Aarogya Setu App: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേർ നിരീക്ഷണത്തിൽ

|

രാജ്യത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കൊറോണ ട്രാക്കിങ് ആപ്പാണ് ആരോഗ്യ സേതു. പുറത്തിറങ്ങി ദിവസങ്ങൾക്കകം 50 ദശലക്ഷം ഡൌൺലോഡുകളുമായി റെക്കോഡിട്ട ആരോഗ്യ സേതു ഇതിനകം തന്നെ ജനപ്രീതിയാർജിച്ചിട്ടുണ്ട്.

ആരോഗ്യ സേതു
 

ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മൂന്ന് പേർക്കാണ് കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയത്. ആരോഗ്യസേതു ആപ്പിലെ ചോദ്യോത്തരങ്ങളിലൂടെയാണ് ഈ മൂന്ന് പേർക്കും കൊറോണ ലക്ഷണങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

റിസ്ക് ലെവൽ

റിസ്ക് ലെവൽ മനസിലാക്കാനുള്ള ആപ്പിലെ സംവിധാനം മൂന്ന് പേരെയും ഹൈ റിസ്ക് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്. റിസ്ക് ലെവൽ ഹൈ ആണെങ്കിൽ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെടാനുള്ള സംവിധാനവും ആപ്പിൽ നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും സംസ്ഥാന ആരോഗ്യ വകുപ്പിനും ആപ്പിൽ ഉപയോക്താവിന്റെ നിന്ന് വിവരങ്ങൾ അയക്കും.

കൂടുതൽ വായിക്കുക: സൂം വീഡിയോ കോളിങ് സേവനം സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ

ആപ്പ്

ആപ്പ് ഉപയോഗിച്ച് രോഗലക്ഷണങ്ങളുണ്ടെന്ന് മനസിലാക്കിയ ആളുകൾ ഹെൽപ്പ്ലൈൻ സംവിധാനം ഉപയോഗിച്ചതിലൂടെ സർക്കാരിന് ഈ ആളുകളുടെ മേൽവിലാസവും ഫോൺ നമ്പരും മറ്റ് വിവരങ്ങളും ലഭിച്ചു. സർക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർ ഇവരുടെ വീടുകളിലെത്തി സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു.

കേന്ദ്രസർക്കാർ
 

കൊറോണ വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങൾ സ്വയം തന്നെ എളുപ്പത്തിൽ മനസിലാക്കാനും വൈറസ് ബാധ ഉണ്ടാവാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞ് ആവശ്യമെങ്കിൽ സർക്കാർ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താനുമായി പ്രത്യേകം ഫീച്ചറുകളുള്ള ആപ്പാണ് ആരോഗ്യ സേതു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്.

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം

ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്‌ഫോണിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. മലയാളവും ഇംഗ്ലീഷും കൂടാതെ നിലവിൽ ഹിന്ദി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗ്ലാ, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളും ലഭ്യമാണ്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക: സൂമിനെയും വാട്സ്ആപ്പിനെയും നേരിടാൻ പുതിയ സവിശേഷതകളുമായി ഗൂഗിൾ ഡ്യൂവോ

രജിസ്റ്റർ

ഭാഷ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ രജിസ്റ്ററിൽ ക്ലിക്കുചെയ്യുക. ഈ ആപ്പിന് ഡിവൈസ് ലൊക്കേഷൻ (ജിപിഎസ്), ബ്ലൂടൂത്ത് അടക്കമുള്ളവയിലേക്ക് ആക്സസ് ആവശ്യമാണ്. ഈ ആപ്പ് നിങ്ങളുടെ ഡാറ്റ ഇന്ത്യാ സർക്കാരുമായി ഷെയർ ചെയ്യുന്നുമുണ്ട്. ഇവ അംഗീകരിച്ച് എഗ്രി ചെയ്യണം. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ആ മൊബൈൽ നമ്പരിലേക്ക് ഒടിപി ലഭിക്കും. ഒ‌ടി‌പി നൽകിയാൽ ആരോഗ്യ സേതു ആപ്പിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായി.

പ്രൊഫൈൽ‌

പ്രൊഫൈൽ‌ സെറ്റ് ചെയ്യലാണ് അടുത്ത ഘട്ടം. ഇതിനായി ജൻഡർ, പേര്, പ്രായം, തൊഴിൽ, യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകണം. ഇതിനൊപ്പം ആവശ്യ സമയത്ത്‌ നിങ്ങൾ‌ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണോ എന്നും ഇത് ചോദിക്കും. അതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഇതിനെപ്പം നിങ്ങൾക്ക് സുഖമാണോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയും 20 സെക്കന്റ് ദൈർഘ്യമുള്ള സെൽഫ് അസസ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതിലൂടെ കൊവിഡിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് തിരിച്ചറിയാനാകും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാം

Most Read Articles
Best Mobiles in India

Read more about:
English summary
The three persons had downloaded the Aarogya Setu app and filled the questionnaire for self-assessment which tells users the risk level of catching infection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X