വാട്ട്‌സാപ്പ് ഗ്രൂപ്പുകൾക്കായി പുതിയ സവിശേഷതകള്‍ എത്തി!


വാട്ട്‌സാപ്പ് ഈ വര്‍ഷം നിരവധി സവിശേഷതകള്‍ പുറത്തിറക്കി. പുതിയ സവിശേഷതകളില്‍ മിക്കവയും ഒന്നിനൊന്നു മികച്ചതാണ്.

Advertisement

ഇപ്പോള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഉപയോക്താക്കളെ കൂടുതല്‍ മെച്ചപ്പെടുത്താനും അതു പോലെ ഗ്രൂപ്പുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരാനുമാണ് പുതിയ സവിശേഷതകള്‍ ലക്ഷ്യമിടുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിങ്ങള്‍ക്ക് ഒരാഴ്ച വരേയോ ഒരു വര്‍ഷം വരേയോ മ്യൂട്ട് ചെയ്തു വയ്ക്കാം, അതിലുപരി നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യാം.

Advertisement

വാട്ട്‌സാപ്പിലെ ഈ പുതിയ സവിശേഷതകള്‍ നിലവിലുളള ഗ്രൂപ്പുകള്‍ക്കും എല്ലാ പുതിയ ഗ്രൂപ്പുകള്‍ക്കും ബാധമായിരിക്കും.

ഗ്രൂപ്പ് ചാറ്റുകള്‍ക്കായി വാട്ട്‌സാപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ഏതൊക്കെ എന്നു നോക്കാം. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പിലെ ഈ സവിശേഷതകള്‍ ലഭ്യമാണ്.

#1. ഗ്രൂപ്പ് വിവരണം (Group Description)

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സവിശേഷത അവതരിപ്പിച്ചത്. വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രൂപ്പുകളില്‍ വിവരണങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. 'Group info' യുടെ കീഴിലായി ഈ സവിശേഷത നിങ്ങള്‍ക്കു കാണാം. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വിവരണം ചേര്‍ക്കാമെങ്കിലും അഡ്മിനുകള്‍ക്ക് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാം. ചാറ്റ് സെറ്റിംഗിന്റെ മുകളിലായി ഗ്രൂപ്പ് പേരിനു തൊട്ടു താഴെയായി ഗ്രൂപ്പ് വിവരണ സവിശേഷത കാണാം.

#2. ഗ്രൂപ്പ് ക്യാച്ച് അപ്പ്

വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗ്രൂപ്പുകളില്‍ പുതിയ Mention feature ഉപയോഗിക്കാന്‍ കഴിയും. ഇതിന്റെ മറ്റൊരു പേരാണ് 'Group catch up'. നിങ്ങള്‍ ഇപ്പോള്‍ സൂചിപ്പിച്ച സന്ദേശങ്ങള്‍ പരിശോധിക്കുകയും അവിടെ വച്ചു തന്നെ നേരിട്ട് മറുപടി അയക്കുകയും ചെയ്യാം. ഗ്രൂപ്പിലെ ചാറ്റുകള്‍ വായിച്ചില്ലെങ്കില്‍ അതിനു വശത്തായി '@' ഐക്കണ്‍ നിങ്ങള്‍ക്കു കാണാം.

ഫ്‌ളിപ്കാര്‍ട്ട് വോയിസ് അസിസ്റ്റന്റെ് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു

#3. ഒരോ ഉപയോക്താക്കളേയും തിരയാം, അഡ്മിന്‍ നിയന്ത്രണങ്ങള്‍

ഗ്രൂപ്പിലെ ഓരോ ഉപയോക്താക്കളേയും തിരയാനുളള സവിശേഷതയും ആപ്പ് കൊണ്ടു വന്നിട്ടുണ്ട്. ഗ്രൂപ്പിനുളളില്‍ തന്നെ 'Group information' എന്ന വിഭാഗത്തില്‍ ഇതു കാണാം.

വാട്ട്‌സാപ്പ്, ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുകയും ചെയ്തു. അതായത് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മറ്റു ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന അനുമതികള്‍ നീക്കം ചെയ്യാനുളള അധികാരവും ഉണ്ട്.

Best Mobiles in India

English Summary

Whatsapp Group Gets New Features: Description, Mentions And Improved Admin control