നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഗൂഗിള്‍ മാപ്‌സ് തന്ത്രങ്ങള്‍

|

ഗൂഗിള്‍ മാപ്‌സ് നമ്മുടെ ഫോണില്‍ ഒതുക്കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. മൊബൈലില്‍ ഗൂഗിള്‍ മാപ്‌സിലെ നഗരങ്ങളുടേയും റോഡുകളുടേയും രൂപ രേഖകള്‍ നമ്മുടെ യാത്രകളെ അത്രയേറെ സഹായിച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഗൂഗിള്‍ മാപ്‌സ് തന്ത്രങ്ങള്‍

 

ഗൂഗിള്‍ ഇല്ലാത്ത ജീവിതം അസാധാരണമെന്ന് നമുക്ക് ഇപ്പോള്‍ പറയാം. ഗൂഗിളിലെ ഏറ്റവും പ്രധാന സവിശേഷതകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്‌സ്. പരിചിതമല്ലാത്ത മേഖലകളില്‍ യാത്ര ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്‌സ് നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.

ഗൂഗിളിലെ സവിശേഷതകള്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്യുന്നു. മറ്റു നാവിഗേഷന്‍ ഉത്പന്നങ്ങളില്‍ ഇല്ലാത്ത സവിശേഷതകള്‍ ഗൂഗിള്‍ മാപ്‌സില്‍ ഒളിഞ്ഞിരിപ്പുണ്ട്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച ഗൂഗിള്‍ മാപ്‌സ് ട്രിക്‌സുകള്‍ ഇവിടെ പറയാം.

ഓഫ്‌ലൈന്‍ മാപ്‌സ്

ഓഫ്‌ലൈന്‍ മാപ്‌സ്

നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് മാപ്പിന്റെ ഒരു വിഭാഗം ഡൗണ്‍ലോഡ് ചെയ്യുകയും നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ കാറില്‍ ജിപിഎസ് ഉപകരണാമായി പഴയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം. ഓഫ്‌ലൈന്‍ മാപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഒരു തിരച്ഛീന തിരഞ്ഞെടുക്കല്‍ വിഭാഗം (horizontal selection tool) ഈ ആപ്ലിക്കേഷനുണ്ട്. ഓഫ്‌ലൈന്‍ മാപ്‌സുകള്‍ ഉപയോഗിച്ചിരിക്കുന്ന സ്ഥലത്തിന്റെ അളവ് അറിയിക്കും. വൈ-ഫൈയുമായി കണക്ട് ചെയ്താല്‍ ഉടന്‍ മാപ്പ് ഓട്ടോമാറ്റിക് ആയി അപ്‌ഡേറ്റ് ചെയ്യും.

ഡീഫോള്‍ട്ട് അഡ്രസ് സജ്ജമാക്കുക

ഡീഫോള്‍ട്ട് അഡ്രസ് സജ്ജമാക്കുക

ഓഫ്‌ലൈന്‍ മാപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ശേഷം നിങ്ങളുടെ വീടും ജോലിസ്ഥലത്തിന്റെ വിലാസവും ചേര്‍ക്കാന്‍ കഴിയും. ഇത് വേഗത്തില്‍ നാവിഗേഷനെ സഹായിക്കുകയും ട്രാഫിക് അലേര്‍ട്ടുകള്‍ നല്‍കുകയും ചെയ്യും.

ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം
 

ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

ഒരു നിശ്ചിത കാലയളവില്‍ ഗൂഗിള്‍ മാപ്‌സ് വഴി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് തല്‍സമയം നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുളള സവിശേഷതയും അവതരിപ്പിച്ചു. നിങ്ങളുടെ സുഹൃത്തുക്കള്‍ എവിടെയാണെന്നറിയാന്‍ ഇത് എളുപ്പമാക്കും.

അടുത്തുളള സ്ഥലങ്ങളും ബിസിനസുകളും

അടുത്തുളള സ്ഥലങ്ങളും ബിസിനസുകളും

വിളിപ്പാടകലെയുളള സ്ഥലങ്ങളും ബിസിനസുകളും തിരയാന്‍ ഗൂഗിള്‍ മാപ്‌സ് നിങ്ങളെ അനുവദിക്കും. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കീവേഡുകളില്‍ ശരിയായ ഫലങ്ങള്‍ ലഭിക്കുന്നു.

അറിയാം, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പോകുന്ന 10 വഴികള്‍

വണ്‍-ഹാന്‍ഡഡ് സൂം

വണ്‍-ഹാന്‍ഡഡ് സൂം

നിങ്ങള്‍ നാവിഗേറ്റ് ചെയ്യുമ്പോള്‍ മാപ്പില്‍ സൂം ചെയ്യാനും സാധിക്കും. സൂം ചെയ്യേണ്ട മാപ്പിന്റെ ഭാഗം ഡബിള്‍ ടാപ്പ് ചെയ്യാം. സൂമിംഗ് തുടരണമെങ്കില്‍ വീണ്ടും ഡബിള്‍ ടാപ്പ് ചെയ്യുക.

ട്രെയിന്‍ ആന്റ് ബസ് ഷെഡ്യൂളുകള്‍

ട്രെയിന്‍ ആന്റ് ബസ് ഷെഡ്യൂളുകള്‍

ഇന്ത്യയില്‍ നിങ്ങളുടെ നഗരത്തിലെ ട്രെയിനുകളുടേയും ബസുകളുടേയും സമയം ഗൂഗിള്‍ മാപ്പിലൂടെ അറിയാം. അതായത് ബസ് റൂട്ടുകള്‍, സ്‌റ്റോപ്പുകള്‍, കാലതാമസം എന്നിങ്ങനെ എല്ലാം അറിയാം.

നിങ്ങളുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാം

നിങ്ങളുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാം

എല്ലാ ദിവസത്തേയും നിങ്ങളുടെ യാത്രകളും മറ്റെല്ലാം തന്നെ ഗൂഗിള്‍ മാപ്‌സ് ഹിസ്റ്ററിയില്‍ ഉണ്ട്. 'Timeline' എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്കിതു കാണാം. അത് നിങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും നിങ്ങള്‍ നടത്തിയ വഴികളും കാണിക്കും.

ഒരു ലോക്കല്‍ ഗൈഡ് ആകും

ഒരു ലോക്കല്‍ ഗൈഡ് ആകും

ഗൂഗിള്‍ മാപ്‌സിലെ ലോക്കല്‍ ഗൈഡ് സെക്ഷന്‍ എന്നതില്‍ നിങ്ങള്‍ക്ക് ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോര്‍ക്കാനും ഫോട്ടോകളോടൊപ്പം നിങ്ങളുടെ അവലോകനങ്ങള്‍ നല്‍കാനും കഴിയും.

Most Read Articles
Best Mobiles in India

English summary
Google has become an integral part of our lives as it provides us access to products and services that cannot be compared with the rest. We can say that a life without Google is unimaginable for most people in the world. Google Maps is one of the most commonly used features from Google. We usually refer to Google Maps to commute in areas that we are not familiar with.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more