Just In
- 1 hr ago
ബിഎസ്എൻഎൽ പ്ലാനുകളിൽ മാറ്റം; വാലിഡിറ്റി കുറച്ചു, മൂന്ന് പ്ലാനുകൾ പിൻവലിച്ചു
- 2 hrs ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 2 hrs ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
- 5 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
Don't Miss
- Sports
ഇന്ത്യ vs വിന്ഡീസ് ടി20: ടോസ് ഇന്ത്യക്ക്, ബൗളിങ് തിരഞ്ഞെടുത്ത് കോലി... സഞ്ജുവിന് ഇടമില്ല
- News
ഓഹരി വിപണിയില് തകര്ച്ച... സെന്സെക്സ് 334 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റിയിലും ഇടിവ്!!
- Automobiles
കെടിഎം 390 അഡ്വഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Lifestyle
നല്ല കൊളസ്ട്രോളിന് ഈ ഭക്ഷണങ്ങൾ നിർബന്ധം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന കേന്ദ്രസർക്കാരിൻറെ 15 സൌജന്യ ആപ്പുകൾ
ഇന്ത്യയെ ഡിജിറ്റൽ ആക്കുന്നതിനും ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമായ 'ഡിജിറ്റൽ ഇന്ത്യ'യുടെ കാഴ്ചപ്പാടിന് അനുസൃതമായി ഇന്ത്യൻ പൌരന്മാരുടെ ജീവിതം മികച്ചതാക്കുന്നതിനുമായി ഇന്ത്യൻ ഗവൺമെന്റ് വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ പലപ്പോഴായി പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഏറ്റവും ഉപയോഗപ്രദവും സൌജന്യമായി ലഭിക്കുന്നതുമായ 15 മൊബൈൽ അപ്ലിക്കേഷനുകളാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

BHIM
പണമിടപാടുകൾ ഡിജിറ്റലായി നടത്തുന്നതിന് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയാണ് പണത്തിനായുള്ള ഭാരത് ഇന്റർഫേസ് അല്ലെങ്കിൽ ഭീം ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് യുപിഐ പേയ്മെന്റ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ക്യുആർ കോഡുകൾ എന്നിവഉപയോഗിച്ച് പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും. സാമ്പത്തിക ഇടപാടുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് എല്ലാ പ്രധാന ഇന്ത്യൻ ബാങ്കുകളും യുപിഐയുമായി ബന്ധപ്പെട്ടിരിക്കുന്നു.

UMANG
UMANG എന്നാൽ 'യുണൈറ്റഡ് മൊബൈൽ ആപ്പ് ഫോർ ന്യൂ ഏജ് ഗവേണൻസ്' എന്നാണ്. ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഇത് വികസിപ്പിച്ചെടുത്തത്. യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കൽ, ആദായനികുതി ഫയൽ ചെയ്യുക, ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക, പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ട് പരിശോധിക്കുക തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന ആപ്പാണ് ഇത്.

mPassport Seva
വിദേശകാര്യ മന്ത്രാലയം വികസിപ്പിച്ചെടുത്ത ആപ്പാണ് ഇത്. പുതിയ പാസ്പോർട്ട് നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം. കൂടാതെ പാസ്പോർട്ടുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഈ ആപ്പ് നൽകുന്നു. ഉപയോഗിക്കാൻ എളുപ്പമുള്ള ആപ്പ് കൂടിയാണ് ഇത്. ദേശീയ ഇ-ഗവേണൻസ് പ്ലാനിന് സമാനമായി സർക്കാരിൻറെ ഏറ്റവും വലിയ പദ്ധതികളിലൊന്നായാണ് ഈ ആപ്പിൻറെ സേവനങ്ങളെ പരിഗണിക്കുന്നത്.

Online RTI
വിവരാവകാശം ഫയൽ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വെർച്വൽ അഭിഭാഷകരുടെയും വിദഗ്ധരുടെയും സഹായത്തോടെ നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് ഒരു അപേക്ഷ തയ്യാറാക്കി വിവരാവകാശ വകുപ്പിന് അംഗീകാരത്തിനായി അയയ്ക്കാൻ സാധിക്കുന്ന ആപ്പാണ് ഇത്. ഇതിലൂടെ വിവരാവകാശ രേഖ ഫയൽ ചെയ്യാനും അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഡ്രാഫ്റ്റിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.

