ഇന്‍സ്റ്റഗ്രാമില്‍ ഇനി ഫ്രണ്ടിനൊപ്പം ലൈവ് ആകാം


പ്രശസ്ത ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം ഫ്രണ്ടിനൊപ്പം ലൈവ് ആകാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പുതിയ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്. ഐഒഎസിലും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലും ഇന്‍സ്റ്റഗ്രാം വേര്‍ഷന്‍ 20 ല്‍ ഇത് കാണാന്‍ കഴിയും. ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫ്രണ്ടിനൊപ്പം ലൈവ് വീഡിയോ ചെയ്യാന്‍ കഴിയും.

Advertisement

ഇത് എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത്?

Advertisement

നിങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഒരാളെ ഇന്‍വൈറ്റ് ചെയ്യണം എന്നുണ്ടെങ്കില്‍ താഴെ വലത് വശത്ത് കാണുന്ന പുതിയ ഐക്കണില്‍ ക്ലിക്ക് ചെയ്തിട്ട് ആഡ്ഡ് എന്നതില്‍ ക്ലിക് ചെയ്യുക. ഫ്രണ്ട് ഒരിക്കല്‍ ജോയ്ന്‍ ചെയ്ത് കഴിഞ്ഞാല്‍ സ്‌ക്രീന്‍ രണ്ടായി ഭാഗിക്കുന്നതിന് നിങ്ങള്‍ ഒരിക്കല്‍ കൂടി ഇതില്‍ ക്ലിക് ചെയ്യണം . അപ്പോള്‍ നിങ്ങളുടെ ഫ്രണ്ട് വലത് വശത്ത് താഴെയായി പോപ് അപ് ചെയ്ത് വരും.

ഏത് സമയത്തും നിലവിലെ ഫ്രണ്ടിനെ നീക്കം ചെയ്ത് മറ്റൊരാളെ ചേര്‍ക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. അതുപോലെ നിങ്ങളുടെ ഫ്രണ്ടിനും ഏത് സമയത്തും വീഡിയോയില്‍ നിന്നും പുറത്ത് പോകാനും കഴിയും . ബ്രോഡ്കാസ്റ്റ് പൂര്‍ത്തിയായാല്‍ നിങ്ങളുടെ ലൈവ് വീഡിയോ ഷെയര്‍ ചെയ്യാനും കഴിയും. അതുപോലെ നിങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ആയില്ല എങ്കില്‍ വീഡിയോ ഉപേക്ഷിക്കാനും കഴിയും.

Advertisement

നിങ്ങള്‍ ഫോളോ ചെയ്യുന്ന ആരെങ്കിലും ഫ്രണ്ടുമായി ലൈവാണെങ്കില്‍ നിങ്ങളുടെ സ്റ്റോറി ബാറില്‍ രണ്ട് വൃത്തക്കള്‍ മേല്‍ക്കുമേല്‍ ഇരിക്കുന്നതായി കാണാന്‍ കഴിയും. ഫോളോ ചെയ്യുന്നതിന് ഒപ്പം ഇത് കാണുന്നതിനും ലൈക് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ഇതില്‍ ടാപ്പ് ചെയ്താല്‍ മതിയാകും.

കിടിലന്‍ സവിശേഷതകളോടെ ഡെല്‍ XPS 15, ഇന്ത്യന്‍ സ്‌റ്റോറുകളില്‍!

നവംബര്‍ 2016 ലാണ് ലൈവ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിക്കുന്നത് . ഉപയോക്താക്കളുടെ ഇടയില്‍ ഈ ഫീച്ചറിന്റെ പ്രചാരം ഉയര്‍ന്നതോടെ ആപ്പ് കൂടുതല്‍ രസകരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ഫീച്ചര്‍ എടുത്തുകാട്ടുന്ന ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇവിടെ നിന്നും അത് കാണാം.

Best Mobiles in India

Advertisement

English Summary

This feature was brought in by a new update and it can be found in Instagram version 20 for both iOS and Android platforms.