക.

ഇടത് മെനുവിൽ സെക്യൂരിറ്റി ക്ലിക്ക് ചെയ്യുക.

സെക്യൂരിറ്റി സെറ്റിംഗ്സ് ലിസ്റ്റിൽ Legacy കോൺടാക്ട് ക്ലിക്ക് ചെയ്യുക.

ലെഗസി കോൺടാക്റ്റ് ചേർക്കുന്നതിന് നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ പേര് കൊടുക്കുക.

ഇനി ഈ ലെഗസി കോണ്ടാക്റ്റ് ഡിലീറ്റ് ചെയ്യാനും ഈ ഈ മാർഗ്ഗം തന്നെ ഉപയോഗിക്കാം. ഇതിൽ ആഡ് ചെയ്യുന്നതിന് പകരമായി അക്കൗണ്ട് ഡിലീറ്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.

മരണശേഷം നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ അതേപോലെ തന്നെ വെക്കാതെ അത് സ്മരണ നിലനിർത്തുന്ന ഒന്നാക്കാനുള്ള സൗകര്യം ഫേസ്ബുക്ക് നൽകുന്നുണ്ട്. ഇതിനായി മരണപ്പെട്ട ആളുടെ ഉറ്റ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് അവസരം ലഭിക്കുക. അതിനായി ഒരു ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം. ഫോം കാണേണ്ടവർ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisement

ഇനി അതല്ല, അക്കൗണ്ട് പൂർണ്ണമായും ഒഴിവാക്കാനും ഫേസ്ബുക്ക് സൗകര്യമൊരുക്കുന്നുണ്ട്. അതിനായി മരണപ്പെട്ട ആളുടെ അക്കൗണ്ട് ഒഴിവാക്കാനുള്ള ഫോം പൂരിപ്പിച്ച് അപേക്ഷിക്കേണ്ടതുണ്ട്. ഈ ഫോം കാണേണ്ടവർ ഇവിടെ ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്‌സി S10 അണിയറയില്‍ ഒരുങ്ങുന്നു; 2019 ജനുവരിയോടെ വിപണിയിലെത്തും

Best Mobiles in India

Advertisement

English Summary

What happens to your facebook account after your death??. Here we are sharing the things you should do in such a situation.