MyGov
ഭരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഒരു പൗരനെ അനുവദിക്കുന്ന ഒരു ഇടപെടൽ പ്ലാറ്റ്ഫോമാണ് ഇത്. കേന്ദ്രസർക്കാരുകളുമായും അനുബന്ധ സർക്കാർ സ്ഥാപനങ്ങളുമായും ആളുകളെ ബന്ധിപ്പിക്കുന്നതിലൂടെ ആശയങ്ങൾ, അഭിപ്രായങ്ങൾ, ക്രിയേറ്റീവ് നിർദ്ദേശങ്ങൾ എന്നിവ കൈമാറാനുള്ള ഒരു വേദി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഈ അപ്ലിക്കേഷൻ നൽകുന്നു.
കൂടുതൽ വായിക്കുക : ഈ 15 ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക

GST Rate Finder
നിലവിലുള്ളതും ബാധകവുമായ ജിഎസ്ടി നിരക്കുകളെക്കുറിച്ച് അറിയാൻ സംരംഭകർക്കും ബിസിനസുകൾക്കും ഈ അപ്ലിക്കേഷൻ സഹായകമാവും. ജിഎസ്ടിയുടെ കീഴിൽ ഈടാക്കുന്ന എല്ലാ നികുതി നിരക്കുകളെയും ഈ ആപ്ലിക്കേഷൻ കണക്ക് കൂട്ടുന്നു. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ആണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ചാർട്ടേഡ് അക്കൗണ്ടൻറെ നിയോഗിക്കാൻ സാധിക്കാത്ത ചെറുകിട ബിസിനസുകാർക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ സഹായകമാവുന്ന ആപ്ലിക്കേഷൻ കൂടിയാണ് ഇത്.

mKavach
ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രം ലഭ്യമായ ആപ്പാണ് ഇത്. മൊബൈൽ ഫോണിൻറെ സുരക്ഷയാണ് ഈ അപ്ലിക്കേഷന്റെ ലക്ഷ്യം. ഈ ആപ്പിലൂടെ ഒരാൾക്ക് സ്പാം SMS, ആവശ്യമില്ലാത്ത ഇൻകമിംഗ് കോളുകൾ എന്നിവ തടയാൻ കഴിയും. വ്യക്തിഗത ഡാറ്റയും ക്രെഡൻഷ്യലുകളും മോഷ്ടിക്കാൻ ശ്രമിക്കുന്ന മാൽവെയറുകളുടെ ഭീഷണിയും ഈ അപ്ലിക്കേഷനിലൂടെ പരിഹരിക്കാനാകും.

Indian Police on Call app
പേര് സൂചിപ്പിക്കുന്നത് പോലെ ഈ അപ്ലിക്കേഷൻ ആളുകൾക്ക് അവരുടെ സ്ഥലത്തെ അടിസ്ഥാനമാക്കി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ കണ്ടെത്താൻ സഹായിക്കുന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചേരാനുള്ള റൂട്ടും ദൂരവും പോലുള്ള എല്ലാ വിവരങ്ങളും അപ്ലിക്കേഷനിൽ ഉണ്ട്. ജില്ലാ കൺട്രോൾ റൂമിൻറെയും എസ്പി ഓഫീസുകളുടെയും നമ്പറുകളും ഇതിലൂടെ കാണാൻ സാധിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആപ്പ് ഉപയോഗിച്ച് കോളുകളും ചെയ്യാൻ സാധിക്കും.
കൂടുതൽ വായിക്കുക : ഈ ഫോട്ടോ ആപ്പുകൾ നിങ്ങളുടെ ഫോണിലൂണ്ടോ? എങ്കിൽ സൂക്ഷിക്കുക

mParivahan app
ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസിന്റെയും ഫോർ വീലർ / ഇരുചക്ര വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെയും ഡിജിറ്റൽ പകർപ്പ് ഉണ്ടാക്കാൻ സാധിക്കും. നിലവിലുള്ള കാർ രജിസ്ട്രേഷൻ വിശദാംശങ്ങളും സെക്കൻഡ് ഹാൻഡ് കാറുകളുടെ വിശദാംശങ്ങളും ഉപയോക്താക്കൾക്ക് പരിശോധിക്കാൻ സാധിക്കും. സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാഹനത്തിൻറെ പഴക്കവും റെജിസ്ട്രേഷൻ വിവരങ്ങളും ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

Incredible India app
ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്ന ആപ്പാണ് ഇത്. അംഗീകൃത ആഭ്യന്തര ടൂർ ഓപ്പറേറ്റർമാർ, ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുകൾ, പ്രാദേശിക തലത്തിലുള്ള ഗൈഡുകൾ, നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ലഭ്യമായ ക്ലാസിഫൈഡ് ഹോട്ടലുകൾ എന്നിവ പോലുള്ള വിവരങ്ങൾ അന്താരാഷ്ട്ര, ആഭ്യന്തര വിനോദ സഞ്ചാരികൾക്ക് ആപ്പിലൂടെ ലഭിക്കും.

