ശ്രദ്ധിക്കുക!! ഈ 136 ആപ്പുകളിൽ ഏതെങ്കിലും ഫോണിലുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

|

ഗൂഗിൾ തങ്ങളുടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 136 ആപ്പുകൾ നിരോധിച്ചു. നിങ്ങളുടെ ഫോൺ വഴി പണം മോഷ്ടിക്കപ്പെടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള മാൽവെയർ അടങ്ങുന്ന ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ മോഷ്ടിച്ച മാൽവെയറിനെ കുറിച്ച് സിംപീരിയത്തിലെ സുരക്ഷാ വിദഗ്ധരാണ് ആദ്യം കണ്ടെത്തിയത്. ഈ മാൽവെയറുള്ള ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ നിങ്ങളുടെ പണവും നഷ്ടപ്പെട്ടേക്കും.

 

മാൽവെയർ

മാൽവെയർ ഒളിച്ചുകടത്തുന്ന 136 ആപ്പുകളെ ഗൂഗിൾ കണ്ടെത്തി നിരോധിച്ചിട്ടുണ്ട് എങ്കിലും ഗ്രിഫ്‌തോഴ്‌സ് ആൻഡ്രോയിഡ് ട്രോജൻ ഏറെ അപകടകാരിയായി തുടരുകയാണ്. ഈ ട്രോജൻ ഉള്ള ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ അവ ഉടൻ തന്നെ കളയുക. ഹാൻഡി ട്രാൻസ്‌ലേറ്റർ പ്രോ, ഹാർട്ട് റേറ്റ് ആൻഡ് പൾസ് ട്രാക്കർ, ജിയോസ്‌പോട്ട്: ജിപിഎസ് ലൊക്കേഷൻ ട്രാക്കർ, ഐകെയർ തുടങ്ങിയ ആപ്പുകളിലാണ് ഈ ട്രോജൻ ഉള്ളത്.

ആഗോളതലത്തിൽ

ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം ഗൂഗിൾ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഗ്രിഫ്‌തോഴ്സ് ആൻഡ്രോയിഡ് ട്രോജൻ ഒരു ആക്രമണാത്മക മൊബൈൽ പ്രീമിയം സേവന കാമ്പയിൻ ആണ്. ഇത് സിംപെരിയം z ലാബ്സിലെ സുരക്ഷാ ഗവേഷകരാണ് അടുത്തിടെ കണ്ടെത്തിയത്. ഗവേഷകർ പറയുന്നത് അനുസരിച്ച് സാധാരണ ഓൺലൈൻ തട്ടിപ്പുകളിൽ ഫിഷിങ് ടെക്നിക്കുകൾ പ്രയോജനപ്പെടുത്തുമ്പോൾ, ഗ്രിഫ്‌തോഴ്സ് ആൻഡ്രോയിഡ് ട്രോജൻ ഇതിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇത് ആൻഡ്രോയിഡ് ആപ്പുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുകയും വൻതോതിൽ വ്യാപിക്കുകയും ചെയ്യുന്നു.

ട്രോജൻ
 

മുകളിൽ സൂചിപ്പിച്ചത് പോലെ ഈ ട്രോജൻ അടങ്ങിയ ആപ്പുകൾ നമ്മളുടെ ഫോമിൽ നിന്നും പല പ്രീമിയം മെമ്പർഷിപ്പുകളും എടുക്കുന്നു. ഇതിനായി പേയ്മെന്റുകളും നടത്താൻ ഇതിന് സാധിക്കുന്നു. ഗ്രിഫ്‌തോഴ്‌സ് ആൻഡ്രോയിഡ് ട്രോജന്റെ ആഴത്തിലുള്ള വിശകലനത്തിൽ നിന്നും 2020 നവംബർ മുതൽ ഹാക്കർമാർ ഇത് ഉപയോഗിച്ച് പണം നേടുന്നുണ്ട് എന്നതാണ്. ഈ മാൽവെയർ ആപ്പുകൾ തുടക്കത്തിൽ ഗൂഗിൾ പ്ലേ സ്റ്റോർ, തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ എന്നിവ വഴിയാണ് വിതരണം ചെയ്തത്. പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എങ്കിലും ധാരാളം ആളുകളുടെ ഫോണുകളിൽ ഇത് ഇപ്പോഴും മറഞ്ഞിരിക്കുന്നുണ്ട്.

യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഇനി വീഡിയോകൾ ഡൌൺലോഡ് ചെയ്യാംയൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഇനി വീഡിയോകൾ ഡൌൺലോഡ് ചെയ്യാം

എന്താണ്  ഗ്രിഫ്‌തോഴ്‌സ് ആൻഡ്രോയിഡ് ട്രോജൻ

എന്താണ് ഗ്രിഫ്‌തോഴ്‌സ് ആൻഡ്രോയിഡ് ട്രോജൻ

സിംപീരിയം z ലാബ്സ് പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങൾ അനുസരിച്ച എല്ലാ ആൻഡ്രോയിഡ് ഡിവൈസുകൾക്കും ഭീഷണിയാണ് ഗ്രിഫ്‌തോഴ്‌സ് ആൻഡ്രോയിഡ് ട്രോജൻ. ഇത് സംശയത്തിന് ഇടനൽകാത്ത രീതിയിൽ പ്രവർത്തിക്കുകയും ഉപയോക്താക്കളെ പണമടച്ചുള്ള സേവനങ്ങളിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യിപ്പിക്കുകയും ചെയ്യുന്നുയ പ്രതിമാസം ഏകദേശം 36 യൂറോ പ്രീമിയം വരെ ഇത് ഈടാക്കുന്നു. പ്രാദേശിക ഭാഷയോടൊപ്പം അവരുടെ ഐപി വിലാസത്തിന്റെ ജിയോ ലൊക്കേഷനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് തിരഞ്ഞെടുത്ത മാൽവെയർ പേജുകൾ നൽകിക്കൊണ്ട് 70 രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഈ കാമ്പെയ്ൻ ലക്ഷ്യമിട്ടിട്ടുണ്ട്.

സ്‌ക്രീനിൽ അലേർട്ടുകൾ

മാൽവെയർ ബാധിച്ച ഡിവൈസിന്റെ സ്‌ക്രീനിൽ അലേർട്ടുകൾ നൽകി, ഒരു സമ്മാനം നേടിയിട്ടുണ്ടെന്നും അത് ഉടനടി ക്ലെയിം ചെയ്യേണ്ടതുണ്ടെന്നും അറിയിക്കുന്നു. ഉപയോക്താവ് ഈ ഓഫർ സ്വീകരിക്കുന്നതുവരെ ഈ പോപ്പ് അപ്പുകൾ മണിക്കൂറിൽ അഞ്ച് തവണയിൽ കാണിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ മാൽവെയർ ഒരു വെബ്‌പേജിലേക്ക് റീഡയറക്‌ടുചെയ്യുന്നു, അവിടെ അവരുടെ ഫോൺ നമ്പറുകൾ സ്ഥിരീകരണത്തിനായി നൽകാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ അവരുടെ ഫോൺ നമ്പർ ഒരു പ്രീമിയം എസ്എംഎസ് സേവനത്തിന് നൽകുകയാണ് ചെയ്യുന്നത്. ഇതിന് ചാർജായി പ്രതിമാസം 30 യൂറോയിൽ കൂടുതൽ ചാർജ് ചെയ്യാൻ തുടങ്ങും.

ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ

ഡിലീറ്റ് ചെയ്യേണ്ട ആപ്പുകൾ

ഗൂഗിൾ നിരോധിച്ചതും നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യണ്ടതുമായ ആപ്പുകൾ നോക്കാം. ഹാൻഡി ട്രാൻസ്ലേറ്റർ പ്രോ, ഹാർട്ട്ബീറ്റ് പൾസ് ട്രാക്കർ, ജിയോസ്പോട്ട്: ജിപിഎസ് ലൊക്കേഷൻ ട്രാക്കർ, ഐകെയർ- ഫൈൻഡ് ലൊക്കേഷൻ, മൈ ചാറ്റ് ട്രാൻസലേറ്റർ, ബസ് - മെട്രോലിസ് 2021, ഫ്രീ ട്രാൻസലേറ്റർ ഫോട്ടോ, ലോക്കർ ടൂൾ, ഫിംഗർപ്രിന്റ് ചേഞ്ചർ, കോൾ റീകോഡർ പ്രോ, ഇൻസ്റ്റന്റ് സ്പീച്ച് ട്രാൻസലേറ്റർ, റേസർ കാർ ഡ്രൈവർ, സ്ലിം സിമുലേറ്റർ, കീബോർഡ് തീംസ്, വാട്സ് മി സ്റ്റിക്കർ, അമേസിങ് വീഡിയോ എഡിറ്റർ, സേവ് ലോക്ക്, ഹാർട്ട് റിഥം, സ്മാർട്ട് സ്പോട്ട് ലൊക്കേറ്റർ, കട്ട്കട്ട് പ്രോ, ഓഫ്‌റോഡേഴ്സ്-സർവൈവ്, ഫോൺ ഫൈൻഡർ ബൈ ക്ലാപ്പിങ്, ബസ് ഡ്രൈവിങ് സിമുലേറ്റർ, ഫിംഗർപ്രിന്റ് ഡിഫൻഡർ, ലൈഫൽ - സ്കാൻ ആൻ ടെസ്റ്റ്.

വാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് നൽകുന്ന പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് നൽകുന്ന പുതിയ ഫീച്ചർ വരുന്നു

ലോഞ്ചർ

ലോഞ്ചർ ഐഒഎസ് 15, ഇഡിൽ ഗൺ ടൈക്കൂ u202an u202c, സ്കാനർ ആപ്പ് സ്കാൻ ഡോക്സ് & നോട്സ്, ഓൾ മെസഞ്ചേഴ്സ് ചാറ്റ് ട്രാൻസലേഷൻ, ഹണ്ട് കോൺടാക്റ്റ്, ഐക്കണി, ഹോറോസ്കോപ്പ്: ഫോർച്യൂൺ, ഫിറ്റ്നസ്പോയിന്റ്, ഖിബ്ല എആർ പ്രോ. ഹാർട്ട് റേറ്റ് ആന്റ് മീൽ ട്രാക്കർ, മൈ ഈസി ട്രാൻസലേറ്റർ, ഫോൺ കൺട്രോൾ ബ്ലോക്ക് സ്പാം കോൾസ്, പാരലാക്സ് പേപ്പർ 3ഡി, സ്നാപ് ലെൻസ്- ഫോട്ടോ ട്രാൻസലേറ്റർ, ഖിബ്ല പാസ് ഡയറക്ഷൻ, കോളർ- x, ക്ലാപ്പ്, ഫോട്ടോ ഇഫക്ട് പ്രോ, ഐകണക്ടഡ് ട്രാക്കർ, സ്മാർട്ട് കോൾ റെക്കോർഡർ, ഡൈലി ഹോറോസ്കോപ്പ് & ലൈഫ്, ഖിബ്ല കോമ്പസ് (കഅബ ലൊക്കേറ്റർ) പ്രോക്കി-കാർട്ടൂൺ ഫോട്ടോ എഡിറ്റർ, ഖിബ്ല അൾട്ടിമേറ്റ്, ട്രക്ക് - റൌണ്ട് ഡ്രൈവ് ഓഫ്റോഡ്, ജിപിഎസ് ഫോൺ ട്രാക്കർ - ഫാമിലി ലൊക്കേറ്റർ.

കോൾ റെക്കോർഡർ

കോൾ റെക്കോർഡർ ഐകോൾ, പിക്ചോ എഡിറ്റർ ആപ്പ്, സ്ട്രീറ്റ് കാർസ്: പ്രോ റേസിംഗ് സിനിമാ ഹാൾ: ഫ്രീ എച്ച്ഡി മൂവീസ്, ലൈവ് വാൾപേപ്പർ & ബാഗ്രൌണ്ട്, ഇന്റലിജന്റ് ട്രാൻസ്ലേറ്റർ പ്രോ, ഫേസ് അനലൈസർ, ട്രൂകോളർ & ട്രൂറെകോഡർ, ഐട്രാൻസലേറ്റർ_ ടെക്സ്റ്റ് & വോയ്സ് & ഫോട്ടോ, പൾസ് ആപ്പ് - ഹാർട്ട്ബീറ്റ് മോണിറ്റർ, വീഡിയോ & ഫോട്ടോ റിക്കവറി മാനേജർ 2, ഫിറ്റ്നസ് ട്രെയിനർ, ക്ലിപ്പ്ബഡ്ഡി, വെക്റ്റർ ആർട്ട്സ്സ, ലുഡോ സ്പീക്ക് v2.0, ബാറ്ററി ലൈവ് വാൾപേപ്പർ 4കെ, ഹാർട്ട് റേറ്റ് പ്രോ ഹെൽത്ത് മോണിറ്റർ, ലൊക്കേറ്റോറിയ - ഫൈൻഡ് ലൊക്കേഷൻ, ഗെറ്റ് കണക്ട്, ഫോട്ടോ ലാബ്, എആർ ഫോൺ ബൂസ്റ്റർ - ബാറ്ററി സേവർ, ഇംഗ്ലീഷ് അറബിക് ട്രാൻസലേറ്റർ ഡയറക്ട്, വിപിഎൻ സോൺ - ഫാസ്റ്റഅ ആന്റ് ഇസി പ്രോക്സി, 100% പ്രൊജക്ടർ ഫോർ മൊബൈൽ ഫോൺ, ഫോർസ എച്ച് മൊബൈൽ 4 അൾട്ടിമേറ്റ് എഡിഷൻ.

