8000 mAh ബാറ്ററി, 2K സൂപ്പര്‍ AMOLED ഡിസ്‌പ്ലേ; കിടിലൻ ടാബ്‌ലെറ്റ് ഒരെണ്ണം വരുന്നുണ്ട്!


നല്ലൊരു ടാബ്ലറ്റ് വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്ന കമ്പനികള്‍ സാംസങ്, ആപ്പിള്‍, ലെനോവ, അസൂസ് എന്നിവയായിരിക്കും. എന്നാല്‍ ഇവയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇക്ട്രോണിക് ഉപകരണ വിപണി. ചൈനയില്‍ നിന്ന് ഇവയെ വെല്ലാന്‍ പോന്ന നിരവധി കമ്പനികള്‍ വിപണിയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഓള്‍ഡോക്യൂബ് X (Alldocbe X) ഈ നിരയിലെ പുതിയ കമ്പനിയാണ്. സാസംങ് നിര്‍മ്മിച്ച സൂപ്പര്‍ AMOLED സ്‌ക്രീന്‍, 6-കോര്‍ പ്രോസസ്സര്‍, 4GB റാം എന്നിവയാണ് ഓള്‍ഡോക്യൂബ് X ടാബ്ലറ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

Advertisement

സൂപ്പര്‍ AMOLED സ്‌ക്രീനുകള്‍

6.9 മില്ലീമിറ്റര്‍ മാത്രം കനമുള്ള ടാബ്ലറ്റിന്റെ സ്‌ക്രീനിന്റെ വലുപ്പം 10.5 ഇഞ്ചാണ്. 2560X1600 പിക്‌സല്‍ (2K) റെസല്യൂഷന്‍ ദൃശ്യമികവ് ഉറപ്പുനല്‍കുന്നു. എല്‍സിഡി സ്‌ക്രീനുകളെ അപേക്ഷിച്ച് പകുതി പ്രകാശം മാത്രമാണ് സൂപ്പര്‍ AMOLED സ്‌ക്രീനുകള്‍ പുറത്തുവിടുന്നത്. അതുകൊണ്ട് തന്നെ കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാകില്ല.

Advertisement
ഇന്റേണല്‍ മെമ്മറി

6 കോര്‍ മീഡിയടെക് MT8176 സിപിയു, 4GB റാം, 64 GB ഇന്റേണല്‍ മെമ്മറി എന്നിവയും ഓള്‍ഡോക്യൂബ് X-ന്റെ സവിശേഷതകളാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വികസിപ്പിക്കാന്‍ കഴിയും.

മികച്ച ശ്രവ്യാനുഭവം

ദൃശ്യമികവിന്റെയും സംഭരണശേഷിയുടെയും മികവിനൊപ്പം നില്‍ക്കുന്നതാണ് ടാബ്ലറ്റിന്റെ ശബ്ദമികവും. AKM Hi-Fi ചിപ് മികച്ച ശ്രവ്യാനുഭവം ഉറപ്പുനല്‍കുന്നു. രണ്ട് സ്പീക്കറുകള്‍ ഇല്ലാത്തതിനാല്‍ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ വ്യത്യാസം കൃത്യമായി മനസ്സിലാക്കാനാകൂ.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 8000 mAh ബാറ്ററി, മീഡിയടെക്ക് വികസിപ്പിച്ചെടുത്ത അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവയും എടുത്തുപറയേണ്ട സവിശേഷതകളാണ്. ഇടതടവില്ലാതെ ഉപയോഗിച്ചാല്‍ പോലും ചാര്‍ജ് അഞ്ചരമണിക്കൂര്‍ നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയ്ഡ് 8.1

മുന്നിലും പിന്നിലും 8MP ക്യാമറകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടാബ്ലറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓള്‍ഡോക്യൂബ് X വിപണിയില്‍ എത്തിയിട്ടില്ലെങ്കിലും 26 ശതമാനം വിലക്കിഴിവില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

ലോകത്തിലെ ആദ്യ ബ്ലോക്ക്ചെയിൻ സ്മാർട്ട്‌ഫോണായ സിരിൻ ഫിന്നി എത്തുന്നു..

Best Mobiles in India

English Summary

This Tablet With 8000 mAh Battery, 2K Super AMOLED Display Wants To Challenge Samsung, Apple