mAadhaar app
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ)യുടെ 'ആധാർ അപ്ലിക്കേഷൻ' മറ്റൊരു ഉപയോഗപ്രദമായ അപ്ലിക്കേഷനാണ്. ആപ്പ് ഇതുവരെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുകളിൽ ആധാർ ഐഡന്റിറ്റി കൊണ്ടുനടക്കാൻ സഹായിക്കുന്ന ആപ്പാണ് mAadhar. ഏത് സേവന ദാതാവിലേക്കും eKYC വിവരങ്ങൾ ഷെയർ ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ ഇത് സഹായിക്കുന്നു. ഉപയോക്താക്കൾക്ക് QR കോഡ് വഴി അവരുടെ ആധാർ പ്രൊഫൈൽ കാണാനും ഷെയർ ചെയ്യാനും കഴിയും. ഉപയോക്താക്കൾക്ക് അവരുടെ ബയോമെട്രിക് ഡാറ്റ എപ്പോൾ വേണമെങ്കിലും ബ്ലോക്ക് ചെയ്യാൻ അപ്ലിക്കേഷൻ അനുവദിക്കുന്നുവെന്നും യുഐഡിഐ അവകാശപ്പെടുന്നു.
കൂടുതൽ വായിക്കുക : ഒഎൽഎക്സ്, ക്വിക്കർ എന്നിവ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, തട്ടിപ്പിനിരയായേക്കാം

MySpeed (TRAI)
നിങ്ങളുടെ ഡാറ്റ വേഗത അളക്കാൻ ഈ അപ്ലിക്കേഷൻ നിങ്ങളെ അനുവദിക്കുന്നു. ഈ ആപ്പ് ഡാറ്റാ സ്പീഡ് റിസൾട്ട് ട്രായ്ക്ക് അയയ്ക്കുകയും ചെയ്യുന്നു. ടെസ്റ്റുകളുടെ സ്ഥലം സഹിതം കവറേജ്, ഡാറ്റ വേഗത, മറ്റ് നെറ്റ്വർക്ക് വിവരങ്ങൾ എന്നിവ ആപ്ലിക്കേഷൻ പിടിച്ചെടുക്കുകയും ട്രായ്ക്ക് അയക്കുകയും ചെയ്യുന്നു. അപ്ലിക്കേഷൻ വ്യക്തിഗത ഉപയോക്തൃ വിവരങ്ങളൊന്നും അയയ്ക്കുന്നില്ല. ഈ ആപ്ലിക്കേഷൻ നിങ്ങളുടെ ഡാറ്റാ സ്പീഡിൻറെ വിവരങ്ങൾ ട്രായിക്ക് റിപ്പോർട്ടായി അയക്കുമ്പോൾ മോശം സ്പീഡ് ആണെങ്കിൽ നെറ്റ്വർക്ക് സേവന ദാതാക്കൾക്ക് പരാതി നൽകാൻ ട്രായ് ആവശ്യപ്പെടും. ഈ ആപ്പിലൂടെ നമ്മുടെ യഥാർത്ഥ ഡാറ്റാ സ്പീഡ് മനസിലാക്കാൻ സാധിക്കും.

IRCTC
ഗവൺമെന്റിന്റെ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനുകളിലൊന്നായ ഐആർസിടിസി റെയിൽ ടിക്കറ്റിന്റെ ഓൺലൈൻ ബുക്കിംഗ് സേവനമാണ് പ്രധാനമായും ഉള്ളത്. വേഗതയേറിയതും എളുപ്പമുള്ളതുമായ ഇടപാടുകൾക്കായി ഇത് ഐആർസിടിസി ഇ-വാലറ്റുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾക്കും ഈ ആപ്പ് ഉപയോഗപ്രദമാണ്.

Aaykar Setu
ആദായ നികുതി വകുപ്പിന്റെ വിവിധ സേവനങ്ങളുമായി ലിങ്കുചെയ്ത ഒരു അപ്ലിക്കേഷനാണ് ഇത്. ഓൺലൈനിൽ നികുതി അടയ്ക്കുക, പാൻ ഓൺലൈനായി അപേക്ഷിക്കുക, ടാക്സ് കാൽക്കുലേറ്റർ എന്നിവ അപ്ലിക്കേഷന്റെ ഉപയോഗപ്രദമായ ചില സവിശേഷതകളാണ്. നികുതിദായകർക്ക് ഉണ്ടായിരിക്കാവുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്ന ഒരു ചാറ്റ്ബോട്ടും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
കൂടുതൽ വായിക്കുക : തൊഴിൽ അന്വേഷകരെ സഹായിക്കുന്ന ഗൂഗിളിൻറെ കോർമോ ആപ്പ് ഇന്ത്യയിലേക്ക്

ePathshala app
ഈ അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് എച്ച്ആർഡി മന്ത്രാലയവും എൻസിആർടിയും ചേർന്നാണ്. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡെസ്ക്ടോപ്പുകൾ എന്നിവയിലൂടെ ആപ്പ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇബുക്കുകൾ ആക്സസ് ചെയ്യാൻ കഴിയും. ഡിവൈസിൻറെ സ്റ്റോറേജ് അനുസരിച്ച് ആവശ്യത്തിന് പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാനും സാധിക്കും. ആപ്ലിക്കേഷനിൽ പിഞ്ച്, സെലക്ട്, ഹൈലൈറ്റ് എന്നീ ഫിച്ചറുകൾക്കൊാപ്പം എഴുത്തിനെ വായിച്ച് കേൾപ്പിക്കുന്ന ടെക്സ്റ്റ് ടു സ്പീച്ച് ഓപ്ഷനും നൽകിയിട്ടുണ്ട്.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090