വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ ചാറ്റ് എങ്ങനെ ഉപയോഗിക്കാം?


വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പില്‍ കഴിഞ്ഞ വര്‍ഷം ഏറെ സവിശേഷതകള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്ത അപ്‌ഡേറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളുകള്‍ ഉടന്‍ നേടാമെന്നാണ് പറയുന്നത്.

Advertisement

ഗൂഗിള്‍ ഓപ്പറേറ്റിംങ് സിസ്റ്റത്തിലെ ഉപഭോക്താക്കള്‍ക്കായിരിക്കും ഗ്രൂപ്പ് വീഡിയോകോള്‍ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. നിര്‍ഭാഗ്യവശാല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു ലഭ്യമായതിനു ശേമായിരിക്കും ഐഒഎസ് ഉപഭോക്താക്കള്‍ക്കു ലഭ്യമാകുക. ആന്‍ഡ്രോയിഡ് വേര്‍ഷന്റെ 2.18.39 ലായിരിക്കും പുതിയ വീഡിയോ കോളുകള്‍ പിന്തുണയ്ക്കുക എന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement

മൂന്നു പേരെ ചേര്‍ക്കാം

വാട്ട്‌സാപ്പി ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കാളികളെ ചേര്‍ക്കുന്നതില്‍ പുതിയ ഓപ്ഷനുകളാണ് വാട്ട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്കുളള ആപ്പില്‍ മൂന്നു പേരെ വരെ വീഡിയോകോളില്‍ ചേര്‍ക്കാം, അതായത് മൊത്തത്തില്‍ നാല് പേരെ ചേര്‍ക്കാനാകും.

ലോകമെമ്പാടുമുളള ഒരു ബില്ല്യന്‍ ഉപഭോക്താക്കളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഈ ഓരോ ദിവസങ്ങളിലും പുതിയ പുതിയ സവിശേഷതകളാണ് എത്തുന്നത്.

സജീവമായ വോയിസ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക്

പുതിയ സ്വിച്ച് ഓപ്ഷനാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും കാണാന്‍ സാധിക്കുന്നത്. ഇത് ഒരു രസകരമായ സവിശേഷതയാണ്.

നിങ്ങള്‍ ഇപ്പോള്‍ വോയിസ് കോളാണ് ചെയ്തു കൊണ്ടിരിക്കുന്നതെങ്കില്‍, വാട്ട്‌സാപ്പ് വീഡിയോകോളിലേക്ക് മാറാനായി വോയികോള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. വോയിസ് കോള്‍ സ്‌ക്രീനിന്റെ അടിയിലായി ഒരു പുതിയ ബട്ടണ്‍ കാണാം.

വിന്‍ഡോസ് 10-ല്‍ സുരക്ഷ ഉറപ്പാക്കുന്ന ഏറ്റവും മികച്ച ആന്റിവൈറസ്

വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്യാം

ഫേസ്ബുക്ക് പുതിയൊരു സവിശേഷത വാട്ട്‌സാപ്പില്‍ പരിശോധിക്കുകയാണ്. അതായത് വാട്ട്‌സാപ്പില്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്യാം. പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ വാട്ട്‌സാപ്പ് സ്റ്റേറ്റസില്‍ പോസ്റ്റ് ചെയ്ത് പരീക്ഷണാടിസ്ഥാനം നടത്തുകയാണ്.

വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ' സ്വകാര്യ മറുപടി' (Private reply) എന്ന സവിശേഷയും ബീറ്റ അപ്‌ഡേറ്റിലുണ്ട്. ഇതു കൂടാതെ ചെറുകിയ ബിസിനസുകാര്‍ക്ക് സഹായകരമാകുന്ന 'വാട്ട്‌സാപ്പ് ഫോര്‍ ബിസിനസും' ഉണ്ട്.

Best Mobiles in India

English Summary

WhatsApp users may soon be able make Group video calls in an upcoming update. The Group video calls feature has been spotted for Android and may rollout first for users on Google's operating system.