ലാപ്പ് ടു ഫൈൻഡ് മൈ ഫോൺ

അമേസിങ് സ്റ്റിക്കി സ്ലിം സിമുലേറ്റർ എഎസ്എംആർ, ക്ലാപ്പ് ടു ഫൈൻഡ് മൈ ഫോൺ, സ്ക്രീൻ മിററിംഗ് ടിവി കാസ്റ്റ്, വേൾഡ് വൈഡ് ഫ്രീ കോൾസ്, മൈ ലൊക്കേറ്റർ പ്ലസ്, ഐസലാം കോമ്പസ്, ലാഗ്വേജ് ട്രാൻസലേറ്റർ- ഇസി&ഫാസ്റ്റ്, വൈഫൈ അൺലോക്ക് പാസ്‌വേഡ് പ്രോ എക്സ്, പോണി വീഡിയോ ചാറ്റ്-ലൈവ് സ്ട്രീം, സോഡിയാക്ക്: ഹാൻഡ്, ലുഡോ ഗെയിം ക്ലാസിക്, ലൊക്ക - ഫൈൻഡ് ലൊക്കേഷൻ, ഇസി ടിവി ഷോ, ഖിബ്ല കറക്ട് ഖുറാൻ കോറാൻ, ഡേറ്റിംഗ് ആപ്പ് - സ്വീറ്റ് മീറ്റ്, ആർ സർക്കിൾ - ലൊക്കേഷൻ ഫൈൻഡർ, ടാഗ്സ് കണക്ട്, എല-സ്വലാത്തി: മുസ്ലീം പ്രെയർ ടൈം & ഖിബ്ല ഡയറക്ഷൻ, ഖിബ്ല കോമ്പസ് സോൾ സ്കാനർ - ചെക്ക് യുവർ, CIAO - ലൈവ് വീഡിയോ ചാറ്റ്, പ്ലാന്റ് ക്യാമറ ഐഡന്റിഫയർ, കളർ കോൾ ചേഞ്ച്, സ്ക്വിഷി & പോപ്പ്, കീബോർഡ്: വെർച്വൽ പ്രൊജക്ടർ ആപ്പ്, സ്കാനർ പ്രോ ആപ്പ്: പിഡിഎഫ് ഡോക്യുമെന്റ്.

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനിവാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനി

ക്യുആർ റീഡർ പ്രോ

ക്യുആർ റീഡർ പ്രോ, എഫ്എക്സ് കീബോർഡ്, യു ഫ്രെയിം, കോൾ റെക്കോർഡ് പ്രോ, ഫ്രീ ഇസ്ലാമിക് സ്റ്റിക്കേഴ്സ് 2021, ക്യുആർ കോഡ് റീഡർ - ബാർകോഡ് സ്കാനർ, ബാഗ് എക്സ്-റേ 100% സ്കാനർ, ഫോൺ കോളർ സ്ക്രീൻ 2021, ട്രാൻസലേറ്റ് ദിസ് - ഓൺലൈൻ ആപ്പ്, മൊബൈൽ തിങ്സ് ഫൈൻഡർ, പ്രൂഫ്-കോളർ. ഫോൺ സെർത്തിങ് ക്ലാപ്പ്, സെക്കന്റ് ട്രാൻസലേറ്റ് പിആർഒ, കോളർ ഐഡി, 3D ക്യാം ടു പ്ലാൻ, ഖിബ്ല ഫൈൻഡർ - ഖിബ്ല ഡയറക്ഷൻ, സ്റ്റിക്കർ മേക്കർ ഫോർ വാട്സ്ആപ്പ്, ഖിബ്ല ഡയറക്ഷൻ വാച്ച് (കോമ്പസ്).

പിയാനോ ബോട്ട് ഇസി ലെസൻസ്

പിയാനോ ബോട്ട് ഇസി ലെസൻസ്, കോൾഹെൽപ്പ്: സെക്കന്ററി ഫോൺ നമ്പർ, ഫാസ്റ്റ്പൾസ് - ഹാർട്ട്ബീറ്റ് മോണിറ്റർ, കോളർ ഐഡി ക്ഷ സ്പാം ബ്ലോക്കർ, ഫ്രീ കൂപ്പൺസ്, കെഎഫ്സി സൗദി - ഫ്രീ ഡെലിവറി 50% ഡിസ്കൌണ്ട് കൂപ്പൺ, സ്കൈകോച്ച്, HOO ലൈവ് -മീറ്റ് ആന്റ് ചാറ്റ്, ഈസി ബാസ് ബൂസ്റ്റർ, കൂപ്പൺസ് ആന്റ് ഗിഫ്റ്റ്: ഇൻസ്റ്റ ഷോപ്പ്, ഫൈൻഡ് കോൺടാക്ട്, ഐഒഎസ് ലോഞ്ചർ ഫോർ ആൻഡ്രോയിഡ്, കോൾ ബ്ലോക്കർ-സ്പാം കോൾ ബ്ലോക്കർ, ലൈവ് മൊബൈൽ നമ്പർ ട്രാക്കർ.

Most Read Articles
Best Mobiles in India

English summary
Google has detected and banned 136 apps that hide malware. But if you have any of those apps on your phone, they will steal your money and data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X