അത്ഭുതപ്പെടുത്തി മടക്കി ചുരുട്ടിവെക്കാൻ പറ്റുന്ന ടാബ്‌ലെറ്റ്!


സാങ്കേതികവിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പലപ്പോഴും നമ്മുടെ മുന്നിൽ പുതുതായി അവതരിപ്പിക്കപ്പെടുന്ന പല ഉപകരണങ്ങളും ഗാഡ്ജറ്റുകളും ഉള്ളത് തന്നെയാണോ എന്ന് നമ്മൾ ചിന്തിച്ചുപോകാറുണ്ട്. അത്തരത്തിൽ കേൾക്കുമ്പോൾ അല്പം അത്ഭുതം തോന്നുന്ന ഒന്നിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. മടക്കുകയും നിവർത്തുകയും ചെയ്യാവുന്ന ഏറെ പുതുമ നിറഞ്ഞ ഒഎസ് ടാബ്‌ലെറ്റിനെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മടക്കുകയും നിവർത്തുകയും ചെയ്യാവുന്ന ടാബ്‌ലെറ്റ്

ഏറെ കാലമായി നമ്മൾ കേൾക്കുന്ന ഒന്നാണ് മടക്കുകയും നിർത്തുകയും ചെയ്യാൻ പറ്റുന്ന ഫോണുകളെ കുറിച്ചും ടാബുകളെ കുറിച്ചും ലാപ്ടോപ്പുകളെ കുറിച്ചുമെല്ലാം. ആശയങ്ങൾ പലവിധം ഉണ്ടെങ്കിലും പൂർണ്ണമായും മടക്കാൻ പറ്റുന്ന ഡിസ്പ്ളേ വികസിപ്പിച്ചെടുക്കുന്നതിലും കച്ചവടാടിസ്ഥാനത്തിൽ അത് വിൽപ്പന നടത്തുന്നതിലും പോരായ്മകളും ബുദ്ധിമുട്ടുകളും ഏറെ ഉണ്ട് എന്നതിനാലും ഇന്നും പൂർണ്ണമായും സാധ്യമാകാത്ത ഒരു ആശയം മാത്രമായിരുന്ന ഈ സങ്കൽപ്പത്തിന് ആക്കം കൂട്ടുകയാണ് ഈ പുത്തൻ ടാബ്‌ലെറ്റ്.

ടാബ്ലെറ്റിന്റെ പ്രവർത്തനം

പൂർണ്ണമായും മടക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു ടാബ്‌ലെറ്റ് ആണ് ഈ ഉപകരണം. 7.5 ഇഞ്ച് വലിപ്പമുള്ള ഇതിന്റെ ഡിസ്പ്ളേ വെറുതെ മടക്കാൻ മാത്രമല്ല, സ്ക്രോൾ ചെയ്ത് ചുരുട്ടി വെക്കാനും തിരിച്ചു നിവർത്താനും എല്ലാം സാധിക്കും. രണ്ടു വശങ്ങളിലും ഉള്ള ചക്രങ്ങളിൽ തിരിച്ചുകൊണ്ട് ടാബ്‌ലെറ്റ് നിവർത്തുകയും ചുരുട്ടുകയും ചെയ്യാം. കോൾ വരുമ്പോൾ എടുക്കുന്നതും മറ്റു കാര്യങ്ങളും എല്ലാം തന്നെ ഈ ടാബ്ലെറ്റിന്റെ വീഡിയോയിൽ നിന്നും നമുക്ക് കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ഇത്തരം ശ്രമങ്ങളെ സ്വാഗതം ചെയ്യാം

ഏഴര ഇഞ്ചിന്റെ മൾട്ടി ടച്ച് സൗകര്യമുള്ള ഈ ടാബ്‌ലെറ്റ് പൂർണ്ണമായും പ്രവർത്തനയോഗ്യമാണ് എന്നത് ഇത്തരത്തിലുള്ള പുത്തൻ പരീക്ഷണങ്ങൾ ഇനിയും നടത്താൻ കമ്പനികളെ പ്രേരിപ്പിക്കും എന്നത് തീർച്ച. പക്ഷെ മടക്കി കഴിഞ്ഞാൽ ഒരു സിലിണ്ടർ ആകൃതിയിൽ ആവുന്നത് കൊണ്ട് പോക്കറ്റിൽ ഇടാനും നിത്യ ആവശ്യത്തിന് ഉപയോഗിക്കാനുമെല്ലാം ഇത് എന്തുമാത്രം സാധ്യമാകും എന്നത് കണ്ടറിയേണ്ടതാണ്. എന്തായാലും ഇത്തരം കണ്ടുപിടിത്തങ്ങൾ വർദ്ധിച്ചു വരുന്നത് സാങ്കേതികവിദ്യക്ക് ഗുണമേ ചെയ്യുകയുള്ളൂ എന്നതിനാൽ ധൈര്യമായി ഇത്തരം ശ്രമങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം.

Most Read Articles
Best Mobiles in India
Read More About: tablet technology news gadgets

Have a great day!
Read more...

English Summary

The tablet that can roll up to fit in your pocket.